ഓഹരി വിപണിയിൽ നേട്ടമുണ്ടാക്കാൻ ഇന്നറിയേണ്ടത്

HIGHLIGHTS
  • വിദേശ ഫണ്ടുകൾ 9010 കോടി രൂപയുടെ അധിക നിക്ഷേപമാണ് ഇന്നലെ ഇന്ത്യൻ വിപണിയിൽ നടത്തിയത്
market1
SHARE

ഫെഡ് ചെയർമാന്റെ അനുകൂല പ്രസ്താവനകളുടെ പിൻബലത്തിൽ അമേരിക്കൻ വിപണി നേടിയ മികച്ച മുന്നേറ്റം ഇന്ന് ഏഷ്യൻ വിപണികൾക്കും മികച്ച തുടക്കം നൽകി. അമേരിക്കൻ ഫ്യൂച്ചറുകൾ ഇന്ന് ഫ്ലാറ്റ് തുടക്കമാണ് നടത്തിയത്. എസ്ജിഎക്സ് നിഫ്റ്റി 19000 പോയിന്റിൽ തൊട്ടു.  

അമേരിക്ക പറന്നു 

ഡിസംബറിലെ അടുത്ത മീറ്റിങ് മുതൽ ഫെഡ് റിസർവ് നിരക്ക് വർദ്ധനയുടെ തോത് കുറക്കുമെന്ന് ഫെഡ് ചെയർമാൻ ജെറോം പവൽ സൂചിപ്പിച്ചത് ഇന്നലെ അമേരിക്കൻ വിപണിക്ക് വൻ കുതിപ്പ് നൽകി. മൂന്നാം പാദ അമേരിക്കൻ ജിഡിപി കണക്കുകൾ വിപണി പ്രതീക്ഷക്കപ്പുറം മികച്ചതായതും, തൊഴിൽ രംഗം മികച്ച വളർച്ച രേഖപ്പെടുത്തുന്നതും അമേരിക്കൻ വിപണിയുടെ കുതിപ്പിന് പിൻബലമേകി. അമേരിക്കൻ ബോണ്ട് യീൽഡ് വീണത് ടെക്ക് ഓഹരികളുടെ കുതിപ്പിന് വഴി വെച്ചത് നാസ്ഡാകിന് ഇന്നലെ 4.41% മുന്നേറ്റം നൽകി. ബുൾ ടെറിറ്ററിയിലേക്ക് പ്രവേശിച്ച ഡൗ ജോൺസ് 2.18%വും, എസ്&പി 500 3.09%വും മുന്നേറി. 

ഫെഡ് ചെയർമാന്റെ പ്രസ്താവനയുടെ ആവേശം ഇന്നും വിപണിയിൽ  പ്രകടമായേക്കാം.ബോണ്ട് യീൽഡ് ചലനങ്ങൾ അമേരിക്കൻ വിപണിയുടെ ഗതി നിയന്ത്രിക്കും. ജോബ് ഡേറ്റയും, ഫെഡ് നിരക്ക് വർദ്ധനയെ നേരിട്ട് സ്വാധീനിക്കുന്ന പിസിഇ വില സൂചികയും, പി എംഐ ഡേറ്റയും ഇന്ന് പുറത്ത് വരുന്നതും അമേരിക്കൻ വിപണിക്ക് പ്രധാനമാണ്. 

നിഫ്റ്റി 

ഇന്നലെ ഒരു ഫ്ലാറ്റ് തുടക്കത്തിന് ശേഷം ക്രമമായി മുന്നേറിയ ഇന്ത്യൻ വിപണി മോർഗൻ സ്റ്റാൻലി ക്യാപിറ്റൽ ഇൻഡക്സ് റീബാലൻസിങ്ങിന്റെ പിൻബലത്തിൽ മികച്ച മുന്നേറ്റം നടത്തി. വിദേശ ഫണ്ടുകൾ 9010 കോടി രൂപയുടെ അധിക നിക്ഷേപമാണ് ഇന്നലെ ഇന്ത്യൻ വിപണിയിൽ നടത്തിയത്. മെറ്റൽ, എനർജി, ഓട്ടോ, റിയൽറ്റി, ഇൻഫ്രാ, എഫ്എംസിജി സെക്ടറുകൾ 1%ൽ  കൂടുതൽ മുന്നേറിയപ്പോൾ മിഡ് & സ്‌മോൾ ക്യാപ് സൂചികകളും ഇന്നലെ 1.1%വും, 0.6%വും മുന്നേറ്റം കുറിച്ചു. 

ഇന്നലെ 18816 പോയിന്റ് കുറിച്ച ശേഷം 18758 പോയിന്റിൽ വ്യാപാരമവസാനിപ്പിച്ച നിഫ്റ്റി ഇന്ന് 18660 പോയിന്റിലെ പിന്തുണ നഷ്ടമായാൽ 18600 പോയിന്റിലും, 18540 പോയിന്റിലും പിന്തുണ പ്രതീക്ഷിക്കുന്നു. 18880 പോയിന്റ് പിന്നിട്ടാൽ 18960 പോയിന്റിലാണ് നിഫ്റ്റിയുടെ പ്രധാന റെസിസ്റ്റൻസ്. 

ബാങ്ക് നിഫ്റ്റി 

ഇന്നലെയും 177 പോയിന്റുകൾ മുന്നേറി 43231 പോയിന്റിൽ പുതിയ റെക്കോർഡ് കുറിച്ച ബാങ്ക് നിഫ്റ്റി 43000 പോയിന്റിലും, 42800 പോയിന്റിലും ഇന്ന് ബാങ്ക് നിഫ്റ്റി പിന്തുണ പ്രതീക്ഷിക്കുന്നു. 43430 പോയിന്റ് പിന്നിട്ടാൽ 43600 പോയിന്റിലും 43800 പോയിന്റിലുമാണ് നിഫ്റ്റിയുടെ റെസിസ്റ്റൻസുകൾ. 

ഇന്ത്യൻ ജിഡിപി 

അസംസ്കൃത വസ്തുക്കളുടെ വിലക്കയറ്റവും, കയറ്റുമതി നിയന്ത്രണങ്ങളും ഇന്ത്യയുടെ രണ്ടാം പാദ ആഭ്യന്തര ഉല്പാദന വളർച്ചയെ പിന്നോട്ട് വലിച്ചെങ്കിലും വിപണി പ്രതീക്ഷിച്ച 6.2%ൽ നിന്നും 6.3% കുറിച്ചത് വിപണിക്ക് ആശ്വാസമാണ്. ഒന്നാം പാദത്തിൽ 13.5% വളർച്ച നേടിയ ഇന്ത്യൻ ജിഡിപി മുൻ വർഷത്തിന്റെ രണ്ടാം പാദത്തിൽ 8.4% വളർച്ചയും കുറിച്ചിരുന്നു.  

മാനുഫാക്ച്ചറിങ്, മൈനിങ് സെക്ടറുകൾ കഴിഞ്ഞ പാദത്തിൽ വളർച്ച ശോഷണം കുറിച്ചു. ഉയർന്ന പലിശ നിരക്കുകളും, കയറ്റുമതിയിലെ കുറവും വരും പാദങ്ങളിലെ ജിഡിപി വളർച്ചയെയും ബാധിച്ചേക്കാമെങ്കിലും ഇന്ത്യൻ ജിഡിപി 7% വാർഷിക വളർച്ച കുറിച്ചേക്കാമെന്ന പ്രതീക്ഷയിലാണ് വിപണി.  

ക്രൂഡ് ഓയിൽ 

അമേരിക്കൻ ക്രൂഡ് ഓയിൽ ശേഖരത്തിൽ 2021 ജൂണിന് ശേഷമുള്ള ഒരാഴ്ചയിലെ ഏറ്റവും വലിയ കുറവ് കഴിഞ്ഞ ആഴ്ച രേഖപ്പെടുത്തിയത് ഇന്നലെ ക്രൂഡ് ഓയിലിന് അനുകൂലമായി. ചൈന ലോക്ക് ഡൗൺ പേടിയെ എണ്ണ വിപണി മറികടന്നതും, അമേരിക്കൻ ജിഡിപി വളർച്ച സൂചനയും, അടുത്ത ആഴ്ചയിലെ ഒപെക് യോഗത്തിലെ ഉല്പാദന നിയന്ത്രണ പ്രതീക്ഷകളും ക്രൂഡ് ഓയിലിനും പ്രതീക്ഷയാണ്. ബ്രെന്റ് ക്രൂഡ് ഓയിൽ 86 ഡോളറിന് മുകളിൽ വ്യാപാരം തുടരുന്നു. 

സ്വർണം   

ഫെഡ് നിരക്ക് വർധനയുടെ തോത് കുറയുമെന്ന ഫെഡ് ചെയർമാന്റെ പ്രഖ്യാപനത്തിൽ ബോണ്ട് യീൽഡ് വീണത് സ്വർണത്തിന് ഇന്നലെ മുന്നേറ്റം നൽകി. 1777 ഡോളറിലെത്തിയ സ്വർണത്തിന്റെ അടുത്ത റെസിസ്റ്റൻസ് 1800 ഡോളറിലാണ്. അമേരിക്കൻ 10വർഷ ബോണ്ട് യീൽഡ് 3.61%ലേക്ക് ഇറങ്ങി.

ഓഹരി വിദഗ്ധനായ ലേഖകന്റെ വാട്സാപ് : 8606666722

English Summary : Stock Market Today

Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എനിക്ക് മലയാളം വായിക്കാനറിയില്ല. അമ്മ വായിച്ചുതരും

MORE VIDEOS