ADVERTISEMENT

മൂന്ന് മാസത്തെ ഇടവേളയ്ക്ക് ശേഷം അസറ്റ് മാനേജ്‌മെന്റ് കമ്പനികള്‍ പുതിയ ഫണ്ട് ഓഫറു (എന്‍എഫ്ഒ) കളുമായി വീണ്ടും എത്തി തുടങ്ങി. പുതിയ ഫണ്ട് ഓഫറുകള്‍ ആരംഭിക്കുന്നതിനുള്ള മൂന്ന് മാസത്തെ വിലക്ക് സെബി നീക്കിയതിന്റെ ആശ്വാസത്തിലാണ് ഫണ്ട് ഹൗസുകള്‍. 

പൂള്‍ അക്കൗണ്ടുമായി ബന്ധപ്പെട്ട പുതിയ നിയമം പാലിക്കുന്നത് വരെ  പുതിയ ഫണ്ട് ഓഫര്‍ അവതരിപ്പിക്കുന്നത് നിര്‍ത്തി വെയ്ക്കാന്‍ ഫണ്ട് ഹൗസുകളോട് സെബി ആവശ്യപ്പെട്ടിരുന്നു. ജൂലൈ 1 ആയിരുന്നു പുതിയ സംവിധാനം നടപ്പിലാക്കുന്നതിന് നിശ്ചയിച്ചിരുന്ന സമയപരിധി. സെബി നിയന്ത്രണങ്ങള്‍ നീക്കിയതോടെ വീണ്ടും പുതിയ ഫണ്ട് ഓഫറുകള്‍ അവതരിപ്പിക്കാനുള്ള തയ്യാറെടുപ്പുകളിലാണ് വിവിധ അസറ്റ്മാനേജര്‍മാര്‍.  ഇക്വിറ്റി, ഹൈബ്രിഡ്, ഇന്‍ഡെക്‌സ്, ഡെറ്റ് വിഭാഗങ്ങളിലായി പുതിയ ഫണ്ടുകള്‍ അവതരിപ്പിക്കുന്നതിന് സെബിയുടെ അനുമതിക്കായി കാത്തിരിക്കുകയാണ് ഇവര്‍.  ഇതിനകം പുതിയ ഫണ്ട് ഓഫറുകള്‍ അവതരിപ്പിച്ചു കഴിഞ്ഞ ഫണ്ട് ഹൗസുകളും ഉണ്ട്. വരും ദിവസങ്ങളില്‍ കൂടുതല്‍ എന്‍എഫ്ഒകള്‍ എത്തുമെന്നാണ് പ്രതീക്ഷ. ആഗസ്റ്റിലും ഇത് തുടര്‍ന്നേക്കും 

ഈ ആഴ്ച ലഭ്യമാകുന്ന ചില  എന്‍എഫ്ഒകള്‍:

ക്വാണ്ടം  നിഫ്റ്റി 50ഇടിഎഫ് ഫണ്ട് ഓഫ് ഫണ്ട് 

ക്വാണ്ടം മ്യൂച്വല്‍ ഫണ്ട്  നിഫ്റ്റി 50 ഇടിഎഫ് ഫണ്ട് ഓഫ് ഫണ്ട് അവതരിപ്പിച്ചു.  ക്വാണ്ടം നിഫ്റ്റി 50 ഇടിഎഫിന്റെ യൂണിറ്റുകളില്‍ നിക്ഷേപം നടത്തുന്ന ഒരു  ഓപ്പണ്‍ എന്‍ഡഡ് ഫണ്ട് ഓഫ് ഫണ്ട് സ്‌കീമാണ് ഇത്. എന്‍എഫ്ഒ ആഗസ്റ്റ് 1 ന് അവസാനിക്കും. ഹിതേന്ദ്ര പരേഖ് ആയിരിക്കും സ്‌കീമിന്റെ ഫണ്ട് മാനേജര്‍.

മോത്തിലാല്‍ ഓസ്വാള്‍ എസ് ആന്റ് പി ബിഎസ്ഇ ഫിനാന്‍ഷ്യല്‍സ് എക്‌സ് ബാങ്ക് 30 ഇന്‍ഡക്‌സ് ഫണ്ട് 

മോത്തിലാല്‍ ഓസ്വാള്‍ അസറ്റ് മാനേജ്മെന്റ് കമ്പനി പുതിയ ഒരു ഇന്‍ഡക്‌സ് ഫണ്ടാണ്  അവതരിപ്പിച്ചിരിക്കുന്നത്.  മോത്തിലാല്‍ ഓസ്വാള്‍ എസ് ആന്റ് പി ബിഎസ്ഇ ഫിനാന്‍ഷ്യല്‍സ് എക്സ് ബാങ്ക് 30 ഇന്‍ഡക്സ് ഫണ്ട് ഒരു ഓപ്പണ്‍-എന്‍ഡ് സ്‌കീമാണ്. എസ് ആന്റ് പി ബിഎസ്ഇ ഫിനാന്‍ഷ്യല്‍സ് എക്സ് ബാങ്ക് 30 ടോട്ടല്‍ റിട്ടേണ്‍ ഇന്‍ഡക്സ്  ആയിരിക്കും സ്‌കീം പിന്തുടരുക.  എന്‍എഫ്ഒ ജൂലൈ 22-ന് തുടങ്ങും. ബാങ്കുകള്‍ ഒഴികെയുള്ള സാമ്പത്തിക സേവന മേഖലയിലെ നിക്ഷേപം  ലക്ഷ്യമിടുന്ന ഇത്തരത്തിലുള്ള ആദ്യത്തെ നിഷ്‌ക്രിയ ഫണ്ടായിരിക്കും ഇത്. 

എഡല്‍വിസ് ഫോക്കസ്ഡ് ഇക്വിറ്റി ഫണ്ട്

എഡല്‍വിസ് അസറ്റ് മാനേജ്‌മെന്റ് കമ്പനി പുതിയ ഇക്വിറ്റി സ്‌കീം അവതരിപ്പിച്ചു. എഡല്‍വിസ് ഫോക്കസ്ഡ് ഇക്വിറ്റി ഫണ്ടിന്റെ എന്‍എഫ്ഒ ജൂലൈ 25 വരെ ലഭ്യമാകും. നിഫ്റ്റി500ടിആര്‍ഐ ആയിരിക്കും ഫണ്ടിന്റെ ബെഞ്ച്മാര്‍ക്. എഡല്‍വിസ് ഫോക്കസ്ഡ് ഇക്വിറ്റി ഫണ്ടിന്റെ ഡയറക്ട് പ്ലാനും റെഗുലര്‍ പ്ലാനും ലഭ്യമാകും. തൃദീപ് ഭട്ടാചാര്യ ആയിരിക്കും ഫണ്ട് മാനേജര്‍. 

മിറെ അസറ്റ് ബാലന്‍സ്്ഡ് അഡ്വാന്റേജ് ഫണ്ട്

മിറെ അസറ്റ് മ്യൂചല്‍ ഫണ്ട് ഓപണ്‍ എന്‍ഡഡ് അസറ്റ് അലോക്കേഷന്‍ ഫണ്ടായ ബാലന്‍സ്ഡ് ഫണ്ട് ഓഫര്‍ 2022 ജൂലൈ 21 മുതലാണ്.  പദ്ധതിയുടെ ഓഹരി മേഖല ഫണ്ട് മാനേജറും ഗവേഷണ വിഭാഗം തലവനുമായഹര്‍ഷദ് ബോറാവാകെയും കടപത്ര മേഖല ഫികസഡ് ഇന്‍കം വിഭാഗം സിഐഒ മഹേന്ദ്ര ജാജൂവും ആയിരിക്കും കൈകാര്യം ചെയ്യുക.  പദ്ധതിയുടെ അടിസ്ഥാന സൂചിക നിഫ്റ്റി 50 ഹൈബ്രിഡ് കോമ്പോസിറ്റ് ഡെറ്റ് 50:50 സൂചികയായിരിക്കും.

English Summary : Mutual Fund NFOs are Launching

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com