ADVERTISEMENT

അസമത്വം കുറയ്ക്കുന്നതിന് സമ്പന്നർക്ക് മൂലധന നേട്ട  നികുതി ഉയർത്താന്‍ കേന്ദ്ര സർക്കാർ ആലോചിക്കുന്നുണ്ടെന്നു ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് ഓഹരി വിപണിയിൽ ഇന്നലെ വിൽപ്പന സമ്മര്‍ദ്ദം ഉണ്ടായിരുന്നു. എന്നാൽ അത്തരമൊരു തീരുമാനം സർക്കാർ ഇപ്പോൾ എടുക്കുന്നില്ലെന്ന് ആദായ നികുതി വകുപ്പ് വ്യക്തമാക്കി. കേന്ദ്ര സർക്കാർ സമ്പന്നരെ മാത്രം സഹായിക്കുകയാണ് എന്ന പ്രതിച്ഛായ മാറ്റിയെടുക്കാൻ സമ്പന്നർക്ക് നികുതി ചുമത്തുന്ന കാര്യം കുറച്ചുനാളുകളായി സജീവ പരിഗണനയിലുണ്ട്.

ഈ വർഷം  നടപ്പിലാക്കിയില്ലെങ്കിലും 2024 ൽ മൂലധന നേട്ട നികുതി കൊണ്ടുവരും എന്ന സൂചനകൾ ഇപ്പോഴുമുണ്ട്. 2018 നും, 2022 നും ഇടയിൽ ഇന്ത്യയിൽ ഓരോ ദിവസവും 70 പുതിയ  കോടീശ്വരന്മാർ ഉണ്ടായി എന്ന വാർത്തകൾ വന്നപ്പോൾ ഓഹരി വിപണിയാണ് ഇതിനു കാരണം എന്ന ആരോപണം ഉണ്ടായിരുന്നു. ഓഹരികളിൽ മൂലധന നികുതി കൂട്ടിയാൽ അസമത്വം കുറയ്ക്കാനാകും എന്ന സാമ്പത്തിക വിദഗ്ധരുടെ നിർദേശത്തിലാണ് ഇത്തരമൊരു നികുതി നിർദേശം കേന്ദ്ര സർക്കാർ പരിഗണിക്കുന്നത്. ഡെറ്റ് ഫണ്ടുകൾക്ക് ഇൻഡെക്‌സേഷൻ സൗകര്യം എടുത്തുകളഞ്ഞതും ഇത്തരമൊരു നീക്കത്തിന്റെ ഭാഗമാണ് എന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു.

English Summary : Central Government is not Increasing Capital Gain Tax

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com