പോരടിച്ച് ക്രിപ്റ്റോകറൻസി എക്സ്ചേഞ്ചുകൾ; നിസഹായരായി നിക്ഷേപകർ

HIGHLIGHTS
  • ക്രിപ്റ്റോ എക്സ് ചേഞ്ചുകൾ പഴിചാരുമ്പോൾ നഷ്ടം നിക്ഷേപകർക്കു മാത്രമാണ്
BC3
SHARE

സാമ്പത്തിക ക്രമക്കേടും കള്ളപ്പണം വെളുപ്പിക്കലും ആരോപിച്ച് ഇന്ത്യയിലെ മുൻനിര ക്രിപ്‌റ്റോകറൻസി എക്‌സ്‌ചേഞ്ചായ വസീർഎക്‌സിന്റെ ഫണ്ടുകൾ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മരവിപ്പിച്ചു. ഇതേതുടർന്ന്  പ്രശ്‌നത്തിലായ എക്‌സ്‌ചേഞ്ചിന്റെ ഉടമസ്ഥാവകാശത്തെച്ചൊല്ലി വാസിർഎക്‌സിന്റെ സ്ഥാപകനായ നിശ്ചൽ ഷെട്ടിയും ബിനാൻസ് സിഇഒ ചാങ്‌പെങ് ഷാവോയും തമ്മിലുള്ള തർക്കമാണ് ട്വിറ്ററിലെ ഒരു പ്രധാന ചർച്ച വിഷയം.

വസീർഎക്‌സും ബിനാൻസും

ഇന്ത്യയിൽ ഡിജിറ്റൽ വായ്പയിൽ ഏർപ്പെട്ടിരിക്കുന്ന ചൈനീസ് വായ്പ ആപ്പുകളും എക്‌സ്‌ചേഞ്ചും തമ്മിലുള്ള ബന്ധം കണ്ടെത്തിയതിനെ തുടർന്നാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് എക്‌സ്‌ചേഞ്ചിൽ നിന്നുള്ള ഫണ്ടുകൾ മരവിപ്പിച്ചത്. വാസിർഎക്‌സ് വാങ്ങിയത് ബിനാൻസ് ആണെന്ന് ഷെട്ടി വാദിച്ചു. ക്രിപ്‌റ്റോ-ടു-ക്രിപ്‌റ്റോ ജോഡികളുടെയും പിൻവലിക്കലുകളുടെയും ചുമതല ബിനാൻസിനാണെന്നും ചില  സെർവറുകളിലേക്കുള്ള ഡൊമെയ്‌ൻ നാമവും റൂട്ട് ആക്‌സസ്സും ബിനാൻസിനാണെന്നും അദ്ദേഹം അവകാശപ്പെട്ടു.എന്നാൽ യുഎസ് ആസ്ഥാനമായുള്ള ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ച് പ്ലാറ്റ്‌ഫോമായ ബിനാൻസ് സിഇഒ ചാങ്‌പെങ് ഷാവോ ഓഗസ്റ്റ് 5-ന് ഇന്ത്യൻ ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ച് വസീർഎക്‌സിന്റെ  ഉടമസ്ഥതയുമായി യാതൊരു ബന്ധവുമില്ലെന്ന് വ്യക്തമാക്കി.

ക്രിപ്റ്റോ എക്സ്ചേഞ്ചുകൾ പരസ്പരം പഴി ചാരുമ്പോൾ നഷ്ടപ്പെടാനുള്ളത് നിക്ഷേപകർക്കുമാത്രമാണ്. പണം പോയതിന്റെ കരച്ചിലുകളും ദേഷ്യവും, നിരാശയും സോഷ്യൽ മീഡിയയിൽ നിറയുകയാണ്. കേന്ദ്ര സർക്കാർ ക്രിപ്റ്റോകൾക്കെതിരെ പലവുരു താക്കീത് നൽകിയതിനാൽ പണം തിരിച്ചു ലഭിക്കുവാൻ നിയമപരമായ യാതൊരു മാർഗവും ഇല്ല. ഇന്ത്യയിൽ നിയമങ്ങൾ കർശനമായി നടപ്പിലാക്കാൻ തുടങ്ങിയതിനാൽ പല ക്രിപ്റ്റോ നിക്ഷേപകരും വിദേശത്തേക്ക് ചുവടു മാറുന്നതായി ചില എക്സ്ചേഞ്ചുകളുടെ സർവേ ഫലങ്ങൾ സൂചിപ്പിക്കുന്നു. ഏറ്റവും കൂടുതൽ വിപണി മൂലധനമുള്ള (മാർക്കറ്റ് ക്യാപ്) 7 ക്രിപ്റ്റോകറൻസികളുടെ ഇന്നത്തെ വില, 24 മണിക്കൂറിലെയും, ഏഴ് ദിവസത്തേയും വില വ്യത്യാസങ്ങൾ, വിപണി മൂലധനം എന്നിവ താഴെ കൊടുത്തിരിക്കുന്നു.

table-crypto-8-8-2022

English Summary : Total Confusion in Crypto Currency Investment

Disclaimer : ഈ ലേഖനം ക്രിപ്റ്റോകറൻസികളെക്കുറിച്ചുള്ള വസ്തുനിഷ്ടമായ  വിശകലനത്തിനായി മാത്രമുള്ളതാണ്. ക്രിപ്റ്റോ കറൻസി നിക്ഷേപത്തെ  പ്രോത്സാഹിപ്പിക്കുന്നില്ല.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്തുകൊണ്ടാണ് ഇത്തരം ചോദ്യങ്ങളെന്നെനിക്ക് മനസ്സിലാവും | Sreenath Bhasi Latest Interview | Chattambi

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}