ADVERTISEMENT

കഴിഞ്ഞ മാസങ്ങളിൽ പ്രശ്നങ്ങൾ കൊണ്ട് വലഞ്ഞ അദാനി ഗ്രൂപ്പ് ഓഹരികൾക്ക് കഷ്ട്കാലം മാറാൻ സാധ്യതയുണ്ടെന്ന സൂചനകൾ വിദഗ്ധർ പങ്കു വെക്കുന്നു. അദാനി ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനമായ അദാനി പോർട്‌സും സ്‌പെഷ്യൽ ഇക്കണോമിക് സോണും ഡെറ്റ് സെക്യൂരിറ്റികളുടെ പ്രത്യേക ബൈബാക്ക് പ്രോഗ്രാം പ്രഖ്യാപിച്ചു. 2024-ൽ കുടിശ്ശികയുള്ള വായ്പകൾ ഭാഗികമായി തിരിച്ചടയ്ക്കാനാണ് ഈ നീക്കം.

അദാനി ഗ്രൂപ്പ് സ്ഥാപനം 130 മില്യൺ ഡോളറിന്റെ ബോണ്ട് ബൈബാക്ക് ആരംഭിച്ചതിന് ശേഷം ഓഹരി വിപണിയിൽ അദാനി പോർട്സിന്റെയും പ്രത്യേക സാമ്പത്തിക മേഖലയുടെയും  ഓഹരികളിൽ നിക്ഷേപക സ്ഥാപനങ്ങളും, ചെറുകിട നിക്ഷേപകരും താല്പര്യം പ്രകടിപ്പിക്കുന്നുവെന്ന റിപ്പോർട്ടുകളുണ്ട്.  

നിക്ഷേപകർ തിരിച്ചു വരുമോ?

അദാനിയുടെ നേതൃത്വത്തിലുള്ള സ്ഥാപനം, കമ്പനിയുടെ ലിക്വിഡിറ്റി നിലയെക്കുറിച്ചുള്ള നിക്ഷേപകരുടെ ആശങ്കകൾ അകറ്റി കടങ്ങൾ ഭാഗികമായി മുൻകൂട്ടി അടയ്ക്കാൻ ശ്രമിക്കുമ്പോൾ നിക്ഷേപകർ വീണ്ടും അദാനി ഓഹരികളിലേക്ക് തിരിച്ചു വരും എന്ന പ്രതീക്ഷ പൊതുവെ ഓഹരി വിപണിയിൽ ഉണ്ട്. ബാർക്ലേസ് ബാങ്ക്, ഡിബിഎസ് ബാങ്ക്, എമിറേറ്റ്സ് എൻബിഡി ബാങ്ക്, ഫസ്റ്റ് അബുദാബി ബാങ്ക്, എംയുഎഫ്ജി സെക്യൂരിറ്റീസ് ഏഷ്യ ലിമിറ്റഡ് സിംഗപ്പൂർ ബ്രാഞ്ച്, എസ്എംബിസി നിക്കോ സെക്യൂരിറ്റീസ്, സ്റ്റാൻഡേർഡ് ചാർട്ടേഡ് എന്നിവയെ ടെൻഡർ ഓഫറിനായി ഡീലർ മാനേജർമാരായി അദാനി ഗ്രൂപ്പ് ചുമതലപ്പെടുത്തി.

English Summary : Adani Shares may go Up

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com