ADVERTISEMENT

കോവിഡ് സമയത്ത് പഞ്ചാബ് നാഷണൽ ബാങ്കിന്റെ വായ്പ വളര്‍ച്ച വളരെ കുറവായിരുന്നു. എന്നാല്‍, കഴിഞ്ഞ രണ്ടു പാദങ്ങളിലായി ഉണര്‍വു പ്രകടമാണ്. ഇതു ബാങ്കിങ് മേഖലയ്ക്ക് ആത്മവിശ്വാസം നല്‍കുന്നു. 2023 സാമ്പത്തികവര്‍ഷത്തേക്കുള്ള ബജറ്റില്‍ മൂലധന ചെലവിടല്‍ കൂട്ടിയതായി സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. മുന്‍വര്‍ഷത്തെ 5.54 ലക്ഷം കോടി രൂപയില്‍ നിന്നു 35.4% വര്‍ധനയാണു മൂലധന ചെലവിടലില്‍ വരുത്തിയത്. വായ്പ വളര്‍ച്ചയുടെ വേഗം കൂട്ടുന്നതില്‍ ഇതും പോസിറ്റീവായി മാറും. ഈ സാഹചര്യത്തില്‍ ബാങ്കിങ് ഓഹരികള്‍ക്കും ഉണര്‍വുണ്ടാകും.

പിഎന്‍ബി എന്നറിയപ്പെടുന്ന പഞ്ചാബ് നാഷനല്‍ ബാങ്ക് നിക്ഷേപയോഗ്യമായ ഓഹരിയായി മാറുന്നതും ഈ പശ്ചാത്തലത്തിലാണ്. രാജ്യത്തെ പൊതുമേഖലാ ബാങ്കുകളിലെ പ്രമുഖന്മാരില്‍ ഉള്‍പ്പെടും പിഎന്‍ബി. 73.15% ഓഹരിയാണു പിഎന്‍ബിയില്‍ കേന്ദ്രസര്‍ക്കാരിനുള്ളത്. നീരവ് മോദി, മെഹുല്‍ ചോക്‌സി തുടങ്ങിയവരുമായി ബന്ധപ്പെട്ട് 11,700 കോടി രൂപയുടെ തട്ടിപ്പു പിഎന്‍ബിയില്‍ നടന്നതായുള്ള വാര്‍ത്ത 2017 ൽ ആണ് പുറത്തുവന്നത്. 2017 ഒക്‌ടോബറില്‍ 321 രൂപയെന്ന തോതിലായിരുന്നു പിഎന്‍ബിയുടെ വ്യാപാരം. തട്ടിപ്പിനെ തുടര്‍ന്ന് ഓഹരി കൂപ്പുകുത്തി, 26.30 രൂപയിലേക്ക്. 

dec-share-pnb

എന്നാല്‍ കഴിഞ്ഞ കുറച്ചു പാദങ്ങളിലായി പിഎന്‍ബി തിരിച്ചുവരവു സൂചനകള്‍ പ്രകടമാക്കുന്നുണ്ട്. ഡിസംബർ 5ലെ കണക്കനുസരിച്ച് 55.20 രൂപയിലാണു പിഎന്‍ബി വ്യാപാരം നടത്തുന്നത്. 74 രൂപ ലക്ഷ്യം വച്ച് അടുത്ത 12 മാസത്തേക്കു പിഎന്‍ബിയെ നിക്ഷേപകര്‍ക്കു പരിഗണിക്കാവുന്നതാണ്.

ലേഖകൻ AAA Profit Analytics ന്റെ മാനേജിങ് ഡയറക്ടറാണ്

English Summary : Punjab National bank an Ideal Share for Investing in December

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com