ADVERTISEMENT

സിറോദയുടെയും, ഏയ്ഞ്ചൽ വണ്ണിന്റെയും പേരിൽ പണപ്പിരിവ് നടത്തിയ വ്യക്തികളുമായി ഒരു രീതിയിലും ഇടപാടുകൾ നടത്തരുതെന്ന് എൻ എസ് ഇയുടെ മുന്നറിയിപ്പ്. സുമൻ മഹാജൻ, സുസ്മിത നാഗ്, തുഷാർ കാന്തി മൊണ്ടൽ എന്നിവർ നിക്ഷേപകരിൽ നിന്ന് പണം ശേഖരിക്കുകയും പണം ഓഹരികളിൽ നിക്ഷേപിച്ച് 'ഉറപ്പായ വരുമാനം വാഗ്ദാനം' ചെയ്യുകയും ചെയ്തു.

എയ്ഞ്ചൽ വൺ ഇൻഡസ്ട്രി, സീറോദ ഇൻഡസ്ട്രി, ഡ്രീം സൊല്യൂഷൻ, ഡ്രീം സൊല്യൂഷൻ സ്റ്റോക്ക് ബ്രോക്കിങ് സർവീസസ്, നാച്ചുറൽ ഹെൽത്ത് കെയർ, ഹെൽത്ത് സൊല്യൂഷൻസ്, നാച്ചുറൽ ഹെൽത്ത് കെയർ ആൻഡ് ഹോസ്പിറ്റാലിറ്റി എന്നീ പേരുകളിലായിരുന്നു പണപ്പിരിവു നടത്തിയിരുന്നത്. സീറോദയും, ഏയ്ഞ്ചൽ വണ്ണും  ഇവർക്കെതിരെ എൻ എസ് ഇ യിൽ പരാതിപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ, ഈ സ്ഥാപനങ്ങളുമായി ഇടപെടരുതെന്ന് എൻഎസ്ഇ നിക്ഷേപകർക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

എയ്ഞ്ചൽ വണ്ണും സീറോദ ബ്രോക്കിങും എക്‌സ്‌ചേഞ്ചിലെ റജിസ്‌ട്രേഡ് ട്രേഡിങ് അംഗങ്ങളാണെന്നും ഈ സ്ഥാപനങ്ങൾക്ക്  ഈ വ്യക്തികളുമായി യാതൊരു രീതിയിലും ബന്ധമില്ലെന്നും എൻ എസ് ഇ വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ കുറച്ചു നാളുകളിലായി ഓഹരി വിപണിയില്‍ പല തരത്തിലുള്ള തട്ടിപ്പുകൾ കൂടുകയാണ്. ഉറപ്പായ വരുമാനം ലഭിക്കുന്ന പദ്ധതികൾ എന്ന പേരിൽ വരുന്നവയിൽ ചേരരുതെന്ന നിർദേശം എൻ എസ് ഇ പലപ്പോഴും നൽകുന്നുണ്ടെങ്കിലും, വ്യക്തികൾ അത് കണക്കിലെടുക്കാതെ തട്ടിപ്പുകളിൽപ്പെടുകയാണ്.

English Summary : Beware About Share Market Fraud

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com