ADVERTISEMENT

ആഗോള കരുതൽ കറൻസി എന്ന നിലയിൽ യു എസ് ഡോളറിന്റെ സ്ഥാനം നഷ്ടപ്പെടുമെന്ന തുടർച്ചയായ മുന്നറിയിപ്പുകൾക്കിടയിൽ, ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന പുസ്തകമായ 'റിച്ച് ഡാഡ് പുവർ ഡാഡ്' രചയിതാവ്  റോബർട്ട് കിയോസാക്കി, ബിറ്റ് കോയിൻ പോലുള്ള ആസ്തികളിലേക്ക് തിരിയുന്നതാണ് നല്ലതെന്ന് അഭിപ്രായപ്പെട്ടു. 

2023 ഓഗസ്റ്റ് 22 ന് ദക്ഷിണാഫ്രിക്കയിലെ ജോഹന്നാസ്ബർഗിൽ ആരംഭിക്കുന്ന അടുത്ത ബ്രിക്സ് മീറ്റിങ്ങിൽ (ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക) ഈ രാജ്യങ്ങൾ ഒരുമിച്ച് “സ്വർണ്ണ പിന്തുണയുള്ള ക്രിപ്റ്റോ പ്രഖ്യാപിക്കുമെന്ന് കിയോസാക്കി പറഞ്ഞു. അമേരിക്കൻ ഡോളറിന്റെ കാലം കഴിഞ്ഞെന്നും, സ്വർണം, വെള്ളി, ബിറ്റ് കോയിൻ എന്നിവയായിരിക്കും അടുത്ത കാലത്തെ കറൻസികളെന്നും അദ്ദേഹം പറയുന്നു. അടുത്ത ഒരു വർഷത്തിനുള്ളിൽ ബിറ്റ് കോയിൻ 120,000 ഡോളറിലെത്തുമെന്നാണ് അദ്ദേഹത്തിന്റെ പ്രവചനം. 

tables

ഏറ്റവും കൂടുതൽ വിപണി മൂലധനമുള്ള (മാർക്കറ്റ് ക്യാപ്) 7 ക്രിപ്റ്റോകറൻസികളുടെ ഇന്നത്തെ വില, 24 മണിക്കൂറിലെയും, ഏഴ് ദിവസത്തേയും വില വ്യത്യാസങ്ങൾ, വിപണി മൂലധനം എന്നിവ താഴെ കൊടുത്തിരിക്കുന്നു. ഈ ലേഖനം ക്രിപ്റ്റോകറൻസികളെക്കുറിച്ചുള്ള വസ്തുനിഷ്ഠമായ  വിശകലനത്തിന് മാത്രമുള്ളതാണ്. ക്രിപ്റ്റോ കറൻസി നിക്ഷേപത്തെ  പ്രോത്സാഹിപ്പിക്കുന്നില്ല.

English Summary : Dollar Sheen is Losing, Gold,Silver, Bitcoin are Gaining Importance

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com