അമേരിക്കൻ വിപണി മുന്നേറ്റത്തിന് പിന്നാലെ ജാപ്പനീസ് വിപണിയും ഇന്ന് നേട്ടത്തോടെ വ്യാപാരം തുടങ്ങി. അമേരിക്കൻ ഫ്യൂച്ചറുകൾ ഫ്ലാറ്റ് തുടക്കം സ്വന്തമാക്കി.
ടെക്ക് തുടർറാലിയിൽ വീണ്ടും അമേരിക്കൻ മുന്നേറ്റം
വെള്ളിയാഴ്ച നെറ്റ്ഫ്ലിക്സ് ഗൈഡൻസിന്റെ പിന്തുണയിൽ നടത്തിയ മുന്നേറ്റത്തിന്റെ പിന്തുടർച്ചയെന്നോണം അമേരിക്കൻ വിപണി ഇന്നലെയും മുന്നേറ്റം തുടർന്നു. മൈക്രോസോഫ്റ്റും, ടെസ്‌ലയും, ഐബിഎമ്മും ഇന്റലുമടക്കമുള്ള ടെക്ക് ഭീമന്മാരുടെ റിസൾട്ടുകൾക്ക് മുന്നോടിയായി അമേരിക്കൻ ടെക്ക് സെക്ടർ ബാർക്ലെയ്‌സ് ബാങ്ക് ചിപ്പ് ഓഹരികളിൽ ബുള്ളിഷ് ആയതും അനുകൂലമായി. ഇസിബി വലിയ നിരക്കുയർത്തലിന് ഒരുങ്ങുന്ന സാഹചര്യത്തിലും യൂറോപ്യൻ വിപണികളും മുന്നേറ്റം കുറിച്ച ഇന്നലെ വെള്ളിയാഴ്‌ചത്തെ അമേരിക്കൻ വിപണി മുന്നേറ്റത്തിന്റെ പിന്തുണയിൽ ജാപ്പനീസ് ഇന്ത്യൻ വിപണികളും ഇന്നലെ മുന്നേറ്റം കുറിച്ചു.
ഇന്ന് പുറത്ത് വരാനിരിക്കുന്ന അമേരിക്കയുടെയും യൂറോ സോണിന്റെയും ജർമനിയും, ഫ്രാൻസും, ബ്രിട്ടനും അടക്കമുള്ള യൂറോപ്യൻ രാജ്യങ്ങളുടെയും പിഎംഐ ഡേറ്റകൾ വിപണിക്ക് പ്രധാനമാണ്. ജോൺസൺ & ജോൺസൻ, വെരിസോൺ, ലോക്ക് ഹീഡ് മാർട്ടിൻ മുതലായ കമ്പനികൾ വിപണി സമയത്തിന് മുൻപും മൈക്രോസോഫ്റ്റ് ഇന്ന് അമേരിക്കൻ വിപണി സമയത്തിന് ശേഷവും റിസൾട്ടുകൾ പ്രഖ്യാപിക്കുന്നു.
നിഫ്റ്റി
അമേരിക്കൻ വിപണി വീഴ്‌ച്ചക്കൊപ്പം കഴിഞ്ഞ ആഴ്ചയിലെ അവസാന രണ്ട് ദിവസങ്ങൾ നഷ്ടത്തിൽ വ്യാപാരം അവസാനിപ്പിച്ച ഇന്ത്യൻ വിപണി ഇന്നലെ അമേരിക്കൻ വിപണി പിന്തുണയിൽ നേട്ടത്തോടെ വ്യാപാരം ആരംഭിച്ചു. വിദേശ ഫണ്ടുകളുടെ വില്പന സമ്മർദ്ധം ഒഴിഞ്ഞു നിന്ന ഇന്നലെ മുൻനിര ഓഹരികളുടെ മുന്നേറ്റത്തിൽ ഇന്ത്യൻ വിപണി അര ശതമാനം നേട്ടം കുറിച്ചു. മെറ്റൽ, ഇൻഫ്രാ, റിയൽറ്റി സെക്ടറുകൾ നഷ്ടം കുറിച്ച ഇന്നലെ ടെക്ക് സെക്ടർ 2% നേട്ടം കുറിച്ചു.
ഇന്നലെ 90 പോയിന്റുകൾ മുന്നേറി 18118 പോയിന്റിൽ വ്യാപാരമവസാനിപ്പിച്ച നിഫ്റ്റി ഇന്ന് 18060 പോയിന്റിലെ പിന്തുണ നഷ്‌ടമായാൽ 18000 പോയിന്റിലും പിന്തുണ പ്രതീക്ഷിക്കുന്നു. 18150 പോയിന്റ് പിന്നിട്ടാൽ 18220 പോയിന്റിലാണ് നിഫ്റ്റിയുടെ ഇന്നത്തെ അടുത്ത റെസിസ്റ്റൻസ്.
ബാങ്ക് നിഫ്റ്റി
ഇന്നലെ 300 പോയിന്റുകൾ മുന്നേറി 42821 പോയിന്റിലെത്തിയ ബാങ്ക് നിഫ്റ്റി ഇന്നും 42740 പോയിന്റിലെ പിന്തുണ നഷ്ടമായാൽ 42660 പോയിന്റിൽ അടുത്ത പിന്തുണ പ്രതീക്ഷിക്കുന്നു. 43030 പോയിന്റ് പിന്നിടാനായാൽ 43150 പോയിന്റ് മേഖലയിലാണ് ബാങ്ക് നിഫ്റ്റിയുടെ അടുത്ത റെസിസ്റ്റൻസ്. മികച്ച പലിശ ലാഭത്തിന്റെ പിന്തുണയിൽ ആക്സിസ് ബാങ്കും ഇന്നലെ മികച്ച റിസൾട്ട് പുറത്ത് വിട്ടു. മുൻപാദത്തിലെ 5636 കോടിയിൽ നിന്നും അറ്റാദായം 6215 കോടിയിലേക്കുയർത്തിയ ബാങ്ക് മാർജ്ജിനും, കിട്ടാക്കടത്തിന്റെ തോതും മെച്ചപ്പെടുത്തി.
ഇന്നത്തെ റിസൾട്ടുകൾ
മാരുതി, കോൾഗേറ്റ്, എച്ച്ഡിഎഫ്സി എഎംസി, എസ്ബിഐ കാർഡ്‌സ്, പി എൻ ബി ഹൗസിങ്, ടിവിഎസ് മോട്ടോഴ്‌സ്, ലോധ, പിഡിലൈറ്റ്, ടാറ്റ കോഫി, യുണൈറ്റഡ് സ്പിരിറ്റ്സ്, മോത്തിലാൽ ഒസ്വാൾ, സി ജി പവർ, ഷാലെറ്റ് ഹോട്ടൽ, സോനാ ബിഎൽഡബ്ലിയു, ഇൻഡസ് ടവർ, നസാര ടെക്ക്, ലാറ്റെന്റ് വ്യൂ മുതലായ കമ്പനികളും ഇന്ന് റിസൾട്ടുകൾ പ്രഖ്യാപിക്കുന്നു.
ക്രൂഡ് ഓയിൽ
ചൈനീസ് വിപണി അവധിയായായിരുന്ന ഇന്നലെ ഏഷ്യൻ വിപണികളിലെ വ്യാപാര ശോഷണം മറികടന്ന സിർറോഡ് ഓയിൽ മുന്നേറ്റം തുടർന്നു. 88 ഡോളർ കടന്ന ബ്രെന്റ് ക്രൂഡ് ഓയിൽ മുന്നേറ്റം പ്രതീക്ഷിക്കുന്നുണ്ടെങ്കിലും നാളെ വരുന്ന അമേരിക്കൻ ക്രൂഡ് ഇൻവെന്ററി സൂചനകൾ ക്രൂഡിന് പ്രധാനമാണ്.
സ്വർണം
ഇസിബിയുടെ വലിയ മാർജിനിലുള്ള നിരക്കുയർത്തൽ സാദ്ധ്യതകൾ ഡോളറിനൊപ്പം ബോണ്ട് യീൽഡിനും വീഴ്ച നൽകിയേക്കാമെന്നത് സ്വർണത്തിനും സാധ്യതയാണ്. മാന്ദ്യ സാധ്യതകളും സ്വർണത്തിന് അനുകൂലമാണ്.
ഓഹരി വിദഗ്ധനായ ലേഖകന്റെ വാട്സാപ് : 8606666722
English Summary : Stock Market Today
Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക