ADVERTISEMENT

ഏറ്റവും ആദ്യം ഉദയം ചെയ്തതും ഏറ്റവും ജനകീയവുമായ ക്രിപ്റ്റോകറൻസിയാണ് ബിറ്റ് കോയിൻ. പല വൻകിട കമ്പനികളും ബിറ്റ് കോയിനിൽ പണമിടപാടുകൾ നടത്തുന്നുണ്ട്. അമേരിക്കയിലെ പല വലിയ  കമ്പനികള്‍ ബിറ്റ് കോയിനിൽ ശമ്പളവും കൊടുക്കുന്നുണ്ട്. രാജ്യങ്ങളിലെ നിലവിലുള്ള കറൻസികളെ വരെ മാറ്റിമറിക്കുമെന്നു വീമ്പു പറഞ്ഞിരുന്ന ബിറ്റ്കോയിന്റെ സ്ഥിതി അല്പം പരുങ്ങലിലാണിപ്പോൾ. 70 ശതമാനത്തോളം മൂല്യം ഇടിഞ്ഞ ബിറ്റ് കോയിൻ 19,650 ഡോളർ വരെ താഴ്ന്നു. കഴിഞ്ഞ വർഷം  അവസാനത്തെ ഉയർന്ന നിരക്കായ  69,000 ഡോളറിൽ നിന്നാണ് ഇത്രയും താഴ്ന്നത് എന്നത് വീഴ്ചയുടെ തീവ്രത വർധിപ്പിക്കുന്നു. എന്നാൽ 5 വർഷത്തെ കണക്കുകൾ  നോക്കുമ്പോൾ ഈ വീഴ്ചയിൽ പോലും ബിറ്റ് കോയിൻ നിക്ഷേപകർക്ക് 727 ശതമാനം ആദായം നൽകിയിട്ടുണ്ട് എന്ന കണ്ണഞ്ചിപ്പിക്കുന്ന വിവരവും ഒളിച്ചുവെക്കാനാകില്ല. ക്രിപ്റ്റോറൻസി ലെൻഡിങ് പ്ലാറ്റ്‌ഫോമായ സെൽഷ്യസ് നെറ്റ് വർക്ക് അവരുടെ 1.7 ദശലക്ഷം ഉപഭോക്താക്കളുടെ ക്രിപ്റ്റോ ഇടപാടുകൾ താത്കാലികമായി നിർത്തിവച്ചിരിക്കുകയാണ് എന്നതും വാർത്തയാണ്.

ഏറ്റവും കൂടുതൽ വിപണി മൂലധനമുള്ള (മാർക്കറ്റ് ക്യാപ്) 7 ക്രിപ്റ്റോകറൻസികളുടെ ഇന്നത്തെ വില, 24 മണിക്കൂറിലെയും, ഏഴ് ദിവസത്തേയും വില വ്യത്യാസങ്ങൾ, വിപണി മൂലധനം എന്നിവ താഴെ കൊടുത്തിരിക്കുന്നു.നിക്ഷേപകർക്ക്  താങ്ങാനാകാത്ത തകർച്ചയിലൂടെയാണ് ഇവ കടന്നുപോയികൊണ്ടിരിക്കുന്നത്.

crypto-table20-6-2022

English SUmmary : Bitcoin Price is Falling

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com