തകർപ്പൻ നേട്ടത്തിൽ ലിസ്റ്റ് ചെയ്ത് എയ്റോഫ്ലക്സ്

Mail This Article
പ്രമുഖ നിക്ഷേപകനായ ആശിഷ് കച്ചോലിയ പിന്തുണയ്ക്കുന്ന എയ്റോഫ്ലെക്സ് ഇന്‍ഡസ്ട്രീസ് ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്തു. ബിഎസ്ഇയില്‍ 83 ശതമാനം നേട്ടത്തിൽ 197.40 രൂപയിലും എന്‍എസ്ഇയില്‍ 76 ശതമാനം നേട്ടത്തിൽ 190 രൂപയിലുമായിരുന്നു ലിസ്റ്റിങ്. 108 രൂപയായിരുന്നു ഐപിഒയുടെ ഇഷ്യു വില. അതേ സമയം എയ്റോഫ്ലെക്സ് ആദ്യദിനം വ്യാപാരം അവസാനിപ്പിച്ചത് 163.70 രൂപയിലാണ്.
മുംബൈ ആസ്ഥാനമായ കമ്പനി 351 കോടി രൂപയാണ് ഐപിഒയിലൂടെ സമാഹരിച്ചത്. 1993ൽ പ്രവർത്തനം തുടങ്ങിയ കമ്പനി മെറ്റാലിക് പൈപ്പുകളാണ് നിർമിക്കുന്നത്. കമ്പനിയുടെ സ്റ്റെയന്‍ലെസ് ട്യൂബും ഹോസും ഫയർഫൈറ്റിംഗ്, ഏവിയേഷന്‍, സ്പേസ് തുടങ്ങിയ മേഖലകളിലെല്ലാം ഉപയോഗിക്കുന്നുണ്ട്. എൺപതോളം രാജ്യങ്ങളിലേക്ക് എയ്റോഫ്ലക്സ് ഉല്‍പ്പന്നങ്ങള്‍ കയറ്റി അയക്കുന്നുണ്ട്. വരുമാനത്തിൻറെ 80 ശതമാനവും വരുന്നത് കയറ്റുമതിയിൽ നിന്നാണ്. കഴിഞ്ഞ സാമ്പത്തിക വർഷം 269 കോടി രൂപ വരുമാനം നേടിയ കമ്പനിയുടെ ലാഭം 30 കോടി രൂപയായിരുന്നു.
English Summary:Aeroflex Industries IPO Lists At A Premium Of 83 %