ADVERTISEMENT

ഇന്ത്യയിലെ ഏറ്റവും വേഗത്തില്‍ വളരുന്ന ഫണ്ട് ഹൗസുകളിലൊന്നായ മിറെ അസറ്റ് മ്യൂചല്‍ ഫണ്ട് രണ്ടു പുതിയ ഫണ്ടുകളായ മിറെ അസറ്റ് ഗ്ലോബല്‍ ഇലക്ട്രിക് ആന്റ് ഓട്ടോണമസ് വെഹിക്കിള്‍സ് ഇടിഎഫ്‌സ് ഫണ്ട് ഓഫ് ഫണ്ട്, മിറെ അസറ്റ് ഗ്ലോബല്‍ എക്‌സ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആന്റ് ടെക്‌നോളജി ഇടിഎഫ് ഫണ്ട് ഓഫ് ഫണ്ട് എന്നിവ അവതരിപ്പിച്ചു. ആദ്യത്തേത് വൈദ്യുതി, ഓട്ടോണമസ് വാഹനങ്ങള്‍, അവയുടെ സാങ്കേതികവിദ്യ അടിസ്ഥാനത്തില്‍ ആഗോള എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ടുകളില്‍ നിക്ഷേപിക്കുന്ന ഓപണ്‍ എന്‍ഡഡ് പദ്ധതിയാണ്. അടുത്തത് നിര്‍മിത ബുദ്ധിയും സാങ്കേതികവിദ്യയും സംബന്ധിച്ച ഇടിഎഫ് യൂണിറ്റുകളില്‍ നിക്ഷേപിക്കുന്ന ഓപണ്‍ എന്‍ഡഡ് ഫണ്ട് ഓഫ് ഫണ്ട്. രണ്ട് എന്‍എഫ്ഒകളും ഓഗസ്റ്റ് 30 വരെ വാങ്ങാം. മിറെ അസറ്റ് ഇടിഎഫ് പദ്ധതികളുടെ മേധാവി സിദ്ധാര്‍ത്ഥ് ശ്രീവാസ്തവയായിരിക്കും ഇരു പദ്ധതികളും മാനേജു ചെയ്യുക. പദ്ധതികളിലെ കുറഞ്ഞ നിക്ഷേപം 5000 രൂപയാണ്. തുടര്‍ന്ന് ഓരോ രൂപയുടെ ഗുണിതങ്ങളായും നിക്ഷേപിക്കാം.

English Summary : Two New NFOs from Mirae Asset

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com