ADVERTISEMENT

ഓഹരി വിപണി സൂചികകൾ സർവകാല റെക്കോർഡിലേക്ക് കുതിക്കുമ്പോൾ കയ്യുംകെട്ടി നോക്കി നിൽക്കുന്നവരാണ് സാധാരണ മലയാളി നിക്ഷേപകർ. ഓഹരിയോടുള്ള സംശയവും ഭയവും മൂലം ഓഹരി വിപണിയിൽ നിന്ന് മാറി നിൽക്കുന്നവരാണ് ഭൂരിഭാഗം മലയാളി നിക്ഷേപകരും. ഓഹരി വിപണിയെ കുറിച്ചും ശരിയായ നിക്ഷേപ രീതികളെക്കുറിച്ചും നിക്ഷേപകർക്ക് മുൻകാലങ്ങളിൽ വേണ്ട അവബോധം കിട്ടാറില്ലായിരുന്നു. മുൻകാലങ്ങളിൽ വിപണിയിൽ പ്രവേശിച്ച പല നിക്ഷേപകരും കൃത്യവും ശാസ്ത്രീയവുമായ നിക്ഷേപ രീതികൾ വിപണിയിൽ കൈക്കൊള്ളാതിരുന്നതിനാൽ വിപണിയിൽ നിന്ന് നഷ്ടം ഉണ്ടാകുന്ന സാഹചര്യമുണ്ടായി.

സൗജന്യ ഓൺലൈൻ വെബിനാറുകൾ

ഇന്ത്യൻ ഓഹരി വിപണിയിലെ ഏറ്റവും വലിയ എക്സ്ചേഞ്ചായ നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച് (NSE)  വിപണിയുടെ കുതിപ്പിന്റെ സാഹചര്യത്തിൽ ഓഹരിവിപണിയിൽ നിക്ഷേപിക്കാൻ തല്പരരായിയിട്ടുള്ള നിക്ഷേപകർക്കായി സൗജന്യ നിക്ഷേപക വിദ്യാഭ്യാസ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്.

ഓഹരി വിപണിയെ കുറിച്ചും നിക്ഷേപക രീതികളെക്കുറിച്ചും അറിയുവാൻ താല്പര്യമുള്ളവരെ പ്രോത്സാഹിപ്പിക്കാനുള്ള ക്ലാസുകൾ സൗജന്യമായി ഓൺലൈനായി വെബിനാറുകളായാണ് സംഘടിപ്പിക്കുന്നത്. SEBI, NSE പരിശീലകനായ ഡോ. സനേഷ് ചോലക്കാട് ആയിരിക്കും ഓൺലൈനായി ഇത്തരം ക്ലാസുകൾ കൈകാര്യം ചെയ്യുന്നത്. മലയാളത്തിൽ വിപണിയിലെ ഏറ്റവും അടിസ്ഥാനപാഠങ്ങൾ മുതൽ സങ്കീർണമായ വിപണി പാഠങ്ങൾ വരെ നിക്ഷേപകർക്ക് അവബോധം നൽകുന്ന തരത്തിലുള്ള ക്ലാസുകളാണുള്ളത്. ഓഹരി വിപണിയെ കുറിച്ചും നിക്ഷേപക രീതികളെക്കുറിച്ചും അറിയുവാൻ താല്പര്യമുള്ള പ്രൊഫഷണലുകൾ, അധ്യാപകർ, സർക്കാർ ജീവനക്കാർ, വിദ്യാർത്ഥികൾ, പൊതു-സ്വകാര്യ മേഖലയിലെ ജീവനക്കാർ, റസിഡൻസ് അസോസിയേഷനുകൾ ഉൾപ്പെടെയുള്ള വിവിധ സാമൂഹ്യ സംഘടനകൾ, കുടുംബിനികൾ എന്നിവർക്ക് പങ്കെടുക്കാം. വിവരങ്ങൾക്ക് പേര് , വിലാസം എന്നിവ വാട്ട്സ് ആപ് സന്ദേശമായി 9847436385 എന്ന നമ്പറിലേക്ക് അയച്ച്  റജിസ്റ്റർ ചെയ്യാവുന്നതാണ്.

English Summary : Online Webinars for Share Market Awareness

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com