ADVERTISEMENT

വെള്ളിയാഴ്ച അമേരിക്കൻ വിപണി നഷ്ടത്തിൽ ക്ളോസ് ചെയ്തെങ്കിലും ഇന്ന് യൂബിഎസ്- ക്രെഡിറ്റ് സ്വിസ് ഡീലിന്റെ പശ്ചാത്തലത്തിൽ അമേരിക്കൻ ഫ്യൂച്ചറുകൾ നേട്ടത്തോടെയാണ് വ്യാപാരം ആരംഭിച്ചത്. 

യൂബിഎസ് ക്രെഡിറ്റ് സ്വിസ്സിനെ വാങ്ങുന്നു 

167 വർഷത്തെ ചരിത്രമുള്ള ക്രെഡിറ്റ് സ്വിസ്സിനെ ഏറ്റവും വലിയ സ്വിസ് ബാങ്കായ യൂബിഎസ് 3 ബില്യൺ സ്വിസ് ഫ്രാങ്കിന് വാങ്ങാമെന്ന് സ്വിസ് സർക്കാറിന്റെ മധ്യസ്ഥതയിൽ ധാരണയായത് വിപണിക്ക് ആശ്വാസമാണ്. വെള്ളിയാഴ്ച വീണ്ടും ബാങ്കിങ് സമ്മർദ്ദത്തിൽ വീണ അമേരിക്കൻ വിപണിയും ഇന്ന് ആശ്വാസ മുന്നേറ്റം പ്രതീക്ഷിക്കുന്നു. അമേരിക്കൻ ഫെഡിന്റെ ബുധനാഴ്ചത്തെ പുതിയ നിരക്ക് പ്രഖ്യാപന പ്രതീക്ഷകളായിരിക്കും ഇനി അമേരിക്കൻ വിപണിയെ നിയന്ത്രിക്കുക. ഫെഡിന്റെ നിരക്ക് വർദ്ധനയെക്കാളേറെ ജെറോം പവലിന്റെ ഭാവി നിരക്ക് വർദ്ധന സൂചനകളായിരിക്കും വിപണി കൂടുതൽ ശ്രദ്ധയോടെ വീക്ഷിക്കുക. 

പീപ്പിൾസ് ബാങ്ക് ഓഫ് ചൈനയുടെ പ്രൈം ലെൻഡിങ് റേറ്റ് പ്രഖ്യാപനം ഇന്ന് വിപണിക്ക് പ്രധാനമാണ്. ജർമൻ പിപിഐ കണക്കുകളും ഇസിബി പ്രസിഡന്റ് ക്രിസ്റ്റിൻ ലെഗാർദെയുടെ രണ്ട് പൊതു പരിപാടികളിലെ പ്രസംഗങ്ങളും യൂറോപ്യൻ വിപണിക്ക് പ്രധാനമാണ്. 

നിഫ്റ്റി 

രാജ്യാന്തര വിപണി പിന്തുണയിൽ വെള്ളിയാഴ്ച മികച്ച തുടക്കം സ്വന്തമാക്കിയ ഇന്ത്യൻ വിപണി തിരുത്തൽ നേരിട്ടെങ്കിലും ബാങ്കിങ് സെക്ടറിന്റെ മുന്നേറ്റം അനുകൂലമായി. ബാങ്കിങിനൊപ്പം ഐടിയും മുന്നേറിയപ്പോൾ മെറ്റൽ സെക്ടർ ചൈനീസ് പിന്തുണയിൽ തിരിച്ചു വരവ് നടത്തിയതും ഇന്ത്യൻ വിപണിക്ക് അനുകൂലമായി. സ്‌മോൾ & മിഡ് ക്യാപ് സെക്ടറുകളും വെള്ളിയാഴ്ച നേട്ടം കുറിച്ചു. 

വെള്ളിയാഴ്ച 17100 പോയിന്റിൽ വ്യാപാരമവസാനിപ്പിച്ച നിഫ്റ്റിയുടെ 17000 പോയിന്റിലെ പിന്തുണ നഷ്ടമായാൽ 16950 പോയിന്റിലും 16880 പോയിന്റിലും പിന്തുണ നേടിയേക്കാം. 17150 പോയിന്റ് പിന്നിടാനായാൽ 17220 പോയിന്റിലും 17280 പോയിന്റിലും റെസിസ്റ്റൻസ് പ്രതീക്ഷിക്കാം. 

ബാങ്ക് നിഫ്റ്റി 

വെള്ളിയാഴ്ച അവസാന മണിക്കൂറിലെ റാലിയിൽ 465 പോയിന്റ് നേട്ടത്തോടെ 39598 പോയിന്റിൽ വ്യാപാരമവസാനിപ്പിച്ച ബാങ്ക് നിഫ്റ്റി ഇന്നും 39100 പോയിന്റിലും 38900 പോയിന്റിലും പിന്തുണ പ്രതീക്ഷിക്കുന്നു. വെള്ളിയാഴ്ചത്തെ ഏറ്റവും ഉയർന്ന നിരക്കായ 39706 പോയിന്റ് പിന്നിടാനായാൽ 39880 പോയിന്റിലും 40180 പോയിന്റിലുമാണ് ബാങ്ക് നിഫ്റ്റിയുടെ റെസിസ്റ്റൻസുകൾ. 

അദാനി പെട്രോ കെമിക്കൽ പ്രോജക്ട്

മുണ്ട്ര പെട്രോ കെം ലിമിറ്റഡിന്റെ 34900 കോടി രൂപയുടെ പദ്ധതിയിൽ നിന്നും അദാനി എന്റർപ്രൈസസ് താത്കാലിക പിന്മാറ്റം പ്രഖ്യാപിച്ചു. 

ക്രൂഡ് ഓയിൽ 

കഴിഞ്ഞ ആഴ്ച വൻ തകർച്ച കുറിച്ച ക്രൂഡ് ഓയിൽ ഇന്ന് നേട്ടത്തോടെ വ്യാപാരം ആരംഭിച്ചു. ഇറാഖി പ്രധാനമന്ത്രിയും ഒപെക് പ്രസിഡന്റും ഉല്പാദന നിയന്ത്രണത്തെ കുറിച്ച് സൂചിപ്പിച്ചത് ക്രൂഡിന് അനുകൂലമാണ്. 

സ്വർണം 

കഴിഞ്ഞ ആഴ്ച വൻ കുതിപ്പ് നേടിയ രാജ്യാന്തര സ്വർണ വിലയും 1980 ഡോളറിൽ വ്യാപാരം തുടരുന്നു. ബാങ്കിങ് ഭീതികൾ ക്രമപ്പെടുന്നത് ബോണ്ട് യീൽഡിന് ആശ്വാസ മുന്നേറ്റം നൽകിയേക്കാമെന്നത് ഒഴിച്ചാൽ സ്വർണം മുന്നേറ്റം പ്രതീക്ഷയിലാണ്.

ഓഹരി വിദഗ്ധനായ ലേഖകന്റെ വാട്സാപ് : 8606666722

English Summary : Stock Market Today

Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com