ADVERTISEMENT

ഇന്ത്യയിൽ ചെറുപ്പക്കാരുടെ ഇടയിൽ ക്രിപ്റ്റോ വ്യാപാരത്തിനുള്ള താല്‍പ്പര്യം കൂടുകയാണ്. എന്നാൽ എങ്ങനെ ക്രിപ്റ്റോ വ്യാപാരം തുടങ്ങാം എന്നറിയാത്തവർ അനവധിയുണ്ട്. ഇതിനായി കുറഞ്ഞ ഫീസും ഉയർന്ന സുരക്ഷയും നൽകുന്ന ഒരു എക്സ്ചേഞ്ച് തെരഞ്ഞെടുക്കുക. എക്സ്ചേഞ്ച് തിരഞ്ഞെടുത്ത ശേഷം, ഏത് ക്രിപ്റ്റോ കറൻസിയാണ് വാങ്ങുന്നത് എന്ന് തീരുമാനിക്കുക. ക്രിപ്റ്റോനിക്ഷേപം ആരംഭിക്കുന്നതിന് മുമ്പ്  അക്കൗണ്ടിൽ പണം നിക്ഷേപിക്കണം. ബാങ്ക് ട്രാൻസ്ഫറുകൾ, നെറ്റ് ബാങ്കിങ്, ഒരു ക്രിപ്‌റ്റോ കറൻസി വാലറ്റ് അല്ലെങ്കിൽ യുപി ഐ  എന്നിവയിലൂടെ  അക്കൗണ്ടിൽ  പണം നിക്ഷേപിക്കാം.  അക്കൗണ്ടിൽ പണം നിക്ഷേപിച്ചു കഴിഞ്ഞാൽ കോയിൻ വാങ്ങാൻ  ഓർഡർ നൽകാം. ഉപയോഗിക്കുന്ന പ്ലാറ്റ്‌ഫോമിൽ ടിക്കർ ചിഹ്നം നൽകി നിക്ഷേപിക്കാൻ ആഗ്രഹിക്കുന്ന തുകയ്ക്ക് കോയിൻ വാങ്ങാം.ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ചുകൾ ഭൂരിഭാഗം ഉപഭോക്തൃ ആസ്തികളും ഓഫ്‌ലൈനിൽ കോൾഡ് സ്റ്റോറേജ് എന്ന് വിളിക്കപ്പെടുന്ന വോലറ്റുകളിലാണ് സൂക്ഷിക്കുന്നത്. ക്രിപ്റ്റോ വാങ്ങിയപ്പോൾ ഓർഡർ നൽകിയത് പോലെ, നിങ്ങളുടെ എക്സ്ചേഞ്ച് വഴി വില്പനയും നടത്താം. വിൽപ്പന പൂർത്തിയായിക്കഴിഞ്ഞാൽ നിങ്ങളുടെ ബാങ്ക് അക്കൗണ്ടിലേക്ക് പണം ട്രാൻസ്ഫർ ചെയ്യാം.

ഏറ്റവും കൂടുതൽ വിപണി മൂലധനമുള്ള (മാർക്കറ്റ് ക്യാപ്) 7 ക്രിപ്റ്റോകറൻസികളുടെ ഇന്നത്തെ വില, 24 മണിക്കൂറിലെയും ഏഴ് ദിവസത്തേയും വില വ്യത്യാസങ്ങൾ, വിപണി മൂലധനം എന്നിവ താഴെ കൊടുത്തിരിക്കുന്നു.

crypto-table2-5

ഈ ലേഖനം ക്രിപ്റ്റോകറൻസികളെക്കുറിച്ചുള്ള  വസ്തുനിഷ്ഠമായ  വിശകലനത്തിനായി മാത്രമുള്ളതാണ്. ക്രിപ്റ്റോ കറൻസി നിക്ഷേപത്തെ  പ്രോത്സാഹിപ്പിക്കുന്നില്ല.

English Summary : How to Buy Cryptocurrency

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com