ADVERTISEMENT

പുതിയ ചെയിൻ അനാലിസിസ് റിപ്പോർട്ട് പ്രകാരം സാധാരണക്കാരുടെ ഇടയിൽ ക്രിപ്റ്റോകറൻസികളെ സ്വീകരിക്കുന്ന കാര്യത്തിൽ ഇന്ത്യ 154 രാജ്യങ്ങളുടെ ലിസ്റ്റിൽ ഒന്നാം സ്ഥാനത്താണ്. കേന്ദ്രസർക്കാർ ക്രിപ്റ്റോകളെ ഇപ്പോഴും 'തള്ളാനും, കൊള്ളാനും' സാധിക്കാത്ത അവസ്ഥയിലാണെങ്കിലും, സാധാരണക്കാർക്ക് അതൊന്നും പ്രശ്നമാകുന്നില്ല.ക്രിപ്റ്റോകറൻസികൾ ഭാവിയുടെ നാണയമാകും എന്ന വിശ്വാസത്തിൽ ഇന്ത്യ പോലുള്ള ഒരു രാജ്യത്തിൽ സാധാരണക്കാർ നിക്ഷേപിക്കുന്നു എന്ന വിവരം അത്ഭുതത്തോടെയാണ് സാമ്പത്തിക ശാസ്ത്രജ്ഞന്മാർ കാണുന്നത്. ക്രിപ്റ്റോകറൻസികളുടെ പുറകിലുള്ള ബ്ലോക്ക് ചെയിൻ സാങ്കേതിക വിദ്യയും ഇന്ത്യയിൽ വളരെ വേഗത്തിൽ സ്വീകരിക്കുന്നുണ്ട്. ക്രിപ്റ്റോകറൻസികൾ വിശ്വസനീയമല്ല എന്ന  റിസർവ് ബാങ്കിന്റെ മുന്നറിയിപ്പ് ഉണ്ടായിട്ടും വീണ്ടും ഇന്ത്യയിൽ ക്രിപ്റ്റോ തട്ടിപ്പുകൾ പെരുകുന്നുമുണ്ട്. 200 കോടിയുടെ ക്രിപ്റ്റോകറൻസി തട്ടിപ്പാണ് ഹിമാചൽ പ്രദേശിൽ നിന്ന് ഇന്ന് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 

ഏറ്റവും കൂടുതൽ വിപണി മൂലധനമുള്ള (മാർക്കറ്റ് ക്യാപ്) 7   ക്രിപ്റ്റോകറൻസികളുടെ ഇന്നത്തെ വില, 24 മണിക്കൂറിലെയും, ഏഴ് ദിവസത്തേയും വില വ്യത്യാസങ്ങൾ, വിപണി മൂലധനം എന്നിവ താഴെ കൊടുത്തിരിക്കുന്നു.

table-crypto3-10-2023

ഈ ലേഖനം ക്രിപ്റ്റോകറൻസികളെക്കുറിച്ചുള്ള  വസ്തുനിഷ്ഠമായ  വിശകലനത്തിനായി മാത്രമുള്ളതാണ്. ക്രിപ്റ്റോ കറൻസി നിക്ഷേപത്തെ പ്രോത്സാഹിപ്പിക്കുന്നില്ല.

English Summary : Indians are No.1 Buyers of Cryptocurrency

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com