ADVERTISEMENT

മലയാളികൾക്ക് എന്തു നിക്ഷേപമാണെങ്കിലും സ്വർണം മാറ്റി വെച്ചൊരു കാര്യമില്ല. സാമ്പത്തിക ആസൂത്രണത്തിന്റെ എല്ലാ ഘട്ടത്തിലും അവർ സ്വർണത്തിന്റെ സാധ്യതകൾ ഉപയോഗപ്പെടുത്തുകയും ചെയ്യും. ഉദാഹരണത്തിന് അടിയന്തരമായൊരു ആവശ്യം വന്നാൽ ബാങ്കിലുള്ള നിക്ഷേപം എടുത്ത് അത് സാധിക്കുന്നതിനു പകരം കൈവശമുള്ള സ്വര്‍ണം പണയം വയ്ക്കാമെന്നാണ് മിക്കവരും വിചാരിക്കുക. കാരണം സ്വർണത്തോട് നമുക്കൊരു വൈകാരിക അടുപ്പം കൂടിയുണ്ട്. നാം അതൊരിക്കലും നഷ്ടപ്പെടുത്തില്ല. എങ്ങനെയെങ്കിലും പണമുണ്ടാക്കി അത് തിരിച്ചെടുക്കും. ഒരാളുടെ നിക്ഷേപ പോർട്ട്ഫോളിയോയിൽ അഞ്ച് മുതൽ 10 ശതമാനം വരെ സ്വർണ നിക്ഷേപമാകുന്നത് നല്ലതാണ്. കാരണം പണപ്പെരുപ്പത്തേക്കാൾ മൂല്യം ഉറപ്പാക്കുന്ന നിക്ഷേപമാണ് സ്വർണം.

ഇത്തരത്തിൽ നിക്ഷേപമെന്ന നിലയിൽ സ്വർണത്തെക്കുറിച്ചുള്ള വിവിധ കാര്യങ്ങൾ മനോരമ ഓൺലൈൻ–മലബാർ ഗോൾഡ് റസ്പോൺസബിൾ ഗോൾഡ് വിഡിയോ സീരീസിൽ നിങ്ങൾക്കറിയാം. കൂടുതൽ ഉത്തരവാദിത്തത്തോടെയും ക്രിയാത്മകമായും സ്വർണം കൈകാര്യം ചെയ്യാൻ ജനങ്ങളെ പ്രാപ്തരാക്കുകയെന്നതാണ് റസ്പോൺസബിൾ ഗോൾഡ് വിഡിയോ സീരീസിന്റെ ലക്ഷ്യം. സ്വർണത്തെ സംബന്ധിക്കുന്ന ഏതുതരം സംശയങ്ങൾക്കുമുള്ള ഉത്തരം സ്വർണ നിക്ഷേപരംഗത്തെ വിദഗ്ധർ ഈ വിഡിയോ പരമ്പരയിലൂടെ നൽകുന്നു.

കൂടുതൽ വിവരങ്ങൾക്ക്: www.manoramaonline.com/citizen

ഒരു വ്യക്തിയുടെ നിക്ഷേപ പോർട്ട്ഫോളിയോയിൽ സ്വർണത്തിന്റെ പ്രാധാന്യമെന്താണ്? ഫിസിക്കൽ സ്വർണത്തിൽ മാത്രമേ നിക്ഷേപിക്കാനാകുകയുള്ളോ? എല്ലാവരെയും ബാധിക്കുന്ന ഇത്തരത്തിലുള്ള വിവിധങ്ങളായ സംശയങ്ങൾക്ക് കൃത്യമായ മറുപടി എവിടെ നിന്ന് ലഭിക്കുമെന്നതിൽ പലർക്കും ധാരണയില്ല. റസ്പോൺസബിൾ ഗോൾഡ് വിഡിയോ സീരീസിലൂടെ 'നിക്ഷേപ പോർട്ട്ഫോളിയോയിൽ എത്രത്തോളം സ്വർണം വേണം?" എന്ന ഇത്തവണത്തെ വിഡിയോയിൽ വിശദമായി സംസാരിക്കുന്നത് നിക്ഷേപ വിദഗ്ധയായ ഉത്തര രാമകൃഷ്ണന്‍ ആണ്.

മലയാളിയുടെ ജീവിതത്തിൽ നിർണായകമായ ഒരു സ്ഥാനമുണ്ട് സ്വർണത്തിന്. പ്രത്യേകിച്ചും സ്വ‍ർണാഭരണത്തിന്. അതുകൊണ്ടുതന്നെ അവ വാങ്ങുമ്പോഴും വിൽക്കുമ്പോളുമൊക്കെ നിക്ഷേപസംബന്ധിയായ ഘടകങ്ങളെക്കുറിച്ച് കൃത്യമായറിയുക. ഇത്തരത്തിൽ നിക്ഷേപ സംബന്ധമായ കാര്യങ്ങളിലേക്കുള്ള ഒരു ചൂണ്ടുപലകയാകും ഇത്തവണത്തെ റസ്പോൺസബിൾ ഗോൾഡ് വിഡിയോ സീരീസ്. 

ജ്വല്ലറി, നിക്ഷേപം, വൈറ്റ് ഗോൾഡ്, ശുദ്ധത, കരുതൽ, പണയം വയ്ക്കൽ, വിൽക്കൽ തുടങ്ങിയവ ഉൾപ്പെടെ സ്വർണത്തിന്റെ എല്ലാ ഉപയോഗ സാധ്യതകളെയും പറ്റിയുള്ള സംശയങ്ങൾക്ക് ഉത്തരമാകും ഗോൾഡ് വിഡിയോ സീരീസിൽ ഉണ്ടാകുക. 8 വിഡിയോകൾ ഉൾപ്പെടുന്ന രണ്ട് മാസത്തെ ക്യാംപെയ്നാണ് റസ്പോൺസബിൾ ഗോൾഡ് വിഡിയോ സീരിസ്.

റസ്പോൺസബിൾ സിറ്റിസൻ ക്യാംപെയ്ൻ

സമൂഹത്തോടും സഹജീവികളോടും കൂടുതൽ ഉത്തരവാദിത്തവും പ്രതിബദ്ധതയും ഉള്ളവരാകാൻ ജനങ്ങളെ പ്രേരിപ്പിക്കുന്ന സാമൂഹിക അവബോധന പദ്ധതിയാണ് മനോരമ ഓൺലൈൻ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സുമായി ചേർന്ന് ഒരുക്കുന്ന റസ്പോൺസബിൾ സിറ്റിസൻ. പദ്ധതിയുടെ ഒന്നാംഘട്ടത്തിൽ, നികുതി അടയ്ക്കേണ്ടതിന്റെ പ്രാധാന്യം സമൂഹത്തിലേക്കെത്തിക്കാനായി നടത്തിയ ടാക്സ്പെയർ മത്സരം വൻ വിജയമായിരുന്നു. മൽസര വിജയികൾക്കുള്ള സമ്മാനങ്ങൾ ധനമന്ത്രി കെ.എൻ.ബാലഗോപാൽ വിതരണം ചെയ്തു. ഓരോ പവൻ സ്വർണനാണയവും സർട്ടിഫിക്കറ്റുമാണ് വിജയികൾക്ക് സമ്മാനമായി ലഭിച്ചത്.

English Summary : What are the Things to Keep in Mind while Investing in Gold

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com