ADVERTISEMENT

വോൾട്ടേജ് സ്റ്റെബിലൈസർ നിർമ്മാതാക്കളായ വി-ഗാർഡ് ഇൻഡസ്ട്രീസ് ലിമിറ്റഡ് ഹൈദരാബാദ് ആസ്ഥാനമായുള്ള ഗട്ട്‌സ് ഇലക്‌ട്രോമെക്ക് ലിമിറ്റഡിന്റെ ശേഷിക്കുന്ന 26% ഓഹരികൾ 6.2 കോടി രൂപയ്ക്ക് വാങ്ങി. ഇതോടെ വിഗാർഡിന്റെ ഓഹരിവില ഉയർന്നു. ഏറ്റെടുക്കലിനുശേഷം,  ഗട്ട്‌സ് ഇലക്‌ട്രോമെക്ക്  വി-ഗാർഡ് ഇൻഡസ്‌ട്രീസിന്റെ പൂർണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമായി മാറും. മിനിയേച്ചർ സർക്യൂട്ട് ബ്രേക്കറുകൾ, കറന്റ് സർക്യൂട്ട് ബ്രേക്കറുകൾ എന്നിവ നിർമ്മിക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്ന ബിസിനസ്സാണ് ഈ  കമ്പനി ചെയ്യുന്നത്. 

231 രൂപയിൽ വ്യാപാരം ആരംഭിച്ച വി ഗാർഡ് ഇൻഡസ്ട്രീസ് 249 രൂപ വരെ ഉയർന്നിരുന്നു. യെസ് സെക്യൂരിറ്റീസും, ഷെയർഖാനും, ഐ സി ഐ സി ഐ സി ഐ ഡയറക്റ്റും വി ഗാർഡ് ഓഹരികൾക്ക് 289 രൂപ വരെയെത്താമെന്ന്  'ബൈ' റേറ്റിങ്'  നൽകിയിട്ടുണ്ട്. വിവിധ മ്യൂച്ചൽ ഫണ്ട് കമ്പനികള്‍ ഈ ഓഹരികളെ തങ്ങളുടെ പോർട്ട് ഫോളിയോയിൽ ഉൾപ്പെടുത്തിയിട്ടുമുണ്ട് 

English Summary : V-Guard Industries Share Prices are Going Up

Disclaimer : ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com