ഇസ്രായേൽ ഹമാസ് പ്രശ്നം ക്രിപ്റ്റോ കറൻസികളുടെ നടുവൊടിക്കുമോ?

Mail This Article
ക്രിപ്റ്റോകറൻസികൾ ആഗോള ആസ്തികളാണ്. ക്രിപ്‌റ്റോകറൻസികളെ ഏതെങ്കിലും ഒരു ഗവൺമെന്റോ സ്ഥാപനമോ നിയന്ത്രിക്കുന്നില്ല. അതുകൊണ്ടുതന്നെ ഏതെങ്കിലും പ്രത്യേക പ്രദേശത്തെ രാഷ്ട്രീയ സംഘർഷങ്ങളോട് ക്രിപ്റ്റോകറൻസികൾ പ്രതികരിക്കില്ല. പ്രാദേശിക ഭൗമരാഷ്ട്രീയത്തിന്റെ പരിധിക്കപ്പുറമുള്ള ഒരു ആഗോള തലത്തിലാണ് അവ പ്രവർത്തിക്കുന്നത്. അതുകൊണ്ട് ഇസ്രായേൽ ഹമാസ് സംഘർഷം ഒരു പ്രാദേശിക പ്രശ്നമായതിനാൽ ക്രിപ്‌റ്റോകറൻസി വിപണിയിൽ നേരിട്ട് സ്വാധീനം ചെലുത്തുന്നില്ല.
ചില നിക്ഷേപകർ ക്രിപ്‌റ്റോകറൻസിയെ അവരുടെ നിക്ഷേപ പോർട്ട്‌ഫോളിയോകൾ വൈവിധ്യവത്കരിക്കാനുള്ള ഒരു മാർഗമായാണ് ഉപയോഗിക്കുന്നത്. രാഷ്ട്രീയ അസ്ഥിരതയുടെയോ സാമ്പത്തിക അനിശ്ചിതത്വത്തിന്റെയോ സമയങ്ങളിൽ, പരമ്പരാഗത സാമ്പത്തിക വിപണികൾക്കെതിരായ ഒരു പ്രതിരോധമായി സ്വർണം പോലെ ക്രിപ്റ്റോകളെ കരുതുന്നവരുമുണ്ട്. അതുകൊണ്ടു അത്തരം കാലഘട്ടങ്ങളിൽ ക്രിപ്‌റ്റോകറൻസികളുടെ ആവശ്യം ഉയർന്നേക്കാം. ആവശ്യക്കാരുടെ എണ്ണം കൂടുമ്പോൾ വില ഉയരാനുള്ള സാധ്യതയുണ്ട്. എന്നാൽ പല രാജ്യങ്ങളിലും ക്രിപ്റ്റോ കറൻസികൾക്ക് നിയന്ത്രണം ഉള്ളതിനാൽ അവയെ പൂർണമായി വിശ്വസിച്ചു നിക്ഷപമായി കാണുന്നതിനും പ്രശ്നങ്ങളുണ്ട്.
ഏറ്റവും കൂടുതൽ വിപണി മൂലധനമുള്ള (മാർക്കറ്റ് ക്യാപ്) 7 ക്രിപ്റ്റോകറൻസികളുടെ ഇന്നത്തെ വില, 24 മണിക്കൂറിലെയും, ഏഴ് ദിവസത്തേയും വില വ്യത്യാസങ്ങൾ, വിപണി മൂലധനം എന്നിവ താഴെ കൊടുത്തിരിക്കുന്നു.

ഈ ലേഖനം ക്രിപ്റ്റോകറൻസികളെക്കുറിച്ചുള്ള വസ്തുനിഷ്ഠമായ വിശകലനത്തിനായി മാത്രമുള്ളതാണ്. ക്രിപ്റ്റോ കറൻസി നിക്ഷേപത്തെ പ്രോത്സാഹിപ്പിക്കുന്നില്ല