ADVERTISEMENT

ബാങ്ക് ഇതര ധനകാര്യ സ്ഥാപനമായ ശക്തി ഫിനാന്‍സിന്റെ ഓഹരികളാക്കി മാറ്റാനാവാത്ത കടപത്രങ്ങളുടെ (എന്‍സിഡി) പബ്ലിക് ഇഷ്യു ഏപ്രില്‍ 28 വരെ നടക്കും. ആയിരം രൂപ മുഖവിലയുള്ള എന്‍സിഡികളുടെ നൂറു കോടി രൂപ മൂല്യം വരുന്നതാണ് ഇഷ്യു. അധികമായി ലഭിക്കുന്ന നൂറു കോടി രൂപ വരെ കൈവശം വെക്കാനും അനുവാദമുണ്ട്.  പതിനായിരം രൂപയാണ് കുറഞ്ഞ നിക്ഷേപം. കമ്പനിയുടെ ഏഴാമത് എന്‍സിഡി ഇഷ്യുവാണ് ഇപ്പോള്‍ നടക്കുന്നത്. ഏപ്രില്‍ 17-നാണ് പബ്ലിക് ഇഷ്യു ആരംഭിച്ചത്. 

വിവിധ കൂപണ്‍ നിരക്കുകളുള്ള ഒമ്പത് നിക്ഷേപ തെരഞ്ഞെടുപ്പുകള്‍ നടത്താന്‍ നിക്ഷേപകര്‍ക്ക് ഇവിടെ അവസരം ലഭിക്കും. പബ്ലിക് ഇഷ്യുവിനു ശേഷം എന്‍സിഡികള്‍ ബോംബെ സ്‌റ്റോക് എക്‌സ്‌ചേഞ്ചില്‍ ലിസ്റ്റു ചെയ്യാനും പദ്ധതിയുണ്ട്. ഐസിആര്‍എയുടെ ബിബിബി സ്റ്റേബിള്‍ ('ICRA BBB Stable') റേറ്റിങാണ് ഈ എന്‍സിഡികള്‍ക്കുള്ളത്. 

sakthi2

പ്രീ ഓണ്‍ഡ് വാണിജ്യ വാഹനങ്ങള്‍ക്കായുള്ള വായ്പാ മേഖലയിലാണ് ശക്തി ഫിനാന്‍സ് പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. വിവിധോദ്ദേശ വാഹനങ്ങള്‍, ജീപ്പുകള്‍, മറ്റ് യാന്ത്രിക ഉപകരണങ്ങള്‍ തുടങ്ങിയവയ്ക്കും ശക്തി ഫിനാന്‍സ് വായ്പ നല്‍കുന്നുണ്ട്. ചെറുപട്ടണങ്ങളിലും ഗ്രാമങ്ങളിലുമുള്ള ചെറുകിട-ഇടത്തരം ട്രാന്‍സ്‌പോര്‍ട്ട് ഓപറേറ്റര്‍മാരാണ് ശക്തി ഫിനാന്‍സിന്റെ മുഖ്യ ഉപഭോക്താക്കള്‍.മത്സരാധിഷ്ഠിതമായ നിരക്കുകളിൽ വേഗത്തിൽ വായ്പ ലഭിക്കുന്നതാണ് ഈ ഉപഭോക്താക്കളെ ആകർഷിക്കുന്ന പ്രധാന ഘടകം. ഈ അവസരം കണക്കിലെടുത്ത് ശക്തി ഫിനാൻസ് സംഘടിത ബാങ്കിങ് മേഖലയ്ക്കും പ്രാദേശിക വായ്പക്കാർക്കും മധ്യേ തങ്ങളുടെ സേവനം ലഭ്യമാക്കി മുന്നേറുന്നു. മികച്ച നിരക്കുകളും വേഗതയാർന്ന വായ്പാ സേവനങ്ങളും ഇതിന്റെ ഭാഗമായി ശക്തി ഫിനാൻസ് നൽകുന്നുണ്ട്. തമിഴ്‌നാട്, കേരളം, ആന്ധ്രാ പ്രദേശ്, കര്‍ണാടക, മഹാരാഷ്ട്ര, ഹരിയാന, പോണ്ടിച്ചേരി തുടങ്ങിയിടങ്ങളിലായി 52 ശാഖകളാണ് കമ്പനിക്കുള്ളത്.

എൻ സി ഡിയ്ക്ക് അപേക്ഷിക്കുന്നതിന് +91 73977 30308 എന്ന നമ്പറിൽ വിളിയ്ക്കുക. അല്ലെങ്കിൽ www.sakthifinance.com സന്ദർശിക്കുക

English Summary : Sakthi Finance NCD will be Available  till April 28th

DISCLAIMER : ഈ ലേഖനം പരസ്യമെന്ന നിലയിൽ പ്രസിദ്ധീകരിച്ചിട്ടുള്ളതാണ്. ഇതിൽ സൂചിപ്പിച്ചിട്ടുള്ള വസ്തുതകളും അവകാശ വാദങ്ങളും സംബന്ധിച്ച് പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് ബോധ്യപ്പെട്ട ശേഷം മാത്രം നിക്ഷേപ / ഇടപാടു തീരുമാനങ്ങളെടുക്കുക. നിക്ഷേപങ്ങൾ സംബന്ധിച്ച പരാതികളിൽ മനോരമ ഒാൺലൈനോ മലയാള മനോരമ കമ്പനിയോ കക്ഷിയായിരിക്കുന്നതല്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com