ADVERTISEMENT

5.25 ലക്ഷം കോടി രൂപയുടെ വൻ വികസനമാണ് ഭാരതീയ റെയിൽവേ ലക്ഷ്യമിടുന്നത്. 2024 മുതൽ 2031 വരെയുള്ള ഏഴു വർഷ വികസനപദ്ധതിയാണിത്. പ്രധാനമന്ത്രിയുടെ ഗതിമാൻ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഈ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. കേന്ദ്ര കാബിനറ്റിന്റെ അംഗീകാരം കിട്ടുന്ന മുറയ്ക്ക് പദ്ധതിക്കു തുടക്കം കുറിക്കാൻ കഴിയുമെന്നാണു പ്രതീക്ഷ. ഇതിന്റെ പ്രയോജനം റെയിൽവേയുമായി നേരിട്ടുള്ള കമ്പനികൾക്കു മാത്രമല്ല  ഖനനം, മെറ്റൽ, സിമന്റ് മേഖലകളിൽ പ്രവർത്തിക്കുന്ന കമ്പനികൾക്കും ലഭിക്കും.

മിനിരത്ന കമ്പനിയായ റെയിൽടെൽ RVNL, IRCON International, IRFC യുമാണ് ഈ വികസനത്തിനു നേതൃത്വം നൽകുന്നത്. ഇവയെല്ലാംതന്നെ പൊതുമേഖലാ കമ്പനികൾകൂടിയാണ്. പല കമ്പനികളുടെയും ഓഹരിവിലകൾ ചുരുങ്ങിയ സമയംകൊണ്ട് 50 % മുതൽ 100 % വരെ ഉയർന്നിട്ടുണ്ട്. നല്ല പ്രവർത്തനഫലവും കുതിപ്പിനു കാരണമായി. 

റെയിൽവേയുടെ മുന്നേറ്റം

റെയിൽടെൽ കമ്പനി ഒരാഴ്ച സമയം കൊണ്ട് 40% വിലയിൽ നേട്ടമുണ്ടാക്കി. 2023 ആദ്യപാദത്തിൽ വരുമാനത്തിൽ 27 % ഉയർച്ച നേടാനായി. RVNL, IRCON എന്നീ കമ്പനികളും സമാനപാത പിന്തുടരുന്ന കമ്പനികളാണ്. ഉയർന്നുവരുന്ന ഓർഡർബുക്കും റെയിൽവേയിലെ പ്രഖ്യാപിത മുതൽമുടക്കും ആണ് ഈ കുതിപ്പിനു കാരണം. ഇന്ത്യൻ റെയിൽവേ ഫിനാൻസ് കോർപറേഷൻ (IRFC)ചുരുങ്ങിയ സമയംകൊണ്ടു ഓഹരിവിലയിൽ കാര്യമായ വളർച്ച നേടി. ടൂറിസം, കാറ്ററിങ്, ടിക്കറ്റ് ബുക്കിങ് രംഗത്തെ കുത്തക കമ്പനിയായ ഐആർസിടിസി എന്ന റെയിൽ ഓഹരിക്ക് കാര്യമായ മുന്നേറ്റം കാഴ്ചവയ്ക്കാൻ കഴിഞ്ഞില്ല എന്ന കാര്യവും ഇവിടെ പ്രസക്തമാണ്. 

പൊതുമേഖല കമ്പനികൾക്കൊപ്പം സ്വകാര്യ റെയിൽ കമ്പനികളും റെയിൽ വികസനത്തിന്റെ പാതയിലാണ്.  ഇത്തരം കമ്പനികളുടെ ഓഹരിവില മാത്രമല്ല  ഒന്നാംപാദ ഫലങ്ങളും മെച്ചപ്പെട്ടതായിരുന്നു. അത്തരം കമ്പനികളിൽ മുന്നിൽ നിൽക്കുന്നത് ആർകെ ഫോർജിങ്, ജൂപ്പിറ്റർ വാഗൺ, ടിറ്റഗർ റെയിൽ സിസ്റ്റംസ്, ടെക്സ്മാക്കോ എന്നിവയാണ്. 

സിമന്റ്, മെറ്റൽ കമ്പനികൾകൂടി റെയിൽ വികസനത്തിൽ പങ്കാളികളാകുന്നതോടെ അവയുടെ വരുംനാളുകളിലെ പാദഫലങ്ങളിൽ പ്രകടമായ ഉയർച്ച രേഖപ്പെടുത്താം. ഓഹരിവിലകളിലും ഈ വളർച്ച പ്രതിഫലിക്കാം. 

English Summary : Railway Related Shares are Shining

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com