കേരള ബജറ്റ്: വ്യവസായ മേഖലയുടെ തിളക്കം കൂട്ടും

HIGHLIGHTS
  • നവ സംരംഭകർക്ക് ആവേശം പകരും
trade
SHARE

കേരളത്തിലെ വ്യവസായ മേഖലയുടെ വളർച്ചയ്ക്ക് കരുത്തു പകരുന്ന നിർദ്ദേശങ്ങൾ ബജറ്റിൽ ഉണ്ട്. സംസ്ഥാനത്തെ ആഭ്യന്തര ഉല്പാദനവും തൊഴിൽ, സംരംഭക, നിക്ഷേപ അവസരങ്ങളും വർദ്ധിപ്പിക്കാനുളള നടപടികൾ ഈ രംഗത്തേക്ക് കടന്നുവരുന്ന നവ സംരംഭകർക്ക് ആവേശം പകരും.

മേക്ക് ഇൻ കേരള

കേരളത്തിലേക്ക് ഇറക്കുമതി ചെയ്യുന്ന ഉൽപന്നങ്ങളിൽ തദ്ദേശീയമായി ഉൽപാദിപ്പിക്കാൻ സാധ്യതയുള്ളവയെ കണ്ടെത്തി അവയുടെ ഉൽപാദനത്തിന് പിന്തുണ നൽകുകയാണ് പദ്ധതിയുടെ ലക്ഷ്യം. പദ്ധതിയുടെ രൂപീകരണത്തിൽ ബന്ധപ്പെട്ട സംരംഭക ഗ്രൂപ്പുകളുടെയും ഗവേഷണ സ്ഥാപനങ്ങളുടെയും പങ്കാളിത്തം ഉറപ്പുവരുത്തും. കാർഷിക മൂല്യവർദ്ധിത ഉൽപന്നങ്ങൾ ഉണ്ടാക്കുന്ന കാർഷിക സ്റ്റാർട്ടപ്പുകൾക്ക് മൂലധനം കണ്ടെത്താൻ പലിശയിളവ് ഉൾപ്പെടെയുള്ള സഹായങ്ങൾ നൽകും. വ്യവസായ വകുപ്പ് ആരംഭിച്ച സംര ഭക വർഷം പദ്ധതിയുടെ വിജയമാണ് മേക്ക് ഇൻ കേരള പദ്ധതി ഏറ്റെടുക്കാൻ സർക്കാറിനെ പ്രേരിപ്പിച്ചത്. മേക്ക് ഇൻ കേരളയ്ക്കായി പദ്ധതി കാലയളവിൽ 1000 കോടി രൂപ അധികമായി അനുവദിക്കും. ഈ വർഷം 100 കോടി രൂപ നീക്കി വച്ചിട്ടുണ്ട്.

സംസ്ഥാനത്ത് നിലവിലുള്ള സംരംഭങ്ങളിൽ നിന്ന് തിരഞ്ഞെടുത്ത 1000 സംരംഭങ്ങൾക്ക് 4 വർഷം കൊണ്ട് ഒരു ലക്ഷം കോടി രൂപ വിറ്റുവരവ് കൈവരിക്കുന്ന രീതിയിലുള്ള ഒരു സ്കെയിലപ് പാക്കേജും പ്രഖ്യാപിച്ചിട്ടുണ്ട്.

വിഴിഞ്ഞം ഇടനാഴി

vizhinjam-sea

വിഴിഞ്ഞം തുറമുഖത്തിന്റെ ചുറ്റുപാടുമുള്ള മേഖലയിൽ വിപുലമായ വാണിജ്യ വ്യവസായ കേന്ദ്രം വികസിപ്പിക്കും. ഏകദേശം 5000 കോടി ചെലവു പ്രതീക്ഷിക്കുന്ന പദ്ധതിയുടെ ഭൂമി ഏറ്റെടുക്കൽ പദ്ധതിക്കായി കിഫ്ബി വഴി 1000 കോടി രൂപ വകയിരുത്തിയിട്ടുണ്ട്.

വ്യാപാര മേള

രാജ്യാന്തര വ്യാപാര മേളയുടെ മാതൃകയിൽ സംസ്ഥാനത്ത് ദേശീയ അന്തർദ്ദേശീയ നിലവാരത്തിലുള്ള വ്യാപാരമേള സംഘടിപ്പിക്കും. അന്തർദ്ദേശീയ തലത്തിൽ ഉല്പന്നങ്ങൾ പരിചയപ്പെടുത്തുന്ന വേദിയായി ഇതു മാറും. ഇതിനായി തിരുവനന്തപുരത്ത്  സ്ഥിരം വേദി ഒരുക്കും. ഇതിന്റെ പ്രാഥമിക പ്രവർത്തനങ്ങൾക്കായി 15 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. എം എസ് എം ഇ ഉല്പന്നങ്ങളുടെ പ്രദർശനത്തിനും വില്പനയ്ക്കുമായി കൊച്ചിയിൽ സ്ഥിരം സംവിധാനം ഉണ്ടാക്കും.

സ്വയം തൊഴിൽ സംരംഭക പദ്ധതിക്കായി 60 കോടി രൂപ നീക്കി വച്ചിട്ടുണ്ട്. സ്വകാര്യ വ്യവസായ പാർക്കുകളുടെ പ്രോത്സാഹനത്തിനായി 10 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്. വ്യവസായ മേഖലയിലെ വിവിധ പദ്ധതികൾക്കായി 1259.66 കോടിയാണ് ബജറ്റിൽ അനുവദിച്ചിട്ടുള്ളത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ദുരൂഹം ആ വരവ്, ആരാണ് അമൃത്പാൽ സിങ്?

MORE VIDEOS