എല്‍ഐസി മ്യൂച്വല്‍ ഫണ്ട് പുതിയ മള്‍ട്ടി ക്യാപ് ഫണ്ടുമായി എത്തുന്നു. പുതിയ ഫണ്ട് ഓഫര്‍ (NFO) ഒക്ടോബര്‍ 6 വ്യാഴാഴ്ച തുടങ്ങും. എല്ലാ വിപണി മൂലധന വിഭാഗങ്ങളിലും നിക്ഷേപിക്കുന്ന ഒരു ഓപ്പണ്‍-എന്‍ഡ് ഇക്വിറ്റി സ്‌കീമാണ് എല്‍ഐസിഎംഎഫ് മള്‍ട്ടിക്യാപ് ഫണ്ട്. ഒക്ടോബര്‍ 20 വ്യാഴാഴ്ച വരെ എന്‍എഫ്ഒ ലഭ്യമാകും. തുടര്‍ വിതരണത്തിനായി നവംബര്‍ 2 മുതല്‍ സ്‌കീം വീണ്ടും ലഭ്യമാകും.
യോഗേഷ് പാട്ടീല്‍ ആണ് എല്‍ഐസിഎംഎഫ് മള്‍ട്ടിക്യാപ് ഫണ്ടിന്റെ ഫണ്ട് മാനേജര്‍ . നിഫ്റ്റി 500 ള്‍ട്ടി ക്യാപ് 50:25:25 ടിആര്‍ഐ ആയിരിക്കും എല്‍ഐസിഎംഎഫ് മള്‍ട്ടികാപ്പ് ഫണ്ടിന്റെ ബെഞ്ച്മാര്‍ക്ക്. എല്‍ഐസിഎംഎഫ് മള്‍ട്ടിക്യാപ്പ് ഫണ്ട് ലാര്‍ജ് ക്യാപ്, മിഡ് ക്യാപ്, സ്‌മോള്‍ക്യാപ് ഓഹരികളില്‍ കുറഞ്ഞത് 25 ശതമാനം വീതം നിക്ഷേപിക്കും. ശേഷിക്കുന്ന 25 ശതമാനം, വിവിധ വിപണി മൂലധന വിഭാഗങ്ങളില്‍ നിക്ഷേപിക്കാനുള്ള തീരുമാനം എടുക്കാനുള്ള സ്വാതന്ത്ര്യം ഫണ്ട് മാനേജര്‍ക്ക് ഉണ്ടായിരിക്കും.
വിവിധ മൂലധനവിഭാഗങ്ങളിലെ നിക്ഷേപത്തിലൂടെ വിവേകപൂര്‍ണ്ണവും അച്ചടക്കമുള്ളതുമായ വൈവിധ്യവല്‍ക്കരണം ഉറപ്പാക്കാനാണ് എല്‍ഐസിഎംഎഫ് മള്‍ട്ടികാപ്പ് ഫണ്ട് ലക്ഷ്യമിടുന്നത്. മാത്രമല്ല നിക്ഷേപകര്‍ക്ക് വിവിധ മൂലധന വിഭാഗങ്ങളില്‍ ഉടനീളമുള്ള മുന്‍ നിര കമ്പനികളില്‍ നിക്ഷേപിക്കാനുള്ള അവസരവും വാഗ്ദാനം ചെയ്യുന്നുവെന്ന് അധികൃതര്‍ അറിയിച്ചു.
English Summary: LIC 'Multicap' mutual fund to open on October 6