സ്വർണത്തിനൊപ്പം ഉയരാൻ ക്രിപ്റ്റോ കറൻസികളും; നിക്ഷേപകർ സന്തോഷത്തിൽ

Mail This Article
ഇസ്രായേൽ ഹമാസ് സംഘർഷത്തെ തുടർന്ന് സ്വർണത്തിലുള്ള നിക്ഷേപം ലോകമാസകലം ഉയർന്നിരുന്നു. അതുകൊണ്ടുതന്നെ സ്വർണത്തിന്റെ വിലയും ഉയരുകയാണ്. സ്വർണത്തിന്റെ വിലയോടൊപ്പം ഉയരാൻ ബിറ്റ് കോയിൻ ഇപ്പോൾ തയ്യാറാവുകയാണ് എന്ന സിഗ്നൽ ഇപ്പോൾ ക്രിപ്റ്റോ വിപണി നൽകുന്നുണ്ട്. കഴിഞ്ഞ ഒരു മാസം കൊണ്ട് ബിറ്റ് കോയിൻ 29 ശതമാനമാണ് ഉയർന്നിരിക്കുന്നത്. കഴിഞ്ഞ 5 ദിവസത്തെ കണക്കെടുത്താൽ 18 ശതമാനമാണ് ഉയർച്ച രേഖപ്പെടുത്തിയിരിക്കുന്നത്. സ്വർണത്തിനൊപ്പം വിശ്വസിക്കാവുന്ന ഒരു ആസ്തിയായി മാറാൻ ബിറ്റ് കോയിൻ പലപ്പോഴും സ്വർണ വിലയോടൊപ്പം സഞ്ചരിക്കുന്ന പ്രവണത കാണിക്കുന്നുണ്ട്. ബിറ്റ് കോയിൻ ഗോൾഡ് എന്ന ക്രിപ്റ്റോ ടോക്കണിൽ 25000 ശതമാനമാണ് വ്യാപാരം അടുത്തിടെ കൂടിയിരിക്കുന്നത്. വൻകിട സാമ്പത്തിക സ്ഥാപനങ്ങൾക്കും, വ്യക്തികൾക്കും ബിറ്റ് കോയിൻ ഗോൾഡിൽ താല്പര്യം കൂടിയിരിക്കുകയാണ്. ഏകദേശം 15 ഡോളറാണ് ബിറ്റ് കോയിൻ ഗോൾഡിന്റെ ഇപ്പോഴത്തെ വില
ഏറ്റവും കൂടുതൽ വിപണി മൂലധനമുള്ള (മാർക്കറ്റ് ക്യാപ്) 7 ക്രിപ്റ്റോകറൻസികളുടെ ഇന്നത്തെ വില, 24 മണിക്കൂറിലെയും, ഏഴ് ദിവസത്തേയും വില വ്യത്യാസങ്ങൾ, വിപണി മൂലധനം എന്നിവ താഴെ കൊടുത്തിരിക്കുന്നു.

ഈ ലേഖനം ക്രിപ്റ്റോകറൻസികളെക്കുറിച്ചുള്ള വസ്തുനിഷ്ടമായ വിശകലനത്തിനായി മാത്രമുള്ളതാണ്. ക്രിപ്റ്റോ കറൻസി നിക്ഷേപത്തെ പ്രോത്സാഹിപ്പിക്കുന്നില്ല.