ADVERTISEMENT

ജൂൺ 1 മുതൽ ക്രിപ്‌റ്റോകറൻസി ഇടപാടുകളെ ജപ്പാൻ കള്ളപ്പണം വെളുപ്പിക്കൽ നിയമത്തിൻ കീഴിൽ കർശനമായി കൊണ്ടുവരും. ആഗോള കള്ളപ്പണം വെളുപ്പിക്കൽ, തീവ്രവാദ ധനസഹായം എന്നിവയുടെ നിരീക്ഷണ കേന്ദ്രമായ ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്‌സ് (എഫ്എടിഎഫ്) ആവിഷ്‌കരിച്ച “ട്രാവൽ റൂൾ” ജപ്പാൻ നടപ്പിലാക്കും. ഡിജിറ്റൽ ആസ്തികൾ കൈമാറ്റം ചെയ്യുന്നതിലൂടെ ഏതെങ്കിലും തീവ്രവാദ ധനസഹായം അല്ലെങ്കിൽ കള്ളപ്പണം വെളുപ്പിക്കൽ പ്രവർത്തനങ്ങൾ തടയുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങളെ ഈ നിയമം സൂചിപ്പിക്കുന്നു. 3,000 യുഎസ് ഡോളറിൽ കൂടുതലുള്ള ഇടപാടുകളിൽ ഉപഭോക്തൃ വിവരങ്ങൾ ലഭിക്കുന്നതിന് ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ചുകൾ, വാലറ്റ് പ്ലാറ്റ്‌ഫോമുകൾ, മറ്റ് സേവന ദാതാക്കൾ എന്നിവ ആവശ്യമാണ്. ഇപ്പോഴുള്ള നിയമം  അപര്യാപ്തമാണെന്ന് വിലയിരുത്തിയതിനെ തുടർന്നാണ് ജപ്പാൻ മന്ത്രിസഭയുടെ തീരുമാനം. രാജ്യത്തിന്റെ നിയമങ്ങളും ചട്ടങ്ങളും ലംഘിക്കുന്ന  ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ചുകൾക്ക് ജപ്പാൻ മുന്നറിയിപ്പും നൽകിയിട്ടുണ്ട്. ദക്ഷിണ കൊറിയയും , ഇന്ത്യയും ക്രിപ്റ്റോകറൻസി പോലുള്ള  ഡിജിറ്റൽ ആസ്തികളെ   കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമത്തിനു കീഴിൽ കൊണ്ടുവന്നിട്ടുണ്ട്.

ഏറ്റവും കൂടുതൽ വിപണി മൂലധനമുള്ള (മാർക്കറ്റ് ക്യാപ്) 7 ക്രിപ്റ്റോകറൻസികളുടെ ഇന്നത്തെ വില, 24 മണിക്കൂറിലെയും, ഏഴ് ദിവസത്തേയും വില വ്യത്യാസങ്ങൾ, വിപണി മൂലധനം എന്നിവ താഴെ കൊടുത്തിരിക്കുന്നു.

table-Coinco

ഈ ലേഖനം ക്രിപ്റ്റോകറൻസികളെക്കുറിച്ചുള്ള  വസ്തുനിഷ്ഠ മായ  വിശകലനത്തിനായി മാത്രമുള്ളതാണ്. ക്രിപ്റ്റോ കറൻസി നിക്ഷേപത്തെ  പ്രോത്സാഹിപ്പിക്കുന്നില്ല.

English Summary : Cryptocurrency Prices Last Week

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com