ADVERTISEMENT

ഇക്വിറ്റി മ്യൂച്വൽ ഫണ്ടുകളിലേക്കുള്ള നിക്ഷേപത്തിൽ കുതിപ്പ്. ജൂണിൽ ഇക്വിറ്റി മ്യൂച്വൽ ഫണ്ടുകളിലേക്ക് മുൻമാസത്തെ അപേക്ഷിച്ച് ഇരട്ടിയിലേറെ നിക്ഷേപമെത്തി. അസോസിയേഷൻ ഓഫ് മ്യൂച്വൽ ഫണ്ട്സ് ഇൻ ഇന്ത്യയുടെ കണക്ക് പ്രകാരം ജൂണിൽ 8637 കോടി രൂപയുടെ നിക്ഷേപമാണ് ഇക്വിറ്റി മ്യൂച്വൽ ഫണ്ടുകളിലേക്ക് എത്തിയത്. മെയd മാസത്തിൽ 3240 കോടി രൂപയുടെ നിക്ഷേപമാണ്  എത്തിയത്. തുടർച്ചയായ 28-ാം മാസമാണ് ഇക്വിറ്റി മ്യൂച്വൽ ഫണ്ടുകളിലേക്കുള്ള  നിക്ഷേപം പോസിറ്റീവായി തുടരുന്നത്. ജൂണിലെ ഇക്വിറ്റി ഫണ്ടുകളിലെ 8,637 കോടി രൂപയുടെ അറ്റ നിക്ഷേപത്തിൽ,  3,038 കോടി രൂപ പുതിയ ഫണ്ട് ഓഫറുകൾ (എൻഎഫ്ഒകൾ) വഴിയാണ് എത്തിയത്.

ഇക്വിറ്റി മ്യൂച്വൽ ഫണ്ടുകളിലേക്കുള്ള നിക്ഷേപ വരവ് ഉയർന്നതും വിദേശ പോർട്ട്‌ഫോളിയോ നിക്ഷേപകർ (എഫ്‌പിഐ) ആഭ്യന്തര ഓഹരികൾ കൂടുതലായി വാങ്ങാൻ തുടങ്ങിയതും ഈ സാമ്പത്തിക വർഷത്തിൽ ഇതുവരെ നിഫ്റ്റി 50 സൂചിക 11 ശതമാനത്തിലധികം വർധന രേഖപെടുത്താൻ  കാരണമായി. സ്‌മോൾക്യാപ് സൂചികയും മിഡ്‌ക്യാപ് സൂചികയും കഴിഞ്ഞ മാസത്തിൽ കുതിച്ചുയർന്നു.
ഈ കാലയളവിൽ ഇക്വിറ്റി മ്യൂച്വൽ ഫണ്ടുകളിലെ നിക്ഷേപം 43211 കോടി രൂപയായി ഉയർന്നു.  എഫ്പിഐകൾ ഈ കാലയളവിൽ 1 ലക്ഷം കോടി  രൂപയിലധികം മൂല്യമുള്ള ഓഹരികളാണ്  വാങ്ങിയത്. മ്യൂച്വൽ ഫണ്ടുകളിലെ എസ്‌ഐപി വഴിയുള്ള നിക്ഷേപം  ജൂണിൽ  14734 കോടി രൂപയാണ്. ഇക്കാലയളവിൽ 1.25 ദശലക്ഷത്തിലധികം പുതിയ എസ്ഐപി അക്കൗണ്ടുകൾ തുറന്നു.

English Summary : Equity Mutual Fund Investment Doubled

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com