നിക്ഷേപകർക്ക് ആശ്വാസം! എൻപിഎസിൽ നിന്ന് ഉറപ്പ് വരുമാനമുള്ള പദ്ധതി വരുന്നു

HIGHLIGHTS
  • പിഎഫ്ആർഡിഎ ഉറപ്പ് വരുമാനം വാഗ്ദാനം ചെയ്യുന്ന വാഗ്ദാനം ചെയ്യുന്ന ആദ്യ പദ്ധതിയാകും ഇത്
aged2 (2)
SHARE

എൻപിഎസ് അക്കൗണ്ട് ഉടമകൾക്ക്  ഉറപ്പുള്ള നേട്ടം (guaranteed return) വാഗ്ദാനം ചെയ്യുന്നില്ലെന്ന പരാതി ഏതാണ്ട് അവസാനിക്കാറായി. ഇത്തരത്തിൽ ഉറപ്പ് വരുമാനം നൽകുന്ന പദ്ധതി ഉടൻ ലഭ്യമാക്കിയേക്കും. ദേശീയ പെൻഷൻ പദ്ധതിക്ക്  (എൻപിഎസ്) കീഴിൽ  ഒരു  ഗ്യാരന്റീഡ് റിട്ടേൺ സ്കീം  അവതരിപ്പിക്കുന്നതിനെ കുറിച്ചുള്ള ആലോചനയിലാണ് പെൻഷൻ ഫണ്ട് റെഗുലേറ്ററി ആൻഡ് ഡെവലപ്‌മെന്റ് അതോറിറ്റി (പിഎഫ്ആർഡിഎ). അടുത്ത മാസം അവസാനത്തോടെ പദ്ധതി ആരംഭിച്ചേക്കുമെന്നാണ് സൂചന.

ഒരു ' മിനിമം അഷ്വേർഡ് റിട്ടേൺ സ്കീം' (MARS) വികസിപ്പിച്ചുകൊണ്ടിരിക്കുകയാണെന്നും സെപ്റ്റംബർ 30 മുതൽ പരീക്ഷണാടിസ്ഥാനത്തിൽ പദ്ധതി ആരംഭിച്ചേക്കുമെന്നും പിഎഫ്ആർഡിഎ ചെയർപേഴ്സൺ സുപ്രതിം ബന്ദോപാധ്യായ  പറഞ്ഞു.

പണപ്പെരുപ്പത്തിൽ നിന്നും സംരക്ഷണം

പണപ്പെരുപ്പത്തെയും രൂപയുടെ മൂല്യത്തകർച്ചയെയും സംബന്ധിച്ചുള്ള ജാഗ്രത പിഎഫ്ആർഡിഎയ്ക്ക് എല്ലായ്പ്പോഴും ഉണ്ടെന്നും  അതിനാൽ നിക്ഷേപകർക്ക് പണപ്പെരുപ്പത്തിൽ നിന്നും സംരക്ഷണം നൽകി കൊണ്ടുള്ള വരുമാനം ലഭ്യമാക്കാനാണ്  എപ്പോഴും ശ്രമിക്കുന്നതെന്നും  ബന്ദോപാധ്യായ വിശദീകരിച്ചു. കഴിഞ്ഞ പതിമൂന്ന്  വർഷ കാലയളവിൽ എൻപിഎസ് 10 ശതമാനത്തിലധികം  വാർഷിക വളർച്ച നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.  

ഉറപ്പുള്ള റിട്ടേൺ വാഗ്ദാനം ചെയ്യുന്ന പിഎഫ്ആർഡിഎയുടെ ആദ്യ പദ്ധതിയാണ് വരാനൊരുങ്ങുന്നത്. പിഎഫ്ആർഡിഎ ഇതുവരെ ഇത്തരത്തിലുള്ള ഒരു ഗ്യാരണ്ടീഡ് സ്കീമും ലഭ്യമാക്കിയിട്ടില്ല.  നിക്ഷേപത്തിന്മേലുള്ള ഉറപ്പുള്ള റിട്ടേൺ സംബന്ധിച്ച് തീരുമാനം എടുക്കുന്നത്  ഫണ്ട് മാനേജർമാർ ആയിരിക്കും.

രാജ്യത്തെ മൊത്തം പെൻഷൻ ആസ്തി  35 ലക്ഷം കോടി രൂപയോളമാണ്. ഇതിന്റെ  22 ശതമാനത്തോളം എൻപിഎസിന് കീഴിലാണ്  അതായത്  7.72 ലക്ഷം കോടിയോളം രൂപ. അതേസമയം  40 ശതമാനത്തോളം  കൈകാര്യം ചെയ്യുന്നത് ഇപിഎഫ്ഒ ആണ്.   ഈ വർഷം എൻപിഎസിൽ പ്രവേശനം നേടിയവരുടെ എണ്ണം  3.41 ലക്ഷത്തിൽ നിന്ന് 9.76 ലക്ഷമായി ഉയർന്നതായി ബന്ദോപാധ്യായ പറഞ്ഞു. ഈ സാമ്പത്തിക വർഷം എൻപിഎസിൽ പ്രവേശനം നേടുന്നവരുടെ  എണ്ണം 20 ലക്ഷമായി ഉയരുമെന്നെണ് പ്രതീക്ഷ.

ദീര്‍ഘകാല നിക്ഷേപ പദ്ധതികളിലൊന്നായ എന്‍പിഎസിൽ  സര്‍ക്കാര്‍ ജീവനക്കാര്‍ക്കുമാത്രമല്ല ഇപ്പോൾ എല്ലാവർക്കും പ്രവേശനം നേടാൻ കഴിയും. എൻപിഎസിൽ  ചേരാനുള്ള പരമാവധി പ്രായപരിധി 65 വയസ്സിൽ നിന്നും 70 വയസായി  ഉയർത്തിയിട്ടുണ്ട്.  ഇതനുസരിച്ച് 18 വയസ്സു മുതൽ 70 വയസുവരെയുള്ളവർക്ക് പദ്ധതിയിൽ അംഗമാകാനാകും.75 വയസുവരെ പദ്ധതിയിൽ തുടരാനും കഴിയും. 

English Summary : PFRDA will Launch new Guaranteed Return Scheme Soon

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

അഞ്ജലീ അഞ്ജലീ...

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}