ADVERTISEMENT

ആഗോള ഓഹരി വിപണികൾ അനുദിനം മാറ്റത്തിന്റെ പാതയിലാണ്, പ്രത്യേകിച്ച് ഇന്ത്യൻ ഓഹരി വിപണി. രാജ്യത്തിന്റെ വളർച്ചയുടെ പ്രതിഫലനങ്ങൾ വിപണിയിലും കാണാനാകും. ചില തിരിച്ചടികൾ ഉണ്ടെങ്കിലും വിപണി സ്ഥിരതയാർന്ന മുന്നേറ്റത്തിലാണിപ്പോൾ. വികാരങ്ങൾക്ക് അടിപ്പെടാതെ കൃത്യമായ കണക്കു കൂട്ടലുകൾ വിപണിയിൽ നിന്ന് നേട്ടമുണ്ടാക്കാൻ സഹായിക്കും. ഇത് പറയുന്നത് രാജ്യത്തെ മുൻനിര ധനകാര്യസേവന സ്ഥാപനമായ ചോയ്സ് ഇന്റർനാഷണൽ ലിമിറ്റിഡിന്റെ ചീഫ് എക്സിക്യൂട്ടിവ് ഓഫീസർ അരുൺ പൊഡ്ഡാർ ആണ്. വരുമാന മാർഗമെന്ന നിലയിൽ ഓഹരിവിപണിയെ സമീപിക്കുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങളെന്തൊക്കയെന്ന് അദ്ദേഹം മനോരമ ഓൺലൈൻ സമ്പാദ്യവുമായി പങ്കുവച്ചു. പ്രസക്ത ഭാഗങ്ങൾ:

ഓഹരിയെ വരുമാന മാർഗമായി കണക്കാക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെ?

ഇന്ത്യൻ സമ്പദ് വ്യവസ്ഥയും അതിന്റെ ഭാഗമായ ഓഹരി വിപണിയും മുന്നേറ്റത്തിന്റെ പാതയിലാണിപ്പോൾ. നമ്മുടെ അടിസ്ഥാന ഘടകങ്ങളെല്ലാം ശക്തമാണിപ്പോൾ. വിദേശ നിക്ഷേപകർ ഇന്ത്യൻ വിപണിയെ മികച്ച നേട്ടം നൽകുന്ന നിക്ഷേപലക്ഷ്യസ്ഥാനമായി കണക്കാക്കുന്നു. ഒപ്പം തന്നെ ഇന്ത്യൻ ഓഹരി വിപണി നന്നായി നിയന്ത്രിക്കപ്പെടുന്നുമുണ്ട്. അടിസ്ഥാനപരമായി ഇത്രയും മികച്ച ഈ മേഖലയെ കരുതലോട് കൂടി സമീപിച്ചാൽ മികച്ച വരുമാന സാധ്യതകളുണ്ട്. ഇവിടെ ശ്രദ്ധിക്കേണ്ട കാര്യം കൃത്യമായി പഠിച്ച് വേണം വിപണിയെ സമീപിക്കാനെന്നതാണ്.

എന്തായിരിക്കണം ഓഹരി വിപണിയിലിറങ്ങുമ്പോൾ സ്വീകരിക്കേണ്ട സമീപനം?

ഒരു കാര്യം, പെട്ടെന്ന് ലാഭമുണ്ടാക്കാനുള്ള മനസുമായി ഓഹരിയിലേക്ക് കടക്കരുത്. ഊഹക്കച്ചവടത്തിനുള്ള വേദിയല്ലിത്. തികഞ്ഞ അച്ചടക്കത്തോടെ വിപണിയെ സമീപിച്ചാലേ നേട്ടമുണ്ടാക്കാനാകൂ. ഓഹരികളെ മാത്രം നോക്കാതെ മികച്ച കമ്പനികളിൽ അല്ലെങ്കിൽ ബിസിനസിൽ നിക്ഷേപിക്കുക എന്നതായിരിക്കണം തന്ത്രം. ആ ബിസിനസിനുണ്ടാകുന്ന മുന്നേറ്റം ഓഹരിയിലും സ്വാഭാവികമായി പ്രതിഫലിക്കും. കമ്പനിയെ നയിക്കുന്ന മാനേജ്മെന്റിന്റെ മികവ്, ഉൽപ്പന്നം അല്ലെങ്കിൽ സേവനം ഇവയുടെ ഭാവിസാധ്യത ഒക്കെ ഇവിടെ പ്രധാനമാണ്. ഓഹരിവിപണിയിലെ കാര്യങ്ങൾക്കായി സമയം നീക്കിവെക്കാനില്ലാത്തവർ നല്ലൊരു ബ്രോക്കറെ സമീപിക്കുന്നത് നല്ലതാണ്. ഓഹരിയിൽ വൈകാരികതയ്ക്ക് സ്ഥാനമില്ല. അത് പലപ്പോഴും തെറ്റായ തീരുമാനത്തിലേയ്ക്ക് നയിക്കും. കഷ്ടപ്പെട്ടുണ്ടാക്കിയ പണം ഊഹക്കച്ചവടം നടത്തിക്കളയില്ല  എന്ന തീരുമാനം ആദ്യം തന്നെ എടുക്കണം.

ഇപ്പോൾ നിർമിത ബുദ്ധി അധിഷ്ഠിത സൗകര്യങ്ങൾ ഓഹരിനിക്ഷേപ തീരുമാനങ്ങളെടുക്കാൻ ഉപയോഗിക്കുന്നുണ്ടല്ലോ. അത് വിശ്വാസയോഗ്യമാണോ?

അല്ല. നിർമിത ബുദ്ധി അധിഷ്ഠിത സൗകര്യങ്ങളുപയോഗിക്കുമ്പോൾ തികച്ചും മെക്കാനിക്കായ റെഡിമെയ്ഡ് ഉത്തരങ്ങളാണ് പലപ്പോഴും ലഭിക്കുക. അത് തികച്ചും വിശ്വാസയോഗ്യമാകണമെന്നില്ല. അതിനുപകരം അൽഗോരിതം അധിഷ്ഠിത ആപ്പുകൾ നിക്ഷേപകർക്ക് ആവശ്യമായ നിക്ഷേപശൈലി തയാറാക്കി നൽകാറുണ്ട്. ഉദാഹരണത്തിന് ചോയ്സ് ഫിൻഎക്സ് ആപ്പ് എല്ലാ സാമ്പത്തികാവശ്യങ്ങൾക്കും ഇണങ്ങുന്നതാണ്. നമ്മുടെ ആവശ്യങ്ങളും നിബന്ധനകളും നൽകുന്നതനുസരിച്ചുള്ള പരിഹാരങ്ങളായിരിക്കും ആപ്പ് നിർദേശിക്കുക.മ്യൂച്ചൽ ഫണ്ട്, സാമ്പത്തികാസൂത്രണം, ബാങ്ക് അക്കൗണ്ട് ആരംഭിക്കൽ, വായ്പ എടുക്കൽ, ക്രെഡിറ്റ് കാർഡ് എന്നുവേണ്ട എല്ലാം ഈ ആപ്പിലൂടെ സാധിക്കും. 

English Summary : Importance of Planned Strategy in Share Market

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com