നമുടെ ക്രെഡിറ്റ് കാർഡുകളും ഡെബിറ്റ് കാർഡുകളുമിറക്കുന്ന 'വിസ' (VISA) കമ്പനിയും ക്രിപ്റ്റോ കറൻസികളെ സ്വീകരിക്കാനൊരുങ്ങുന്നു. ഭാവിയിൽ പണമിടപാടുകൾക്കായി ക്രിപ്റ്റോകറൻസികൾ ഉപയോഗിക്കേണ്ടി വരും എന്നത് മുന്‍കൂട്ടിക്കണ്ടുകൊണ്ടാണ് ഈ തീരുമാനം.
ഡിജിറ്റൽ കറൻസി വാലറ്റ്, ക്രിപ്‌റ്റോകറൻസി വാലറ്റ്, ബ്ലോക്ക്‌ചെയിൻ സാങ്കേതികവിദ്യ, ഡിജിറ്റൽ കറൻസി, വെർച്വൽ കറൻസി, ക്രിപ്‌റ്റോകറൻസി, ഡിജിറ്റൽ, ബ്ലോക്ക്‌ചെയിൻ അസറ്റുകൾ, നോൺ-ഫഞ്ചിബിൾ ടോക്കണുകൾ (NFT) എന്നിവ കൈമാറ്റം ചെയ്യുന്നതുമായി ബന്ധപ്പെട്ടുള്ള പേറ്റന്റുകൾക്ക് 'വിസ' അപേക്ഷ നൽകിയിട്ടുണ്ടെന്ന് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അമേരിക്കൻഎക്സ്പ്രസും ന്യൂയോർക്ക് സ്റ്റോക്ക് എക്സ്ചേഞ്ചും ഉൾപ്പെടെ നിരവധി വൻകിട സ്ഥാപനങ്ങൾ കഴിഞ്ഞ വർഷം സമാനമായ അപേക്ഷകൾ സമർപ്പിച്ചതിന് പിന്നാലെയാണ് 'വിസ'യും ക്രിപ്റ്റോ കറൻസി രംഗത്തേക്ക് എത്തുന്നത്.
പുതിയ സാമ്പത്തിക സാങ്കേതിക വിദ്യയായ ക്രിപ്റ്റോ കറൻസികളിൽ മുന്നേറാനാണ് എല്ലാ ആഗോള ഭീമന്മാരും ശ്രമിക്കുന്നത്. വൻകിട കമ്പനികൾ ക്രിപ്റ്റോ കറൻസികളിൽ പേറ്റന്റ്് നേടുന്നത് ഭാവി ക്രിപ്റ്റോ കറൻസികളുടേത് തന്നെയാണ് എന്ന സൂചനയും തരുന്നുണ്ട്.
ഏറ്റവും കൂടുതൽ വിപണി മൂലധനമുള്ള (മാർക്കറ്റ് ക്യാപ്) 7 ക്രിപ്റ്റോകറൻസികളുടെ ഇന്നത്തെ വില, 24 മണിക്കൂറിലെയും, ഏഴ് ദിവസത്തേയും വില വ്യത്യാസങ്ങൾ, വിപണി മൂലധനം എന്നിവ താഴെ കൊടുത്തിരിക്കുന്നു.
ഈ ലേഖനം ക്രിപ്റ്റോകറൻസികളെക്കുറിച്ചുള്ള വസ്തുനിഷ്ടമായ വിശകലനത്തിനായി മാത്രമുള്ളതാണ്. ക്രിപ്റ്റോ കറൻസി നിക്ഷേപത്തെ പ്രോത്സാഹിപ്പിക്കുന്നില്ല.

English Summary : Crypto Currency Pirce in Last week