ADVERTISEMENT

ഇന്നലെ കൺസ്യൂമർ കോൺഫിഡൻസ് ഡേറ്റ അമേരിക്കൻ വിപണിയെ തകർത്തെങ്കിലും ഫ്യൂച്ചറുകൾ ഇന്ന് നേരിയ തിരിച്ചു വരവ് കാണിക്കുന്നത് പ്രതീക്ഷയാണ്. ഏഷ്യൻ വിപണികളും നഷ്ടത്തിലാണ് തുടങ്ങിയത്. ജപ്പാന്റെ നിക്കായ് സൂചിക ഒരു ശതമാനത്തിനടുത്ത് നഷ്ടത്തില്‍ തുടരുന്നു. എസ്ജിഎക്സ് നിഫ്റ്റിയും 15700 പോയിന്റിൽ താഴെയാണ് വ്യാപാരം തുടരുന്നത്.    

അമേരിക്കൻ കൺസ്യൂമർ കോൺഫിഡൻസ് തകർച്ച 

ചൈനീസ് കോവിഡ് നിയന്ത്രണങ്ങളിൽ പ്രഖ്യാപിച്ച ഇളവുകൾ മുന്നേറ്റ ത്തുടക്കം നൽകിയ അമേരിക്കൻ വിപണി കൺസ്യൂമർ കോൺഫിഡൻസ് ഡേറ്റയിൽ തട്ടിത്തകർന്നു. വാൾസ്ട്രീറ്റ് ജേർണലിന്റെ സർവേയിൽ 100 പോയിന്റിലേക്ക് വീഴുമെന്ന് പ്രതീക്ഷിച്ച കൺസ്യൂമർ കോൺഫിഡൻസ് സൂചിക മെയ് മാസത്തിലെ 103.2ൽ നിന്നും ജൂണിൽ 16 മാസത്തിലെ ഏറ്റവും മോശം നിരക്കായ 98.7ലേക്ക് വീണതും പണപ്പെരുപ്പം നിയന്ത്രിക്കാൻ  കൂടുതൽ നിരക്കുയർത്തലുകൾ  ആവശ്യമാണെന്ന ഫെഡ് അംഗങ്ങളുടെ പ്രസ്താവനകളും ഇന്നലെ അമേരിക്കൻ വിപണിയെ വല്ലാതെ ഭയപ്പെടുത്തി.

ഇന്ന് പുറത്ത് വരുന്ന യൂറോ സോൺ കൺസ്യൂമർ കോൺഫിഡൻസ് ഡേറ്റയും അമേരിക്കൻ ജിഡിപി കണക്കുകളും ഇസിബി പ്രസിഡന്റിന്റെയും, ഫെഡ് ചെയർമാന്റെയും പ്രസംഗങ്ങളും ഇന്ന് ലോക വിപണിക്ക് പ്രധാനമാണ്. നാളത്തെ അമേരിക്കൻ പിസിഇ ഇൻഫ്ളേഷൻ കണക്കുകൾക്കായി കാത്തിരിക്കുകയാണ് വിപണി.  

നിഫ്റ്റി 

ഇന്നലെയും ലോക വിപണിക്കൊപ്പം നഷ്ടത്തിൽ വ്യാപാരം ആരംഭിച്ച ഇന്ത്യൻ വിപണി ഷോർട്ട് കവറിങ്ങിന്റെ കൂടി പിൻബലത്തിൽ തിരിച്ചു വരവ് നടത്തി. ഐടി, ഓട്ടോ, മെറ്റൽ സെക്ടുകളുടെ പിന്തുണയിൽ 15850 പോയിന്റിൽ വ്യാപാരാവസാനിപ്പിച്ച നിഫ്റ്റി 15730 പോയിന്റിലെ പിന്തുണ നഷ്ടമായാൽ 15630 പോയിന്റിൽ പിന്തുണ നേടിയേക്കാം. 15900 പോയിന്റിലും 16000 പോയിന്റിലുമാണ് നിഫ്റ്റിയുടെ ഇന്നത്തെ റെസിസ്റ്റൻസുകൾ. 

മെറ്റൽ, ഓട്ടോ, ബാങ്കിങ്, ഫിനാൻഷ്യൽ, പൊതു മേഖല മുതലായ സെക്ടറുകൾ ഇന്ന് തിരിച്ചു വരവ് പ്രതീക്ഷിക്കുന്നു. എസ്ബിഐ, ആക്സിസ് ബാങ്ക്, കോട്ടക്ക് മഹിന്ദ്ര ബാങ്ക്, റിലയൻസ്, എച്ച്ഡിഎഫ്സി, എൽ&ടി, ഓഎൻജിസി, പിവിആർ, മഹിന്ദ്ര, അശോക് ലെയ് ലാൻഡ്, ജിഎൻഎഫ്സി, ഹിന്ദ് കോപ്പർ, സൺ ഫാർമ, ലോറസ് ലാബ്സ്, റൂട്ട് മൊബൈൽ മുതലായ ഓഹരികൾ ഇന്നും തിരിച്ചു വരവ് നടത്തിയേക്കും.  

ബാങ്ക് നിഫ്റ്റി 

ഇന്നലെ 169 പോയിന്റ് നഷ്ടത്തിൽ 33642 പോയിന്റിലേക്കിറങ്ങിയ ബാങ്ക് നിഫ്റ്റി ഇന്നും ഇന്നലത്തെ കുറഞ്ഞ നിരക്കായ 33500 പോയിന്റിലും 33360 പോയിന്റിലും പിന്തുണ പ്രതീക്ഷിക്കുന്നു. 33750 പോയിന്റിലും 33900 പോയിന്റിലുമാണ് ബാങ്ക് നിഫ്റ്റിയുടെ ഇന്നത്തെ റെസിസ്റ്റൻസുകൾ.

ക്രൂഡ് ഓയിൽ 

കഴിഞ്ഞ ആഴ്ച അമേരിക്കൻ എണ്ണ ശേഖരത്തിൽ പ്രതീക്ഷയ്ക്കപ്പുറം വീഴ്ച സംഭവിച്ചത് ക്രൂഡിന് വീണ്ടും അനുകൂലമാണ്. ഒപെകിന്റെ യോഗ തീരുമാനങ്ങൾ ക്രൂഡിന്റെ ഗതി നിർണയിക്കും. 

സ്വർണം 

1820 ഡോളറിലേക്കിറങ്ങിയ സ്വർണം ഇന്ന് തിരിച്ചു വരവ് പ്രതീക്ഷിക്കുന്നു. അമേരിക്കൻ ബോണ്ട് യീൽഡ് ക്രമപ്പെടുന്നതും ഓഹരി വിപണിയിലെ അസ്ഥിരത വീണ്ടും വർധിക്കുന്നതും സ്വര്‍ണത്തിന് അനുകൂലമാണ്.

ഓഹരി വിദഗ്ധനായ ലേഖകന്റെ വാട്സാപ് : 8606666722

English Summary : Stock Market Today

Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com