ADVERTISEMENT

പല മലയാളികൾക്കും നിക്ഷേപമുള്ള ക്രിപ്റ്റോ പ്ലാറ്റ്ഫോമായ 'വോൾഡ്' സിംഗപ്പൂരിലെ കടക്കാരിൽ നിന്നും സംരക്ഷണത്തിനായി അപേക്ഷ ഫയൽ ചെയ്തു. 402 മില്യൺ ഡോളറാണ് വോൾഡ് കടക്കാർക്ക് കൊടുത്ത് തീർക്കാനുള്ളത്. കടത്തിന്റെ 90 ശതമാനവും വ്യക്തിഗത നിക്ഷേപങ്ങളിൽനിന്നും ഉള്ളതാണ്. പല നിക്ഷേപകരും അവരുടെ കുടുംബത്തിന്റെ മൊത്തം സമ്പാദ്യമാണ് ഇത്തരം എക്സ്ചേഞ്ചുകളിൽ നിക്ഷേപിച്ചു കുടുങ്ങിയിരിക്കുന്നത്. 

ഉയർന്ന രീതിയിൽ വൈദ്യതി  ഉപയോഗിക്കുന്നതുകൊണ്ടും, വിശ്വസനീയമായ നിക്ഷേപമല്ലാത്തതുകൊണ്ടും പല രാജ്യങ്ങളും ക്രിപ്റ്റോ നിരോധിച്ചിട്ടുണ്ട്. ഇന്ത്യയിൽ ക്രിപ്റ്റോ നിരോധിച്ചിട്ടില്ലെങ്കിലും നികുതി ചുമത്തി ഇവ ഇല്ലാതാക്കുന്ന സമീപനമാണ് ഇന്ത്യ സ്വീകരിക്കുന്നത്. അടുത്തിടെയുണ്ടായ തകർച്ചക്ക് ശേഷം വരും മാസങ്ങളിൽ ക്രിപ്റ്റോകൾ തിരിച്ചു കയറുമെന്ന് ഈ രംഗത്തെ ചില വിദഗ്ധർ അഭിപ്രായപ്പെടുന്നുണ്ട്. ഏറ്റവും കൂടുതൽ വിപണി മൂലധനമുള്ള (മാർക്കറ്റ് ക്യാപ്) 7 ക്രിപ്റ്റോകറൻസികളുടെ ഇന്നത്തെ വില, 24 മണിക്കൂറിലെയും ഏഴ് ദിവസത്തേയും വില വ്യത്യാസങ്ങൾ, വിപണി മൂലധനം എന്നിവ താഴെ കൊടുത്തിരിക്കുന്നു.

table-crypto-25-7-2022

English Summary : What will Happen to Crypto currencies?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com