ADVERTISEMENT

സാമ്പത്തിക വർഷത്തിന്റെ ഏപ്രിൽ-ജൂൺ പാദത്തിൽ കമ്പനിയുടെ അറ്റ നഷ്ടം പകുതിയായി കുറഞ്ഞതിന് ശേഷം സൊമാറ്റോ ഓഹരി വില ഈ മാസം 23 ശതമാനത്തിലധികം ഉയർന്ന് 66.65 രൂപയിലെത്തി. ജൂൺ 30ന് അവസാനിച്ച പാദത്തിൽ 186 കോടി രൂപയുടെ നഷ്ടമാണ്  സൊമാറ്റോയ്ക്ക്‌ ഉണ്ടായത്. ഈ സാമ്പത്തിക വർഷത്തിലെ ഒന്നാം പാദത്തിൽ 361 കോടി രൂപയായിരുന്നു നഷ്ടം. കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ, സൊമാറ്റോ ഓഹരി വില 56  ശതമാനത്തിലധികമാണ് ഇടിഞ്ഞിരിക്കുന്നത്. കമ്പനിയുടെ കൊട്ടിഘോഷിച്ചു വന്ന ഐ പി ഒ  അമ്പേ പരാജയമായിരുന്നു. ഭക്ഷണ ഡെലിവറി കമ്പനികളുടെ ഇടയിൽ മത്സരം കൂടുന്നതിനാൽ സൊമാറ്റോ ഓഹരി വില ഇനിയും ഉയരുമോയെന്ന് ഓഹരി വിശകലന വിദഗ്ധർ സംശയം പ്രകടിപ്പിക്കുന്നുണ്ട്. അതുകൂടാതെ ഡോമിനോസ് പോലുള്ളവ സ്വിഗിയെയും, സൊമാറ്റോയെയും ഒഴിവാക്കാൻ തീരുമാനിച്ചിട്ടുണ്ട് എന്നുള്ളതും ഇത്തരം കമ്പനികളുടെ  വരുമാനത്തെ മോശമായി ബാധിക്കും. എക്കാലത്തെയും താഴ്ന്ന നിലവാരമായ 40 ൽ എത്തിയതിനു ശേഷമാണ് സൊമാറ്റോ വീണ്ടും 66.65 രൂപയിലെത്തിയിരിക്കുന്നതു എന്നത് ശ്രദ്ധേയമാണ്. അടുത്ത പാദങ്ങളിൽ സൊമാറ്റോ മെച്ചപ്പെട്ട പ്രകടനം കാഴ്ച വെക്കുമെന്നാണ് കമ്പനിയുടെ സാരഥികൾ പറയുന്നത്. അതിനിടക്ക് ഉബറിന്റ കൈവശം ഉണ്ടായിരുന്ന സൊമാറ്റോയുടെ ഓഹരികൾ എല്ലാം വിറ്റഴിച്ചു. 

ക്രെഡിറ്റ് സ്യൂയിസ്, ജെഫ്രിസ്, ആംബിറ്റ് തുടങ്ങിയ  കമ്പനികൾ സൊമാറ്റോ 103 രൂപ വരെ ഉയരാം എന്ന രീതിയിൽ 'ബൈ'  റേറ്റിങ് നൽകിയിട്ടുമുണ്ട്. സൊമാറ്റോ 79 രൂപ വരെയെത്തുമെന്നാണ് കൊട്ടക് ഇന്‍സ്റ്റിട്യൂഷനൽ  ഇക്വിറ്റീസ് അഭിപ്രായപ്പെടുന്നത്. 

English Summary : Zomato Share Price is going up

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com