റിലയൻസിന്റെ രണ്ടാം പാദ അറ്റാദായത്തിൽ 27% വർധന

Mail This Article
×
റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് സെപ്റ്റംബർ പാദത്തിലെ അറ്റാദായത്തിൽ 27% വർദ്ധന നേടി. ഫാഷൻ, ലൈഫ്‌സ്‌റ്റൈൽ, ഗ്രോസറി, ഇ-കൊമേഴ്‌സ് എന്നിവയിൽ നിന്നുള്ള വർദ്ധിച്ച വരുമാനത്തിനൊപ്പം എണ്ണ, വാതക മേഖലയിലെ മെച്ചപ്പെട്ട വരുമാനമാണ് ഈ വളർച്ചയ്ക്ക് കാരണമായത്.
2023-24 സാമ്പത്തിക വർഷത്തിന്റെ രണ്ടാം പാദത്തിൽ ജൂലൈ-സെപ്റ്റംബറിൽ അറ്റാദായം 17,394 കോടി രൂപയാണ്. ഒരു വർഷം മുമ്പ് നേടിയ 13,656 കോടി രൂപയേക്കാൾ 27.3 ശതമാനം കൂടുതലാണ്.
പ്രവർത്തന വരുമാനം 2.34 ലക്ഷം കോടി രൂപയിൽ മാറ്റമില്ലാതെ തുടർന്നു.
"എല്ലാ ബിസിനസ് വിഭാഗങ്ങളിൽ നിന്നുമുള്ള ശക്തമായ പ്രവർത്തന– സാമ്പത്തിക സംഭാവന റിലയൻസിനെ വളർച്ച കൈവരിക്കാൻ സഹായിച്ചു", എന്ന് റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ മുകേഷ് അംബാനി പറഞ്ഞു.
English Summary:
Reliance Industries Second Quater Results Announced
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.