ADVERTISEMENT

ഫെഡ് ഭീഷണിയിൽ ഇന്നലെ അമേരിക്കൻ വിപണി നഷ്ടത്തിൽ ക്ളോസ് ചെയ്‌തെങ്കിലും അമേരിക്കൻ സൂചിക ഫ്യൂച്ചറുകൾ ഇന്ന് നേട്ടത്തോടെ തുടങ്ങി. ഏഷ്യൻ വിപണികളും നഷ്ടത്തിൽ ആരംഭിച്ചെങ്കിലും ഡേറ്റകളുടെ പിൻബലത്തിൽ ജാപ്പനീസ് വിപണി വീണ്ടും ഗ്രീൻ സോണിലേക്ക് തിരിച്ചു കയറുന്നത് അനുകൂലമാണ്. എസ്ജിഎക്സ് നിഫ്റ്റി 18730 പോയിന്റിൽ വ്യാപാരം തുടങ്ങി. 

മികച്ച ഡേറ്റകളിൽ പകച്ച് അമേരിക്കൻ വിപണി 

വെള്ളിയാഴ്ച വന്ന മികച്ച നോൺ ഫാം പേ റോൾ, അൺഎംപ്ലോയ്‌മെന്റ് കണക്കുകൾക്ക് പിന്നാലെ പണപ്പെരുപ്പകാരണമായി ഫെഡ് കാണുന്ന  ഐഎസ്എം സെർവിസസ്  പിഎംഐ ഡേറ്റയും പ്രതീക്ഷക്കപ്പുറം വളർന്നത് ഇന്നലെ അമേരിക്കൻ വിപണിക്ക് വീണ്ടും വീഴ്ച നൽകി. ഫെഡ് നിരക്ക് വർധനയുടെ തോത് കുറയുമെന്ന് ഫെഡ് ചെയർമാൻ സൂചിപ്പിച്ചിട്ടുണ്ടെങ്കിലും സാഹചര്യങ്ങൾ ഫെഡിന് വീണ്ടും മുക്കാൽ ശതമാനം നിരക്കുയർത്തലിന് അനുകൂലമാണെന്ന് വിപണി കരുതുന്നു. ബോണ്ട് യീൽഡ് മുന്നേറിയത് ടെക് ഓഹരികളിലും, ക്രൂഡ് ഓയിൽ വീണത് എനർജി ഓഹരികൾക്കും വീഴ്ച നൽകിയതും ഇന്നലെ അമേരിക്കൻ വിപണിക്ക് ക്ഷീണമായി. ചൈനീസ് ജിഗാ-ഫാക്ടറിയിലെ ഉത്പാദനം 20% കുറച്ചത് ടെസ്‌ലയെ 6%ൽ കൂടുതൽ തിരിച്ചിറക്കിയതും വിപണിക്ക് നിർണായകമായി.

വെള്ളിയാഴ്ച വരുന്ന പ്രൊഡ്യൂസർ പ്രൈസ് ഇൻഡെക്‌സും, അടുത്ത ആഴ്ചയിലെ റീറ്റെയ്ൽ പണപ്പെരുപ്പ കണക്കുകളും, ഡിസംബർ 14ന് വരുന്ന പുതിയ ഫെഡ് നയപ്രഖ്യാപനങ്ങളും ലോകവിപണിക്ക് പ്രധാനമാണ്. 

നിഫ്റ്റി 

ഏഷ്യൻ വിപണികൾക്കൊപ്പം നേട്ടത്തോടെ ആരംഭിച്ചെങ്കിലും ലാഭമെടുക്കലിൽ വീണ ഇന്ത്യൻ വിപണി ഇന്നലെ തിരിച്ചു കയറി ഒരു ഫ്ലാറ്റ് ക്ളോസിങ് നടത്തി. ആർബിഐയും നിരക്ക് വർദ്ധനവിന്റെ തോത് കുറക്കുമെന്ന പ്രതീക്ഷ ബാങ്കിങ്, റിയൽറ്റി ഓഹരികൾക്കും, ചൈനീസ് റീ ഓപ്പണിങ് വാർത്ത മെറ്റൽ ഓഹരികൾക്കും മുന്നേറ്റം നല്കിയപ്പോഴും ടെക്, ഓട്ടോ സെക്ടറുകളുടെയും, റിലയന്‍സിന്റെയും വീഴ്ച നിഫ്റ്റിക്ക് ക്ഷീണമായി.  

10 ദിവസ ഇഎംഎ ആയ 18591 പോയിന്റിൽ പിന്തുണ നേടിയ നിഫ്റ്റി തിരികെ 18701 പോയിന്റിൽ വ്യാപാരമവസാനിപ്പിച്ചു. 18600 പോയിന്റിലും 18530 പോയിന്റിലും നിഫ്റ്റി ഇന്ന് പിന്തുണ പ്രതീക്ഷിക്കുന്നു. 18730 പോയിന്റ് കടന്നാൽ 18780 പോയിന്റിലും 18830 പോയിന്റിലുമാണ് നിഫ്റ്റിയുടെ ഇന്നത്തെ റെസിസ്റ്റൻസുകൾ. 

ബാങ്ക് നിഫ്റ്റി 

ഇന്നലെ 229 പോയിന്റുകൾ മുന്നേറി 43332 പോയിന്റിൽ വ്യാപാരമവസാനിപ്പിച്ച ബാങ്ക് നിഫ്റ്റി 43100 പോയിന്റിലും, 42880 പോയിന്റിലും പിന്തുണ പ്രതീക്ഷിക്കുന്നു. 43480 പോയിന്റിലും, 43600 പോയിന്റിലുമാണ് ബാങ്ക് നിഫ്റ്റിയുടെ ഇന്നത്തെ ആദ്യ റെസിസ്റ്റൻസുകൾ.

ക്രൂഡ് ഓയിൽ 

ഒപെക് ഉല്പാദന നിയന്ത്രണങ്ങൾ തുടരാൻ തീരുമാനിച്ചതും, ചൈനയിലെ റീഓപ്പണിങ് വാർത്തകളും ഇന്നലെ ക്രൂഡ് ഓയിലിന് പ്രതീക്ഷിച്ച മുന്നേറ്റം നൽകിയില്ല. ചൈനയുടെ കോവിഡ് പോളിസി ക്രൂഡ് ഓയിലിന് ഇനിയും വലിയ ക്ഷീണമാകുമെന്നും വിലയിരുത്തപ്പെടുന്നു.  

സ്വർണം 

ഫെഡ് നിരക്കുയർത്തൽ ഭീഷണിയിൽ ബോണ്ട് യീൽഡ് മുന്നേറിയത് ഇന്നലെയും സ്വർണത്തിന് വീഴ്ച നൽകി. ഔൺസിന് 1780 ഡോളറിലേക്കിറങ്ങിയ സ്വർണ വില 1760 ഡോളറിൽ പിന്തുണ പ്രതീക്ഷിക്കുന്നു. ബോണ്ട് യീൽഡ് ക്രമപ്പെട്ടാൽ സ്വർണം മുന്നേറ്റം കുറിച്ചേക്കും.

ഓഹരി വിദഗ്ധനായ ലേഖകന്റെ വാട്സാപ് : 8606666722

English Summary : Stock Market Today

Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com