ADVERTISEMENT

അമേരിക്കയിലെ ബാങ്ക് തകർച്ചക്ക് ശേഷം ആദ്യം ക്രിപ്റ്റോ കറൻസികളും ഇടിവിലായിരുന്നെങ്കിലും, ഇപ്പോൾ വീണ്ടും ഇവ  ഉഷാറാകുന്ന പ്രവണതയാണ് കാണിക്കുന്നത്. കഴിഞ്ഞ 5 ദിവസത്തിനുള്ളിൽ ബിറ്റ് കോയിൻ 12 ശതമാനം ഉയർച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ 7 ദിവസത്തെ കണക്കുകൾ നോക്കുമ്പോൾ ബിറ്റ് കോയിൻ 22 ശതമാനം ഉയർന്നിട്ടുണ്ട്. ബാങ്കിങ് വ്യവസ്ഥിതിയുടെ വീഴ്ച ക്രിപ്റ്റോ കറൻസികളുടെ വളർച്ചക്ക് കാരണമാകും എന്നുപറഞ്ഞാണ് ഇപ്പോൾ ക്രിപ്റ്റോ ആരാധകർ ആഘോഷങ്ങൾ നടത്തുന്നത്. വീണ്ടും ക്രിപ്റ്റോ കറൻസികളിൽ ബുൾ തരംഗം വരുമെന്ന ശുഭാപ്തി വിശ്വാസവും സാമ്പത്തിക ലോകത്തിൽ തിരിച്ചു വരുന്നുണ്ട്. ക്രിപ്റ്റോ ലോകത്തെ നിരാശ മാറാൻ സമയമായി എന്ന സന്ദേശങ്ങളും സോഷ്യൽ മീഡിയയിൽ നിറയുകയാണ്. സിലിക്കൺ വാലി ബാങ്കിന്റെ തകർച്ചക്ക് ശേഷമാണ് പതുങ്ങി കിടന്നിരുന്ന ക്രിപ്റ്റോ കറൻസികൾ സട കുടഞ്ഞെഴുന്നേൽക്കാൻ തുടങ്ങിയിരിക്കുന്നത്. എന്നാൽ സിലിക്കൺ വാലി ബാങ്കും, സിൽവർ ഗേറ്റും, സിഗ്നചർ ബാങ്കിന്റെയും തകർച്ചയിൽ ക്രിപ്റ്റോ കറൻസികളിലെ പങ്കാളിത്തം ഉണ്ടായിരുന്നു എന്നുള്ളത് പരസ്യമായ രഹസ്യമാണ്.ക്രിപ്റ്റോ കറൻസികളിലെ ഇപ്പോഴത്തെ ഉയർച്ച താൽക്കാലികം മാത്രമാണോ അതോ നിലനിൽക്കുന്നതാണോ എന്ന സംശയം മാത്രമേ നിക്ഷേപകർക്കുള്ളൂ.

ഏറ്റവും കൂടുതൽ വിപണി മൂലധനമുള്ള (മാർക്കറ്റ് ക്യാപ്) 7   ക്രിപ്റ്റോകറൻസികളുടെ ഇന്നത്തെ വില, 24 മണിക്കൂറിലെയും, ഏഴ് ദിവസത്തേയും വില വ്യത്യാസങ്ങൾ, വിപണി മൂലധനം എന്നിവ താഴെ കൊടുത്തിരിക്കുന്നു.

TAble-crypto20-3-2023

ഈ ലേഖനം ക്രിപ്റ്റോകറൻസികളെക്കുറിച്ചുള്ള  വസ്തുനിഷ്ഠമായ  വിശകലനത്തിനായി മാത്രമുള്ളതാണ്. ക്രിപ്റ്റോ കറൻസി നിക്ഷേപത്തെ  പ്രോത്സാഹിപ്പിക്കുന്നില്ല.

English Summary : Bitcoin is Going Up

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com