അറിയുക, ഈ രാജ്യങ്ങളില്‍ ക്രിപ്റ്റോകറൻസികൾ നിയമപരമല്ല

HIGHLIGHTS
  • പല ക്രിപ്റ്റോ ഹാക്കിങ് ഗ്രൂപ്പുകളും നിയന്ത്രിക്കുന്നത് റഷ്യയിൽ നിന്നാണെന്നത് പരസ്യമായ രഹസ്യമാണ്
BC5
SHARE

ക്രിപ്റ്റോകറൻസികൾ രാജ്യങ്ങളുടെ നിലവിലുള്ള സാമ്പത്തിക സംവിധാനങ്ങൾക്ക് ഭീഷണിയാകുന്നതിനാൽ പല രാജ്യങ്ങളും അവയെ നിരോധിക്കുകയും, നിയമപരമല്ല എന്ന് വ്യക്തമായ സന്ദേശം നൽകുകയും ചെയ്തിട്ടുണ്ട്. 

റഷ്യ :

സമ്പദ് വ്യവസ്ഥക്ക് ഭീഷണിയാകുന്നതിനാൽ ക്രിപ്റ്റോ കറൻസികൾ റഷ്യയിൽ നിരോധിച്ചിരിക്കുകയാണ്. പല ക്രിപ്റ്റോ ഹാക്കിങ് ഗ്രൂപ്പുകളും നിയന്ത്രിക്കുന്നത് റഷ്യയിൽ നിന്നാണ് എന്നുള്ളത് പരസ്യമായ രഹസ്യമാണ്.

ചൈന:

കള്ളപ്പണം വെളുപ്പിക്കുന്നതിനു ക്രിപ്റ്റോ കറൻസികൾ  ഉപയോഗിക്കുന്നതിനാലും, പ്രകൃതിക്ക് ദോഷമായതിനാലുമാണ് ചൈനയിൽ ക്രിപ്റ്റോകൾക്ക് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. 

അൾജീരിയ:

ഏതെങ്കിലും രീതിയിലുള്ള ക്രിപ്റ്റോ ഇടപാടുകൾ നടത്തുന്നത് അൾജീരിയയിൽ നിയമവിരുദ്ധമാണ്. 

ഈജിപ്റ്റ്:

മതപരമായ നിയമങ്ങൾകൊണ്ട് ക്രിപ്റ്റോക്കറൻസികൾക്ക്  ഈജിപ്റ്റിൽ നിരോധനമുണ്ട്.

ബൊളീവിയ:

വിശ്വസനീയമായ ഒരു നിക്ഷേപമല്ല  എന്ന കാരണത്താൽ ക്രിപ്റ്റോകറൻസികൾക്ക് ബൊളീവിയയിൽ നിരോധനമുണ്ട്.

ബംഗ്ലാദേശ്:

ക്രിപ്റ്റോകറൻസികളിൽ വ്യാപാരം നടത്തുന്നത് ബംഗ്ലാദേശിൽ  നിയമലംഘനമാണ്,കണ്ടുപിടിച്ചാൽ തക്കതായ ശിക്ഷയും ലഭിക്കും.

വിയറ്റ്നാം, നൈജീരിയ, ടർക്കി, മൊറോക്കോ എന്നിവിടങ്ങളിലും ക്രിപ്റ്റോകറൻസികൾക്ക് നിരോധനം ഉണ്ട്. പണമിടപാട് നടത്തുന്നതിനോ, വ്യാപാരം ചെയ്യുന്നതിനോ നിയമ നിരോധനമുണ്ടെങ്കിലും പലരും പല പഴുതുകളും ഉപയോഗിച്ച് ക്രിപ്റ്റോകറൻസി ഇടപാടുകൾ നടത്തുന്നുണ്ട്. 

ഏറ്റവും കൂടുതൽ വിപണി മൂലധനമുള്ള (മാർക്കറ്റ് ക്യാപ്) 7 ക്രിപ്റ്റോകറൻസികളുടെ ഇന്നത്തെ വില, 24 മണിക്കൂറിലെയും, ഏഴ് ദിവസത്തേയും വില വ്യത്യാസങ്ങൾ, വിപണി മൂലധനം എന്നിവ താഴെ കൊടുത്തിരിക്കുന്നു.

table-crypto12-9-2022

ഈ ലേഖനം ക്രിപ്റ്റോകറൻസികളെക്കുറിച്ചുള്ള  വസ്തുനിഷ്ഠമായ വിശകലനത്തിനായി മാത്രമുള്ളതാണ്. ക്രിപ്റ്റോ കറൻസി നിക്ഷേപത്തെ  പ്രോത്സാഹിപ്പിക്കുന്നില്ല.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

2022 ഡിസംബർ മാസഫലം

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}