ADVERTISEMENT

സ്വർണത്തിന്റെ ഈ പോക്കിനെ കുറിച്ചറിയാൻ ഇനി ഒരാഴ്ച കൂടി കാത്തിരിക്കേണ്ടി വരും. കാരണം ഫെബ്രുവരി ഒന്നിന് കേന്ദ്ര ബജറ്റ് ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിക്കുന്ന ബജറ്റിലറിയാം സ്വർണ വില കുറയുമോ എന്ന്.  ബജറ്റിൽ 3 പ്രധാന കാര്യങ്ങളാണ് ജ്വല്ലറി മേഖല പ്രതീക്ഷിക്കുന്നത്. ഇറക്കുമതി തീരുവ കുറക്കുക, സ്വർണ ആഭരണങ്ങൾ,വജ്രാഭരണങ്ങൾ, രത്നങ്ങൾ  എന്നിവക്ക്  കയറ്റുമതി പ്രോത്സാഹനം നൽകുക, അതുപോലെ ബുള്ളിയൻ എക്‌സ്‌ചേഞ്ച് പ്രവർത്തനങ്ങൾ ഉഷാറാക്കുക എന്നിവയാണത്.

2023ബജറ്റിൽ  സ്വർണ്ണ ഇറക്കുമതി തീരുവയിൽ ഇളവ് വരുത്തുമെന്ന് ജെംസ് ആൻഡ് ജ്വല്ലറി മേഖല പ്രതീക്ഷിക്കുന്നു. ജ്വല്ലറി വിഭാഗത്തിൽ കയറ്റുമതി ഡിമാൻഡ് വർധിപ്പിക്കുന്നത് പ്രോത്സാഹിപ്പിക്കുന്നതിനെ സംബന്ധിച്ച പ്രഖ്യാപനവും പ്രതീക്ഷിക്കുന്നു. കഴിഞ്ഞ വർഷം ഇന്ത്യയുടെ രത്നങ്ങളുടെയും ആഭരണങ്ങളുടെയും കയറ്റുമതി കുറഞ്ഞിരുന്നു. അതേസമയം പ്രാദേശിക വിലയിലുണ്ടായ വർധന ഡിമാൻഡിനെ ബാധിച്ചതിനാൽ ഇറക്കുമതി ഇടിയുകയും ചെയ്തു.

ഇറക്കുമതി തീരുവ 

സ്വർണ കടത്തും, സാധാരണ വിപണിയും തമ്മിലുള്ള സ്വർണ്ണത്തിന്റെ വില വ്യത്യാസവുമായി ബന്ധപ്പെട്ട് വിവിധ വ്യാപാര സംഘടനകളുടെ പ്രതിനിധികൾ സർക്കാരുമായി തങ്ങളുടെ ആശങ്കകൾ പങ്കു വെച്ചിട്ടുണ്ട്. ഇറക്കുമതി തീരുവ കുറച്ചെങ്കിൽ  മാത്രമേ സ്വർണ കള്ളക്കടത്ത്  ഇല്ലാതാക്കാൻ സാധിക്കുകയുള്ളൂ എന്ന ആശയം സർക്കാരിന് മുൻപിൽ സമർപ്പിച്ചിട്ടുണ്ട്. 

2022 ജൂലൈ 1 മുതൽ സ്വർണ്ണ ഇറക്കുമതി തീരുവ 7.5% ൽ നിന്ന് 12.5% ആയി 5% വർദ്ധിച്ചു.  12.5% ഇറക്കുമതി തീരുവയും 2.5% അഗ്രി സെസും കൂടാതെ 3% അധിക ജിഎസ്ടിയും കൂടി കണക്കിലെടുത്താൽ, സ്വർണ്ണത്തിന്റെ മൊത്തം തീരുവ ഏകദേശം 18% ആണ്.ഇതൊക്കെ കാരണം  ഡിസംബറിൽ ഇന്ത്യയുടെ സ്വർണ്ണ ഇറക്കുമതി 79% കുറഞ്ഞത് രണ്ട് പതിറ്റാണ്ടിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലാണെന്ന് ദേശീയ മാധ്യമങ്ങൾ  റിപ്പോർട്ട് ചെയ്യുന്നു.

കയറ്റുമതി പ്രോത്സാഹനം 

അതുപോലെ  ആഭരണ കയറ്റുമതി മേഖലയെ  ഉത്തേജിപ്പിക്കുന്നതിന് കയറ്റുമതി പ്രോത്സാഹനങ്ങൾ കൊണ്ടുവരാൻ  വിദഗ്ധർ സർക്കാരിനോട് ശുപാർശ  ചെയ്തിട്ടുണ്ട്. കഴിഞ്ഞ വർഷത്തെ  മൊത്തത്തിലുള്ള രത്‌ന, ആഭരണ കയറ്റുമതി മുൻ വർഷത്തെ അപേക്ഷിച്ച്  2.3 ബില്യൺ ഡോളറായി കുറഞ്ഞിരുന്നു.

Groom tie a Thali/Tali knot to the Bride to take care of her for the entire life.Traditional Kerala Hindu Wedding Knot popularly known as Thali/Tali.It is a union of two individuals as spouses.
Groom tie a Thali/Tali knot to the Bride to take care of her for the entire life.Traditional Kerala Hindu Wedding Knot popularly known as Thali/Tali.It is a union of two individuals as spouses.

ബുള്ളിയൻ എക്‌സ്‌ചേഞ്ച് 

കഴിഞ്ഞ വർഷം ജൂലൈയിൽ ഗുജറാത്തിലെ ഗിഫ്റ്റ് സിറ്റിയിൽ രാജ്യത്തെ ആദ്യത്തെ ഇന്റർനാഷണൽ ബുള്ളിയൻ എക്‌സ്‌ചേഞ്ചു പ്രവർത്തനം തുടങ്ങിയെങ്കിലും, അതിന് അത്ര ശ്രദ്ധ ലഭിച്ചിട്ടില്ല. ഇന്ത്യയിലെ സ്വർണ വ്യവസായത്തിന് മുതല്‍കൂട്ടാകുന്ന ഇതിന്റെ പ്രവർത്തനങ്ങൾ വിപുലീകരിക്കുന്നതിന് ആവശ്യമായ നയങ്ങൾ ബജറ്റിൽ ഉൾകൊള്ളിക്കണമെന്നും  സർക്കാരിന് മുൻപിൽ അപേക്ഷ വെച്ചിട്ടുണ്ട്. 

ബജറ്റിൽ സ്വർണത്തിന്റെ  ഇറക്കുമതി തീരുവ കുറച്ചാൽ ആഭരണങ്ങൾക്ക് വില കുറയുകയും, ഡിമാൻഡ് കൂടുകയും ചെയ്യും. എന്നാൽ  അത് ഇന്ത്യയുടെ വ്യാപാര കമ്മി കൂട്ടുന്നതിനാൽ സർക്കാർ അത്തരമൊരു തീരുമാനം കൈക്കൊള്ളുമോന്ന്  ഉറപ്പില്ല.  ഏറ്റവും കൂടുതൽ സ്വർണം ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളിൽ ഒന്നായ ഇന്ത്യയിൽ സ്വർണ ഇറക്കുമതി കൂടുന്നത് രൂപയുടെ മൂല്യവും ഇടിക്കും. എന്നാൽ സ്വർണം നിക്ഷേപത്തിനുപരിയായി സാധാരണ ജീവിതത്തിൽ വലിയ പ്രാധാന്യമുള്ളതിനാൽ എത്ര വില കൂടിയാലും ഇന്ത്യക്കാർ ഉപഭോഗം കുറക്കുന്നില്ല എന്നുള്ളതാണ് വസ്തുത.

English Summary : Gold Price and Union Budget

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com