വിരമിച്ച ശേഷം പോക്കറ്ററിയാതെ വീട് വാങ്ങിയാലോ?

HIGHLIGHTS
  • പലർക്കും വിചാരിക്കുന്ന സമയത്ത് വീട് വെക്കാൻ സാധിക്കാറില്ല
home-new
SHARE

ജോലിചെയ്യുന്ന കാലത്ത് വീട് വെക്കാൻ സാധിക്കാത്തവരും പരമ്പരാഗത സ്വത്ത് ഇല്ലാത്തവരുമൊക്കെ ജീവിതകാലം മുഴുവൻ വാടകക്ക് താമസിക്കണോ?  പലർക്കും സ്ഥലം മാറ്റം, ജോലി മാറ്റം, വീടുകളുടെയും, ഫ്ളാറ്റുകളുടെയും ഉയർന്ന വില എന്നിവ കാരണം വിചാരിക്കുന്ന സമയത്ത് വീട് വെക്കാനാകില്ല. എന്നാൽ വിരമിക്കലിനു ശേഷം ലഭിക്കുന്ന പണം പൂർണമായും വീട് വെക്കാൻ ചെലവാക്കാനും ആകില്ല. ഇത്തരം സാഹചര്യങ്ങളിൽ നമുക്ക് ചെയ്യാവുന്ന സുഗമമായ ഒരു മാർഗമുണ്ട്. ജോലി ചെയ്യുന്ന സമയത്തു തന്നെ വീടിനായി ഒരു പ്രത്യേക മ്യൂച്ചൽ ഫണ്ട് തുടങ്ങുക. വീടിനായി വായ്പ അടയ്ക്കുകയാണെന്ന് കരുതി ഒരു നിശ്ചിത തുക മാസാമാസം ഇതിൽ എസ് ഐ പി രീതിയിൽ ഘട്ടംഘട്ടമായി അടയ്ക്കണം. നല്ല ഓഹരികളിലും സിപ് രീതിയിൽ നിക്ഷേപിക്കുന്നത് വളരെ നല്ലൊരു മാർഗമാണ്. വിരമിക്കൽ കാലയളവ് ആകുമ്പോഴേക്കും നല്ലൊരു തുക പണപ്പെരുപ്പത്തെ മറികടക്കുന്ന രീതിയിൽ നമുക്ക് നേടാനാകും. ജോലി ചെയ്യുന്ന സമയത്ത് നഗരങ്ങളിലോ, ചെറു പട്ടണങ്ങളിലോ നിർബന്ധമായി വീട് അല്ലെങ്കിൽ ഫ്ലാറ്റ് വാങ്ങണമെന്നുണ്ടെങ്കിൽ,  വിരമിച്ചതിനു ശേഷം, താരതമ്യേന  തിരക്ക് കുറഞ്ഞ ശാന്തമായ ചെറുപട്ടണങ്ങൾ തെരഞ്ഞെടുക്കാം. അത്തരം സ്ഥലങ്ങളിൽ വീടുകളുടെയോ, ഫ്ളാറ്റുകളുടെയോ വില കുറവായിരിക്കുമെന്നു മാത്രമല്ല, പുതിയൊരു വീട് വിരമിക്കൽ കാലത്ത് ലഭിക്കുന്നതിലൂടെ അടുത്ത 20 വർഷങ്ങളിലേക്ക് അറ്റകുറ്റ പണികളുണ്ടാകില്ല. ജോലി ചെയ്യുന്ന സമയത്തു വീട് വാങ്ങാതിരുന്നാൽ എവിടെയും, എപ്പോഴും ജോലി മാറാനുള്ള സൗകര്യത്തിനു പുറമെ മാനസിക ബുദ്ധിമുട്ടുകളും ഒഴിവാക്കാനാകും.വീട് വാങ്ങിയതുകൊണ്ടു മാത്രം ജോലി മാറാതെ ചില പട്ടണങ്ങളിൽ കുടുങ്ങികിടക്കുന്നവരെ കണ്ടിട്ടില്ലേ? കൈയിലുള്ള സമ്പാദ്യം ആ സമയം പല ആസ്തികളിലും നിക്ഷേപിച്ച് വളർത്താനാകും. 

എങ്ങനെ ലക്ഷ്യത്തിലെത്താം?

Home (3)

ഒരു ഉദാഹരണം പറഞ്ഞാൽ,  20000 രൂപ  മാസാമാസം വീടിന്റെ  വായ്പയടയ്ക്കുന്നതിനുപകരം ആ  തുക കൊണ്ട് ഒരു ഒരു മ്യൂച്ചൽ ഫണ്ട് തുടങ്ങിയാൽ 30 വർഷം കൊണ്ട് 15 ശതമാനം നേട്ടം കിട്ടിയാൽ 14 കോടിയോളം രൂപ ഒന്നുമറിയാതെ സുഖമായി സ്വരൂപിക്കാൻ സാധിക്കും. 72 ലക്ഷം മാത്രമാണ് ഇതിനു വേണ്ടി 30 വർഷം  കൊണ്ട് മാസാമാസം 20000 രൂപ വെച്ച് അടക്കുന്നത് എന്ന് ആലോചിക്കണം.  പണപ്പെരുപ്പത്തെ മറികടക്കുവാൻ  സഹായിക്കുന്ന ഉയർന്ന ആദായം ലഭിക്കുന്ന  മ്യൂച്ചൽ ഫണ്ടുകളെയോ അത്തരം നിക്ഷേപ രീതികളെയോ ഇതിനായി ആശ്രയിക്കുക.

മ്യൂച്ചൽ ഫണ്ടുകളിൽ നിന്നും കൂടുതൽ ആദായം ലഭിക്കാൻ

ഡയറക്റ്റ് മ്യൂച്ചൽ ഫണ്ടുകളാണ് കൂടുതൽ ആദായം നൽകുന്നത്. ഇവയിലൂടെ കമ്മീഷൻ ചാർജുകൾ ഒഴിവാക്കി നേരിട്ട് നിക്ഷേപിക്കാൻ ആകും. മ്യൂച്ചൽ ഫണ്ടുകൾ തെരഞ്ഞെടുക്കുമ്പോൾ 'എക്സ്പെൻസ്‌ റേഷ്യോ' കുറവുള്ളത് തെരഞ്ഞെടുക്കുക. ഡിവിഡൻഡ് ലഭിക്കുന്ന മ്യൂച്ചൽ ഫണ്ടുകളേക്കാൾ 'ഗ്രോത്ത്' മ്യൂച്ചൽ ഫണ്ടുകൾക്ക് പ്രാധാന്യം നൽകുക. ഇടയ്ക്കിടയ്ക്ക് ഇവയുടെ ആദായം പരിശോധിക്കുക. ഇത്തരത്തിൽ  ചിട്ടയായി നിക്ഷേപിച്ചു സമ്പാദ്യം സ്വരുകൂട്ടാം. ഉദ്യോഗത്തിൽനിന്നും വിരമിച്ചശേഷം വൻനഗരങ്ങളിൽനിന്നു  മാറി ചെറിയ പട്ടണങ്ങളിൽ അല്ലെങ്കിൽ ഗ്രാമങ്ങളിൽ വീട് അല്ലെങ്കിൽ ഫ്ലാറ്റ് വാങ്ങുവാൻ ഇത് നിങ്ങളെ സഹായിക്കും.

English Summary : How to Buy a Home After Retirement Easily

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ചില ഇടികളൊന്നും അഭിനയമല്ല

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}