ADVERTISEMENT

ഐസിഐസിഐ പ്രുഡൻഷ്യൽ മ്യൂച്വൽ ഫണ്ട് പുതിയ ട്രാൻസ്പോർട്ടേഷൻ ആൻഡ് ലോജിസ്റ്റിക് ഫണ്ട് അവതരിപ്പിച്ചു. പുതിയ ഫണ്ട് ഓഫർ (എൻഎഫ്ഒ) ഒക്ടോബർ 20 വരെയാണ്. ഗതാഗതം, ചരക്ക് നീക്കം എന്നിവയുമായി ബന്ധപ്പെട്ട മേഖലകളിൽ സാന്നിദ്ധ്യമുള്ള കമ്പനികളുടെ ഓഹരികളിലും ഓഹരി അനുബന്ധ സെക്യൂരിറ്റികളിലും  നിക്ഷേപം നടത്തുന്ന ഓപ്പൺ എൻഡഡ് ഇക്വിറ്റി സ്കീമാണ് ഐസിഐസിഐ പ്രുഡൻഷ്യൽ ട്രാൻസ്പോർട്ടേഷൻ ആൻഡ് ലോജിസ്റ്റിക് ഫണ്ട്. ഈ സ്കീമിലെ നിക്ഷേപത്തിന്റെ ഏകദേശം 80 ശതമാനത്തോളെ ട്രാൻസ്പോർട്ടേഷൻ, ലോജിസ്റ്റിക്സ് തീമിന്റെ ഭാഗമായ കമ്പനികളിലായിരിക്കും.ശേഷിക്കുന്ന  20 ശതമാനം മറ്റ് ഓഹരി/ഓഹരി അനുബന്ധ ഉപകരണങ്ങളിലും നിക്ഷേപിക്കും.

സ്കീമിന്റെ റെഗുലർ, ഡയറക്ട് പ്ലാനുകളിൽ നിക്ഷേപം നടത്താം. ഗ്രോത്ത്, ഡിവിഡന്റ് ഓപ്ഷനുകളും ലഭ്യമാകും. ഫണ്ടിൽ നിക്ഷേപിക്കാവുന്ന കുറഞ്ഞ തുക 5,000 രൂപയാണ്. തുടർന്ന് ഇതിന്റെ ഗുണിതങ്ങളായും നിക്ഷേപിക്കാം. സ്കീമിന് എൻട്രി ലോഡ് ഉണ്ടായിരിക്കില്ല. എന്നാൽ ഒരു മാസത്തിനുള്ളിൽ റിഡീം ചെയ്യുകയാണെങ്കതിൽ നെറ്റ് അസറ്റ് മൂല്യത്തിന്റെ (NAV) 1 ശതമാനം എന്ന രീതിയിൽ എക്സിറ്റ് ലോഡ് ബാധകമായിരിക്കും.

English Summary : ICICI Prudential Mutual Fund's Transportation and Logisitics Fund NFO will available till October 20th

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com