ADVERTISEMENT

അമേരിക്കൻ വിപണിയുടെ ഫ്ലാറ്റ് ക്ലോസിങ്ങിന് പിന്നാലെ ഇന്ന് അമേരിക്കൻ ഫ്യൂച്ചറുകൾ നേട്ടത്തിൽ വ്യാപാരം തുടരുന്നത് ഏഷ്യൻ വിപണികൾക്കും പോസിറ്റീവ് തുടക്കം നൽകി. ജർമൻ, ബ്രിട്ടീഷ് ഫ്യൂച്ചറുകളും നേട്ടത്തിലാണ് വ്യാപാരം തുടരുന്നത്. എസ്ജിഎക്സ് നിഫ്റ്റി 16000 പോയിന്റിനടുത്ത് വ്യാപാരം തുടരുന്നു. 

തിരിച്ചു കയറാതെ അമേരിക്ക 

മുൻ ദിവസത്തെ വൻ വീഴ്ചയിൽ നിന്നും തിരിച്ചു കയറാനൊരുങ്ങിയ അമേരിക്കൻ വിപണിക്ക് സിസ്‌കോയുടെ മോശം റിസൾട്ട് കാരണം ടെക് ഓഹരികളിൽ വില്പന സമ്മർദ്ദം തുടരുന്നതും, ജോബ് ലെസ്സ് ക്ലെയിമിനായി അപേക്ഷിക്കുന്നവരുടെ എണ്ണത്തിൽ കഴിഞ്ഞ ആഴ്ചയിലുണ്ടായ വർദ്ധനവും അമേരിക്കൻ വിപണിക്ക് ഇന്നലെയും മുന്നേറ്റം നിഷേധിച്ചു. ഇന്ന് വാരാന്ത്യ വില്പന സമ്മർദ്ദം ഭയക്കുന്ന അമേരിക്കൻ വിപണിയിൽ ഇന്നും തിങ്കളാഴ്ചയും പ്രധാന ഡേറ്റകളൊന്നും വരാനില്ല. 

ജപ്പാന്റെ മോശം പണപ്പെരുപ്പ കണക്കുകൾ ഇന്ന് ഏഷ്യൻ വിപണികൾക്കും ക്ഷീണമാണ്. ഇന്ന് പുറത്ത് വരുന്ന ബ്രിട്ടീഷ് റീറ്റെയ്ൽ  വില്പന കണക്കുകളും, ജർമൻ ഉത്പാദക വിലക്കയറ്റ കണക്കുകളും അവസാന മണിക്കൂറുകളിൽ ഇന്ത്യൻ വിപണിയെ സ്വാധീനിച്ചേക്കാം.

നിഫ്റ്റി 

അമേരിക്കൻ വിപണിയിലെ വില്പന സമ്മർദ്ദത്തിനൊപ്പം ഈ ആഴ്ചയിലെ നേട്ടങ്ങളെല്ലാം കൈവിട്ടു തുടങ്ങിയ ഇന്ത്യൻ വിപണി സമീപ ദിവസങ്ങളിലെ ഏറ്റവും മോശം നിരക്കിനൊപ്പമെത്തിയത് വിപണിക്ക് ആശങ്കയാണ്. നാസ്ഡാക്കിന് പിന്നാലെ വീണ ഐടി സെക്ടറും, വിദേശ ഫണ്ടുകളുടെ അയ്യായിരം കോടിക്കടുത്ത വില്പനയും ഇന്നലെ നിഫ്റ്റിയെ വീണ്ടും 15800 പോയിന്റിൽ താഴേക്കും സെൻസെക്സിനെ 1400 പോയിന്റ് നഷ്ടത്തിൽ 53000 പോയിന്റിന് താഴേക്കും എത്തിച്ചു. ഐടി സെക്ടറിന്റെ 5.7% നഷ്ടത്തിനൊപ്പം ബാങ്കിങ് സെക്ടറിന്റെ രണ്ടര ശതമാനം വീഴ്ചയും നിഫ്റ്റിക്ക് ഇന്നലെ നിർണായകമായി. ഇന്നലെ 15800 പോയിന്റിന് തൊട്ടു മുകളിൽ വ്യാപാരമവസാനിപ്പിച്ച നിഫ്റ്റി ഇന്ന് 15735 പോയിന്റിലും 15620 പോയിന്റിലും പിന്തുണ പ്രതീക്ഷിക്കുന്നു. 15960 പോയിന്റിലും 16080 പോയിന്റിലുമാണ് നിഫ്റ്റിയുടെ ഇന്നത്തെ റെസിസ്റ്റൻസുകൾ. 

ഐടി ഇന്ന് ഒരു തിരിച്ചു വരവ് പ്രതീക്ഷിക്കുന്നു. ബാങ്കിങ്, എനർജി, എഫ്എംസിജി, ഓട്ടോ, ക്യാപിറ്റൽ ഗുഡ്സ്, മാനുഫാക്ച്ചറിങ്, പൊതു മേഖല സെക്ടറുകളിലും വാങ്ങൽ പ്രതീക്ഷയുണ്ട്. ഐടിസി, പവർ ഗ്രിഡ്, റിലയൻസ്, ഇൻഫോസിസ്, ടിസിഎസ്, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, എച്ച്സിഎൽ ടെക്ക്, കോട്ടക് ബാങ്ക്, അംബുജ സിമന്റ്, അദാനി പോർട്സ്, മെട്രോ പൊളിസ്, അശോക് ലെയ്‌ലാൻഡ്, ബയോകോൺ മുതലായ ഓഹരികൾ ശ്രദ്ധിക്കുക. 

ബാങ്ക് നിഫ്റ്റി 

848 പോയിന്റ് നഷ്ടത്തിൽ 33333 പോയിന്റിനും താഴെ ക്ലോസ്  ചെയ്ത ബാങ്ക് നിഫ്റ്റി ഇന്ന് 33100 പോയിന്റിലും 32880 പോയിന്റിലും പിന്തുണ പ്രതീക്ഷിക്കുന്നു. 33600 പോയിന്റിലും 33900 പോയിന്റിലുമാണ് ബാങ്ക് നിഫ്റ്റിയുടെ ഇന്നത്തെ ആദ്യ റെസിസ്റ്റൻസുകൾ. 

റിസൾട്ടുകൾ 

ശോഭ, എൻടിപിസി, ഐആർഎഫ്സി, പേടിഎം,ഫൈസർ, പരസ് ഡിഫൻസ്, നാരായണ ഹൃദയാലയ, ഐഡിഎഫ്സി, ഇന്ത്യ ബുൾസ് ഹൗസിങ്, ജെകെ ടയർ, ഹെയ്‌ഡൽ ബെർഗ് സിമന്റ്,  അമര രാജ, ഗതി, മെട്രോ ബ്രാൻഡ്‌സ്, തെർമാക്സ്, എസ്എംഎൽ ഇസുസു, ഇൻഡിഗോ പെയിന്റ്സ് മുതലായ കമ്പനികൾ ഇന്ന് റിസൾട്ടുകൾ പ്രഖ്യാപിക്കുന്നു. 

ക്രൂഡ് ഓയിൽ 

 ഉല്പാദന വർധന ഭയത്തിൽ വീണ്ടും വീണ ക്രൂഡ് ഓയിൽ ഇന്നലെ തിരിച്ചു കയറി 111 ഡോളറിൽ വ്യാപാരം തുടരുന്നു. അമേരിക്കൻ പ്രസിഡന്റ് എണ്ണ വില വർധന തടയാനായി സൗദി രാജാവുമായി കൂടി കാഴ്ചക്ക് തയാറായത് കൗതുകകരമാണ്.

സ്വർണം 

1800 ഡോളറിലെ ശക്തമായ പിന്തുണയിലൂന്നി കുതിച്ച സ്വർണം 1830 ഡോളറിൽ പിന്തുണയുറപ്പിച്ചേക്കും. 1880 ഡോളറിലാണ് സ്വർണത്തിന്റെ അടുത്ത കടമ്പ.

ഓഹരി വിദഗ്ധനായ ലേഖകന്റെ വാട്സാപ് : 8606666722

English Summary : Stock Market Today

Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com