ADVERTISEMENT

നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച് (NSE) ജൂണിൽ ഇറക്കിയ സർക്കുലറിൽ '2 ഫാക്റ്റർ ഓതന്റിറ്റിക്കേഷൻ ' എല്ലാ ഡീമാറ്റ് ഉപഭോക്താക്കളും പ്രവർത്തനക്ഷമമാക്കണമെന്ന് നിർദേശിക്കുന്നുണ്ട്. അതനുസരിച്ച് ഈ മാസം 30ാംതിയതിക്കകം ഡീമാറ്റ് അക്കൗണ്ടുകളിൽ '2 ഫാക്റ്റർ ഓതന്റിറ്റിക്കേഷൻ ' പ്രാവർത്തികമാക്കിയില്ലെങ്കിൽ ഡീമാറ്റ് അക്കൗണ്ടിൽ ലോഗിൻ ചെയ്യാൻ സാധിക്കില്ല. ഡീമാറ്റ് അക്കൗണ്ടുകളിലൂടെയുള്ള കള്ളത്തരങ്ങൾ എല്ലാ രീതിയിലും തടയുന്നതിനാണ് നിയമങ്ങൾ ശക്തമാക്കുന്നത്. ഉപഭോക്താവിന് മാത്രമറിയുന്ന പാസ്‌വേഡ് ഒരു രീതിയിലും ചോർന്നുപോകില്ല എന്നുറപ്പുള്ളതുകൊണ്ടാണ് ഇത്തരമൊരു തീരുമാനം. സെപ്റ്റംബർ 30നുള്ളിൽ ഇത് ചെയ്തില്ലെങ്കിൽ സെറോദയുടെ അക്കൗണ്ടിൽ കയറാൻ സാധിക്കില്ലെന്ന അറിയിപ്പ് അവർ പുറത്തിറക്കിയിട്ടുണ്ട്.

എങ്ങനെ '2 ഫാക്റ്റർ ഓതെന്റിറ്റിക്കേഷൻ' ചെയ്യാം? 

∙ഗൂഗിൾ പ്ലേയിൽ നിന്നും 'ഓതെന്റിറ്റി കേറ്റർ' ആപ്പ് ഡൗൺ ലോഡ് ചെയ്യുക 

∙നിങ്ങളുടെ പ്രൊഫൈൽ എടുക്കുക 

∙'ടി ഓ ടി പി '  അനുവദിക്കുക എന്നത് ക്ലിക്ക് ചെയ്യുക 

∙ഇ മെയിൽ ഐ ഡിയിൽ വരുന്ന ഓ ടി പി കൊടുക്കുക 

∙ഓതെന്റിറ്റികേറ്റർ ആപ്പ് തുറക്കുക 

∙ക്യു ആർ കോഡ് സ്കാൻ ചെയ്യുക 

അതിനു ശേഷം അക്കൗണ്ടിൽ വീണ്ടും ലോഗിൻ ചെയ്തു നോക്കണം.

English Summary : How to Add 2 Factor Authentication in Demat Account

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com