ADVERTISEMENT

ജിയോജിത്ത് ഫൈനാൻഷ്യൽ സർവീസസ്, മലയാള മനോരമ സമ്പാദ്യം, കോട്ടയം പ്രസ്ക്ലബ്ബ്  എന്നിവ  ചേർന്നു മാധ്യമ  പ്രവർത്തകർക്കും ഓഹരി നിക്ഷേപത്തെക്കുറിച്ച് പഠിക്കാൻ താൽപര്യമുള്ള വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കുമായി  സൗജന്യ സെമിനാർ നടത്തുന്നു.

ഓഹരി, മ്യൂച്ചൽഫണ്ട് നിക്ഷേപത്തെക്കുറിച്ച് നടത്തുന്ന സെമിനാർ  കോട്ടയം പ്രസ് ക്ലബ് ഓഡിറ്റോറിയത്തിൽ  (കെഎസ്ആർടിസി ബസ്റ്റാന്റിന് എതിർവശം) ഒക്ടോബർ ഏഴാം തീയതി മൂന്ന് മണിക്ക്  ജിയോജിത് ഫൈനാൻഷ്യൽ സർവീസസ്  ഫൗണ്ടർ ആൻഡ് മാനേജിങ് ഡയറക്ടർ സി.ജെ. ജോർജ്  ഉദ്ഘാടനം  ചെയ്യും.  

ജിയോജിത് ചീഫ് ഇൻവെസ്റ്റ്മെൻറ് സ്ട്രാറ്റജിസ്റ്റ്  ഡോ. വി. കെ. വിജയകുമാർ സെമിനാറിനു നേതൃത്വം നൽകും. ജിയോജിത്  സൗത്ത്  കേരള  ഹെഡ്  മനോജ് എൻ. ജി സംശയങ്ങൾക്ക്  മറുപടി പറയും.  പ്രസ് ക്ലബ് പ്രസിഡൻറ് ജോസഫ് സെബാസ്റ്റ്യൻ ചടങ്ങിൽ അധ്യക്ഷനാകും. സെമിനാറിൽ  പങ്കെടുക്കുന്ന എല്ലാവർക്കും സൗജന്യമായി ഡീമാറ്റ് അക്കൗണ്ട് എടുക്കുന്നതിനും സൗകര്യമുണ്ട്.  

അന്വേഷണങ്ങൾക്കു ബന്ധപ്പെടേണ്ട നമ്പർ:  ജിയോജിത്ത് ഫിനാൻഷ്യൽ കൺസൾട്ടന്റ് (കലൂർ ബ്രാഞ്ച്) സ്മിത  സി. ചെറിയാൻ - 9961188401

English Summary : Free Seminar on Share Investment and Mutual Fund in Kottayam on October 7th

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com