ADVERTISEMENT

എച്ച്‌ഡിഎഫ്‌സി എഎംസി ഡൈനാമിക് ട്രാൻസ്‌പോർട്ടേഷൻ ആൻഡ് ലോജിസ്റ്റിക്‌സ് മേഖലയിൽ മുൻനിരയിലുള്ള കമ്പനികളിൽ നിക്ഷേപം നടത്താൻ പദ്ധതിയിടുന്ന എച്ച്‌ഡിഎഫ്‌സി ട്രാൻസ്‌പോർട്ടേഷൻ ആൻഡ് ലോജിസ്റ്റിക്‌സ് ഫണ്ട് ആരംഭിച്ചു. വാഹനങ്ങൾ, തുറമുഖങ്ങൾ, റെയിൽവേ, എയർപോർട്ടുകൾ, എയർലൈനുകൾ, ഇ-കൊമേഴ്‌സ്, റോഡ്റെയിലുകൾ, എയർ കാർഗോകൾ, വിതരണ ശൃംഖല,വെയർ ഹൗസിങ് തുടങ്ങി ഗതാഗത, ലോജിസ്റ്റിക് തീമിനു കീഴിലുള്ള  അവസരങ്ങൾ പ്രയോജനപ്പെടുത്താൻ ഇത് ലക്ഷ്യമിടുന്നു. ഈ ഓഗസ്റ്റ് 11-ന് അവസാനിക്കും.

ഇക്വിറ്റി റിസർച്ചിൽ 15 വർഷത്തിലേറെ പരിചയമുള്ള എച്ച്‌ഡിഎഫ്‌സി അസറ്റ് മാനേജ്‌മെന്റ് കമ്പനി ലിമിറ്റഡിന്റെ ഫണ്ട് മാനേജറും സീനിയർ ഇക്വിറ്റി അനലിസ്റ്റുമായ പ്രിയാ രഞ്ജനാണ് ഈ സ്കീം നിയന്ത്രിക്കുന്നത്, ഇന്ത്യയുടെ ട്രാൻസ്‌പോർട്ടേഷൻ ആൻഡ് ലോജിസ്റ്റിക്‌സ് മേഖലയിൽ ഉണ്ടാകാൻ സാധ്യതയുള്ള വളർച്ച കണ്ടാണ് ഇത്തരമൊരു മ്യൂച്ചൽ ഫണ്ട് ഒരുക്കിയിരിക്കുന്നത്. പോർട്ട്ഫോളിയോയുടെ കുറഞ്ഞത് 80 ശതമാനം  ട്രാൻസ്പോർട്ടേഷൻ, ലോജിസ്റ്റിക്സ് തീം പ്രതിനിധീകരിക്കുന്ന സ്റ്റോക്കുകളിൽ നിക്ഷേപിക്കും. 

English Summary : HDFC AMC NFO Started

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com