ADVERTISEMENT

ക്രിപ്റ്റോ കറൻസി വാങ്ങുന്നതിനിടയിൽ സാങ്കേതിക തടസ്സം നേരിട്ടതിനെ തുടർന്ന് ക്രിപ്റ്റോ കറൻസികൾ വോലറ്റിൽ കാണാതിരുന്നതിരുന്നതിനാല്‍ ഉപഭോക്താവ് ട്രേഡിങ് ആപ്പിനെതിരെ കൊടുത്തിരുന്ന പരാതി കോടതി തള്ളിക്കളഞ്ഞു. ആപ്പ് കമ്പനിക്ക് ഇതിന് ഉത്തരവാദിത്തമില്ല എന്നാണ് കോടതി വിധിച്ചത്. ഇതൊരു സൈബർ അക്രമണമായതിനാൽ ഇൻഷുറൻസ് തരില്ലെന്നാണ് കമ്പനിയുടെ വാദം. സർക്കാർ അംഗീകാരമില്ലാത്ത ക്രിപ്റ്റോ കറൻസികൾ വാങ്ങിയിട്ട് പ്രശ്നങ്ങൾ ഉണ്ടായാൽ നീതിന്യായവ്യവസ്ഥ കൂടെ നിൽക്കില്ലെന്ന വ്യക്തമായ സന്ദേശമാണ് ഈ സംഭവത്തിലൂടെ തെളിഞ്ഞിരിക്കുന്നത്. ബംഗളുരുവിൽ നിന്നുള്ള ഒരു യുവാവിനാണ്‌ ലക്ഷകണക്കിന് രൂപ ഇങ്ങനെ നഷ്ടപ്പെട്ടത്. 

ഫെറാരി വാങ്ങാനും ക്രിപ്റ്റോ!

ഇറ്റാലിയൻ സ്പോർട്സ് കാർ ബ്രാൻഡായ ഫെറാരി ക്രിപ്റ്റോ കറൻസിയിൽ പേയ്‌മെന്റുകൾ സ്വീകരിക്കുമെന്ന് അറിയിച്ചു. അമേരിക്കയിലാണ് ഇത് ആദ്യമായി നടപ്പിലാക്കുന്നത് എങ്കിലും യൂറോപ്പിലേക്കും ഇത് വ്യാപിപ്പിക്കും. സമ്പന്നരായ ഉപഭോക്താക്കളിൽ നിന്നുള്ള അഭ്യർത്ഥനയെ തുടർന്നാണ് ഇത്തരമൊരു തീരുമാനം കൈകൊണ്ടത്. 

ഏറ്റവും കൂടുതൽ വിപണി മൂലധനമുള്ള (മാർക്കറ്റ് ക്യാപ്) 7   ക്രിപ്റ്റോകറൻസികളുടെ ഇന്നത്തെ വില, 24 മണിക്കൂറിലെയും, ഏഴ് ദിവസത്തേയും വില വ്യത്യാസങ്ങൾ, വിപണി മൂലധനം എന്നിവ താഴെ കൊടുത്തിരിക്കുന്നു.

ഈ ലേഖനം ക്രിപ്റ്റോകറൻസികളെക്കുറിച്ചുള്ള  വസ്തുനിഷ്ഠമായ  വിശകലനത്തിനായി മാത്രമുള്ളതാണ്. ക്രിപ്റ്റോ കറൻസി നിക്ഷേപത്തെ  പ്രോത്സാഹിപ്പിക്കുന്നില്ല

TAble-Coinco
English Summary:

Cryptocurrencies Last Week Price

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com