ADVERTISEMENT

കെ എസ് എഫ് ഇ എന്നത് ഇപ്പോൾ വെറുമൊരു ചിട്ടിക്കമ്പനി മാത്രമല്ല. ആകർഷകമായ നിരക്കിൽ പലിശ നൽകി ജനങ്ങളിൽ നിന്ന് നിക്ഷേപങ്ങളും സ്വീകരിക്കുന്നുണ്ട്. കെ എസ് എഫ് ഇ യുടെ അത്തരത്തിലൊരു നിക്ഷേപ പദ്ധതിയാണ്  'നേട്ടം'.

എന്താണു 'നേട്ടം'?

നിക്ഷേപങ്ങൾക്ക് ഉയർന്ന ആദായം ലഭ്യമാക്കുന്ന കെ.എസ്.എഫ്.ഇയുടെ പുതിയ പദ്ധതിയാണ് നേട്ടം. 400 ദിവസത്തെ നിക്ഷേപങ്ങൾക്ക് 8 ശതമാനം പലിശ വാഗ്ദാനം ചെയ്യുന്നു. ഡിസംബർ 15 നാണ് പദ്ധതി ആരംഭിച്ചത്. ഇതിനോടകം 250 കോടി രൂപ ഈ പദ്ധതിയിലൂടെ സമാഹരിച്ചു കഴിഞ്ഞു.

ജാമ്യ നിക്ഷേപങ്ങൾക്കും

പ്രതിമാസ പലിശ വരുമാനത്തെ ആശ്രയിച്ചു ജീവിക്കുന്നവർക്കും നാട്ടിൽ നിക്ഷേപിക്കാൻ ആഗ്രഹിക്കുന്ന പ്രവാസികൾക്കും പരിഗണിക്കാവുന്ന ആകർഷകമായ പദ്ധതിയാണിതെന്ന് കെ എസ് എഫ് ഇ അധികൃതർ അവകാശപ്പെടുന്നു. ചിട്ടി വിളിച്ചെടുത്ത സംഖ്യയിൽ ഭാവി ബാധ്യതയ്ക്കു വേണ്ടി നിക്ഷേപിക്കുന്ന തുകയ്ക്കും ഇതേ പലിശ നിരക്ക് കെ എസ് എഫ് ഇ വാഗ്ദാനം ചെയ്യുന്നുണ്ട്.

English Summary : KSFE Launched Nettam Fixed Deposit with Attractive Interest Rate

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com