ADVERTISEMENT

ഇനി പണം മുൻകൂർ നൽകാതെ തന്നെ ഇന്ത്യന്‍  വിപണിയിൽ നിന്നും നിങ്ങൾക്ക് ഓഹരി വാങ്ങാം. ഇടപാടു പൂർത്തിയായ ശേഷം മാത്രം അതിനുള്ള തുക നൽകിയാൽ മതിയാകും.  

പബ്ലിക് ഇഷ്യു സമയത്ത് സ്വന്തം ബാങ്ക് അക്കൗണ്ടിൽ ഫണ്ട് ബ്ലോക്ക് ചെയ്ത് ഓഹരി വാങ്ങാനാകുന്ന സംവിധാനം  സെക്കന്ററി വിപണിയിലും ലഭ്യമാക്കാൻ ആണ് സെബി തയ്യാറെടുക്കുന്നത്.

ഓഹരി വിപണിയില്‍ നിക്ഷേപകര്‍ക്ക് കൂടുതല്‍ സുരക്ഷിതത്വം ഉറപ്പാക്കുന്ന നടപടികൾക്ക് തുടക്കമിടുന്നതായി സെബി ചെയർപേഴ്സൻ  മാധബി പുരി ബച്ച് അറിയിച്ചു. നിലവില്‍ പ്രാരംഭ ഓഹരി വില്‍പ്പനയുടെ (ഐപിഒ) സമയത്ത് ഫണ്ട് ബ്ലോക്ക് ചെയ്യാന്‍ ഉപയോഗിക്കുന്ന അസ്ബയ്ക്ക് ( Application Supported by Blocked Amount- ASBA) സമാനമായ സേവനം ഒരുക്കാനാണ്  തീരുമാനം. നിക്ഷേപകന്റെ ഫണ്ട് അക്കൗണ്ടില്‍ ബ്ലോക്ക് ചെയ്യുകയും  ഇടപാടു പൂർത്തിയായ ശേഷം മാത്രം അക്കൗണ്ടിൽ നിന്നും പണം എടുക്കുകയും ചെയ്യുന്ന സംവിധാനമാണിത്. ഈ രീതി  താമസിയാതെ യുപിഐയിലൂടെ സെക്കന്ററി മാര്‍ക്കറ്റിലെ ഇടപാടുകള്‍ക്കും ലഭിക്കും. അതേ സമയം ഇത് നിര്‍ബന്ധമാക്കില്ല. 

അതായത് മുൻകൂട്ടി  ബ്രോക്കറുടെ കൈയ്യിലേക്ക് പണം നല്‍കേണ്ടതില്ല. അക്കൗണ്ടില്‍ കിടക്കുന്ന ബ്ലോക്ക് ചെയ്ത തുകയ്ക്കു പലിശയും ലഭിക്കും. ട്രേഡ് സെറ്റില്‍മെന്റില്‍ ബ്രോക്കറുടെ സാന്നിധ്യം കുറയുന്നതിലൂടെ നിക്ഷേപകരുടെ പണം തെറ്റായി വിനിയോഗിക്കുന്നത് തടയാനാവും എന്നാണ് വിലയിരുത്തല്‍.

English Summary : ASBA Facility for Share Purchaing

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com