ADVERTISEMENT

ഇന്നലെ തകർച്ചയോടെ വ്യാപാരം ആരംഭിച്ചെങ്കിലും അമേരിക്കാൻ വിപണി തിരിച്ചു വരവ് നടത്തി നഷ്ടത്തിന്റെ വ്യാപ്തി കുറച്ചത് വിപണിയുടെ ആത്മ വിശ്വാസം വർദ്ധിപ്പിച്ചു. അമേരിക്കൻ ഫ്യൂച്ചറുകൾക്കൊപ്പം ഏഷ്യൻ വിപണികളും ഇന്ന്  നേട്ടത്തിലാണ് വ്യാപാരം തുടരുന്നത്. എസ്ജിഎക്സ് നിഫ്റ്റി 17400 പോയിന്റിലും  മുകളിൽ വ്യാപാരം തുടരുന്നു. 

തിരിച്ചു കയറി ബോണ്ട് യീൽഡ് 

അമേരിക്കൻ ബോണ്ട് യീൽഡിന്റെ വീഴ്ചയെ തുടർന്ന് കഴിഞ്ഞ രണ്ടു സെഷനുകളിലും റിലീഫ് റാലി സ്വന്തമാക്കിയ  അമേരിക്കൻ വിപണി ഇന്നലെ ബോണ്ട് യീൽഡിന്റെ തിരിച്ചു കയറ്റത്തെ തുടർന്ന് നഷ്ടത്തിലാണ് വ്യാപാരം ആരംഭിച്ചത്. അമേരിക്കൻ സ്വകാര്യ തൊഴിൽ ലഭ്യതയിൽ എഡിപി മുന്നേറ്റം റിപ്പോർട്ട് ചെയ്തതും അമേരിക്കൻ വിപണി വീഴ്ചയിൽ സ്വാധീനം ചെലുത്തി. ബോണ്ട് യീൽഡ് മുന്നേറ്റത്തിനിടയിലും ടെക്, ചിപ്പ് ഓഹരികൾ പിടിച്ചു നിന്നത് വരും ദിനങ്ങളിൽ വിപണിയുടെ ആത്മവിശ്വാസം വർദ്ധിപ്പിച്ചേക്കാം. ട്വിറ്റർ വാങ്ങലിന് സമ്മതം പ്രകടിപ്പിച്ച മസ്കിന്റെ നടപടി ടെസ്‌ലക്ക് തിരുത്തൽ നൽകിയതും നാസ്ഡാക്കിന്റെ വീഴ്ചയിൽ നിർണായകമായി. അമേരിക്കൻ വിപണിയുടെ ഇന്നലത്തെ തിരിച്ചു വരവ് റിസൾട്ടുകൾ കൂടി വരാനിരിക്കെ വിപണിക്ക് പ്രധാനമാണ്. 

ഇസിബിയുടെ പോളിസി പ്രഖ്യാപനങ്ങളും, അമേരിക്കൻ ജോബ് ഡേറ്റയും, ഫെഡ് അംഗങ്ങളുടെ ഇന്നും തുടരുന്ന നിരക്കുയർത്തൽ ‘’ഭീഷണികളും’’ വിപണിക്ക് പ്രധാനമാണ്. നാളെ പുറത്ത് വരാനിരിക്കുന്ന കഴിഞ്ഞ മാസത്തിലെ തൊഴിൽ വിവര കണക്കുകളും, തൊഴിലില്ലായ്മ നിരക്കുമായിരിക്കും അമേരിക്കൻ വിപണിയുടെ ഗതി നിറയ്ക്കുക. 

നിഫ്റ്റി 

അമേരിക്കൻ വിപണി മുന്നേറ്റവും വിദേശ-ആഭ്യന്തര ഫണ്ടുകളുടെ വാങ്ങലും ചൊവ്വാഴ്ച ഇന്ത്യൻ വിപണിക്ക് മികച്ച മുന്നേറ്റം നൽകി. ബാങ്കിങ്, ഐടി മെറ്റൽ സെക്ടറുകൾ മൂന്നു ശതമാനത്തിനടുത്ത് നേട്ടമുണ്ടാക്കിയതും, ഫിനാൻഷ്യൽ റിയൽറ്റി, ഓട്ടോ, എനർജി സെക്ടറുകളുടെ പിന്തുണയും ഇന്ത്യൻ വിപണിക്ക് അനുകൂലമായി. കഴിഞ്ഞ സെഷനിൽ 2.30% മുന്നേറി 17274 പോയിന്റിൽ വ്യാപാരമവസാനിപ്പിച്ച നിഫ്റ്റി 17150 പോയിന്റിലും 17170 പോയിന്റിലും 17070 പോയിന്റിലും ഇന്ന് പിന്തുണ പ്രതീക്ഷിക്കുന്നു. 17400 പോയിന്റിലും 17550 പോയിന്റിലുമാണ് നിഫ്റ്റിയുടെ റെസിസ്റ്റൻസുകൾ. 

നാസ്ഡാകിന്റെ മുന്നേറ്റവും, മികച്ച രണ്ടാം പാദ റിസൾട്ട് പ്രതീക്ഷകളും ഐടി സെക്ടറിന് ഇന്നും പ്രതീക്ഷയാണ്. ബാങ്കിങ്, ഫിനാൻഷ്യൽ, ഓട്ടോ , എനർജി, റിയൽറ്റി, ഫാർമ സെക്ടറുകളും പ്രതീക്ഷയിലാണ്. 

ബാങ്ക് നിഫ്റ്റി 

കഴിഞ്ഞ സെഷനിൽ 1080 പോയിന്റുകൾ മുന്നേറി 39110 പോയിന്റിൽ വ്യാപാരമവസാനിപ്പിച്ച ബാങ്ക് നിഫ്റ്റി 38700 പോയിന്റിലും 38400 പോയിന്റിലും ഇന്ന് പിന്തുണ പ്രതീക്ഷിക്കുന്നു. 39300 പോയിന്റ് കടന്നാൽ 39550 പോയിന്റിലും 39880 പോയിന്റിലുമാണ് ബാങ്ക് നിഫ്റ്റിയുടെ റെസിസ്റ്റൻസ്. 

ഒപെക് ഉല്പാദന നിയന്ത്രണം 

റഷ്യയുടെ കൂടി ആവശ്യാർത്ഥം ഒപെക് ദിവസേന രണ്ട് ദശലക്ഷം ബാരലിന്റെ ക്രൂഡ് ഓയിൽ ഉല്പാദന നിയന്ത്രണം തീരുമാനിച്ചത് ക്രൂഡ് ഓയിലിന് വില മുന്നേറ്റം നൽകി. ബ്രെന്റ് ക്രൂഡ് ഓയിൽ വില 93 ഡോളറിലെത്തി. ക്രൂഡ് ഓയിൽ വില മുന്നേറ്റം തുടർന്നേക്കാം. 

സ്വർണം 

ബോണ്ട് യീൽഡ് വീഴ്ച തുടങ്ങിയത് വീണ് കിടന്ന സ്വർണത്തിനും മുന്നേറ്റം നൽകി.1720 ഡോളറിലെത്തിയ രാജ്യാന്തര സ്വർണ വില 1700 ഡോളറിൽ പിന്തുണ പ്രതീക്ഷിക്കുന്നു.

ഓഹരി വിദഗ്ധനായ ലേഖകന്റെ വാട്സാപ് : 8606666722

Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുകൊള്ളുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com