എൽഐസി ഓഹരി നേട്ടത്തിന് നിക്ഷേപകർ ഇനി എന്തു ചെയ്യണം?

HIGHLIGHTS
  • ഇനി എന്തു ചെയ്യും എന്ന ആശങ്ക പലർക്കുമുണ്ട്
LIC-03
SHARE

രണ്ടു വർഷത്തിലേറെയുള്ള കാത്തിരിപ്പിനു ശേഷം എൽഐസി ലിസ്റ്റിങ് യാഥാർഥ്യമായപ്പോൾ ലക്ഷക്കണക്കിനു പേർ നിരാശയിലായി. ഇനി എന്തു ചെയ്യണം എന്ന ആശങ്ക പലർക്കുമുണ്ട്. പ്രത്യേകിച്ച് ആദ്യമായി ഓഹരിയിൽ നിക്ഷേപിച്ചവർക്ക്. 

ഓഹരി നഷ്ടമാണെന്ന വിശ്വാസത്തിൽ അങ്ങോട്ട് എത്തിനോക്കാത്ത പതിനായിരങ്ങളാണ് എൽഐസി വഴി ആദ്യമായി ഓഹരി നിക്ഷേപം നടത്തിയത്. എൽഐസി ലിസ്റ്റിങ്ങിൽ വൻനേട്ടം തരുമെന്നുറപ്പിച്ച് പണം മുടക്കിയ ചെറുകിടക്കാരും ഏറെയുണ്ട്. ഒരുകാര്യം നിക്ഷേപകർ അറിയേണ്ടത്, കൈവശമുള്ള ഓഹരി വിൽക്കാത്തിടത്തോളം നിങ്ങൾക്ക് ലാഭമോ നഷ്ടമോ ഉണ്ടാകുന്നില്ല എന്നതാണ്

വിപണി കയറിയാൽ എൽഐസിയും കയറും

വിപണി കയറുന്നതോടെ ഓഹരിയിൽ ന്യായമായ വർധനയുണ്ടാകും എന്നാണ് വിദഗ്ധർ പറയുന്നത്. പക്ഷേ, അതിന് എത്ര സമയം എടുക്കുമെന്നതാണ് പ്രശ്നം. യുദ്ധം അടക്കമുള്ള പ്രശ്നങ്ങൾ തുടരുന്നിടത്തോളം വിപണി കയറാനും എൽഐസിയിൽ നേട്ടം കിട്ടാനും കാത്തിരിക്കേണ്ടി വരാം. അതു മാസങ്ങളോ വർഷങ്ങളോ നീളാം. 

നിക്ഷേപകരുടെ ശ്രദ്ധയ്ക്ക് 

LiC (3)

എൽഐസിയിലൂടെ പുതുതായി ഓഹരിയിലേക്കു കടന്നുവന്നവർക്ക് പരിഗണിക്കാവുന്ന ചില കാര്യങ്ങൾ

∙ന്യായവിലയിലാണ് ഓഹരി കിട്ടിയത്. ഇപ്പോഴത്തെ വിലയിടിവ് വിപണി സാഹചര്യം മൂലമാണ്. കാത്തിരിക്കുക.സ്ഥിതി മെച്ചപ്പെടുന്നതോടെ നേട്ടം കിട്ടും.

∙ഭാവിയിൽ മികച്ച നേട്ടം കിട്ടാം. അതിനാൽ, കൂടുതലായി വാങ്ങാം. വിലയിടിയുമ്പോൾ, പണം ഉളളതുപോലെ ഏതാനും എണ്ണം വാങ്ങാം. അങ്ങനെ ശരാശരി വാങ്ങിയ വില കുറയ്ക്കാം. പിന്നീട് വില കയറുമ്പോൾ നേട്ടം കൂടും. 

∙ഐപിഒയ്ക്കായി മാറ്റിവച്ച തുകയിൽ ഒരു ഭാഗം അലോട്മെന്റിനു ശേഷം അക്കൗണ്ടിൽ തിരിച്ചെത്തിയിട്ടുണ്ടാകും. സുരക്ഷിതവും മികച്ച നേട്ടം തരുന്നതുമായ ഒട്ടേറെ ഓഹരികളിൽനിന്നു മികച്ചവ കണ്ടെത്തി നിക്ഷേപിക്കാം. ഈ സമയത്ത് ന്യായമായ വിലയ്ക്ക് നല്ല ഓഹരികൾ  സ്വന്തമാക്കുക.  

പെട്ടെന്ന് നേട്ടം പ്രതീക്ഷിക്കരുത് 

നിലവിൽ എല്‍ഐസിയിൽ നിന്ന് പെട്ടെന്ന് നേട്ടം പ്രതീക്ഷിക്കരുത്. സർക്കാരിന്റെ ഉടമസ്ഥത നിർണായകമായതിനാൽ വൻതോതിൽ എൽഐസി  വാങ്ങിക്കൂട്ടുന്നതും ജാഗ്രതയോടെ വേണം. പോർട്ഫോളിയോയിലേക്ക് എല്‍ഐസി ഉൾപ്പെടുത്താന്‍ ആഗ്രഹിക്കുന്നവർക്ക് മൂലധനത്തിന്റെ 5% വിനിയോഗിക്കാനാണ് ട്രിപ്പിൾ എ അനലിറ്റിക്സിന്റെ സാരഥി സജീഷ്കൃഷ്ണൻ പറയുന്നത്. 

English Summary : What Should LIC Investors Do? Wait or Sell Their Shares

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

Shalabhamay | ശലഭമായ് | Romantic Song | Music Video | KK Nishad | Sangeeta Srikant

MORE VIDEOS