ADVERTISEMENT

ശരാശരി ഇന്ത്യക്കാരുടെ ചിന്താരീതി സമ്പാദ്യത്തില്‍ നിന്നു നിക്ഷേപത്തിലേക്കു മാറിക്കൊണ്ടിരിക്കുകയാണ്. സാമ്പത്തിക സ്വാതന്ത്ര്യത്തിനായുള്ള അവരുടെ ത്വരയില്‍ ജനങ്ങള്‍ മ്യൂചല്‍ ഫണ്ടിലേക്കു കൂടുതലായി നീങ്ങുന്നുമുണ്ട്. ആംഫിയുടെ കണക്കുകള്‍ പ്രകാരം ഇന്ത്യന്‍ മ്യൂചല്‍ ഫണ്ട് വ്യവസായം കൈകാര്യം ചെയ്യുന്ന ആകെ ആസ്തികള്‍ 2013 ആഗസ്റ്റ് 31-ലെ 7.66 ട്രില്യണ്‍ രൂപയില്‍ നിന്ന് 2023 ആഗസ്റ്റ് 31-ല്‍ 46.63 ട്രില്യണ്‍ രൂപയായി ഉയര്‍ന്നതില്‍ നിന്ന് ഇതു വ്യക്തമാണ്. ഒരു ദശാബ്ദത്തില്‍ ആറു മടങ്ങിലേറെ വര്‍ധനവാണിത്.
കൂടുതല്‍ പേര്‍ മ്യൂചല്‍ ഫണ്ടുകളില്‍ നിക്ഷേപിക്കുമ്പോള്‍ അവയുമായി ബന്ധപ്പെട്ട നഷ്ടസാധ്യതകളെ കുറിച്ച് അറിയേണ്ടതും അവരെ സംബന്ധിച്ച് ഏറെ പ്രധാനപ്പെട്ടതാകുന്നു. അറിവിന്റെ അടിസ്ഥാനത്തില്‍ നിക്ഷേപം നടത്താന്‍ സഹായിക്കുന്ന സംവിധാനങ്ങളാണ് റിസ്‌കോമീറ്ററും റിസ്‌ക് പ്രൊഫൈലറും.

എന്താണ് റിസ്കോമീറ്റർ?

ഒരു മ്യൂചല്‍ ഫണ്ട് പദ്ധതിയിലുള്ള നഷ്ടസാധ്യതകള്‍ ഗ്രാഫിക് രീതിയില്‍ അവതരിപ്പിക്കുന്നതാണ് റിസ്‌കോമീറ്റര്‍. നഷ്ടസാധ്യതകള്‍ നേരിടാന്‍ നിക്ഷേപകനുള്ള കഴിവും സന്നദ്ധതയും വിലയിരുത്താന്‍ സഹായിക്കുന്നതാണ് റിസ്‌ക് പ്രൊഫൈലര്‍. ഈ സംവിധാനങ്ങള്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നും അവയെ എങ്ങനെ പ്രയോജനപ്പെടുത്താമെന്നും നിങ്ങളുടെ നിക്ഷേപങ്ങള്‍ നഷ്ടസാധ്യതയെ നേരിടാനാവുന്ന രീതിയില്‍ എങ്ങനെ വകയിരുത്താം എന്നും പരിശോധിക്കാം.

ഒരു നിര്‍ദ്ദിഷ്ട മ്യൂചല്‍ ഫണ്ട് പദ്ധതിയുടെ നഷ്ടസാധ്യതകള്‍ വിലയിരുത്താന്‍ നിക്ഷേപകരെ സഹായിക്കുന്ന ഗ്രാഫിക്കല്‍ അവതരണമാണ് മ്യൂചല്‍ ഫണ്ട് റിസ്‌കോമീറ്റര്‍. കുറഞ്ഞ നഷ്ടസാധ്യത, ഉയര്‍ന്ന നഷ്ടസാധ്യത എന്നിങ്ങനെ വിവിധ തലങ്ങളില്‍ ഇത് ചിത്രീകരിച്ചിരിക്കും
റിസ്‌കോമീറ്റര്‍ പ്രയോജനപ്പെടുത്തുന്നതിനു മുന്‍പായി നഷ്ടസാധ്യത നേരിടാനുള്ള നിങ്ങളുടെ സ്വന്തം ശേഷി വിലയിരുത്തണം. നിങ്ങളുടെ സാമ്പത്തിക ലക്ഷ്യങ്ങള്‍, നിക്ഷേപ കാലാവധി, വിപണിയിലെ ചാഞ്ചാട്ടങ്ങള്‍ നേരിടാനുള്ള കഴിവ് തുടങ്ങിയ ഘടകങ്ങള്‍ പരിഗണിച്ചാണ് ഇതു ചെയ്യുക. നിങ്ങള്‍ റിസ്‌കോമീറ്റര്‍ പ്രയോജനപ്പെടുത്തുമ്പോള്‍ സ്‌കെയിലിലെ ഓരോ നിലയും ബാധിക്കുന്നതിനെ സംബന്ധിച്ചു മനസിലാക്കിയിരിക്കണം. കുറഞ്ഞ ചാഞ്ചാട്ടമുള്ള ആസ്തികളില്‍ നിക്ഷേപിക്കുന്ന പരമ്പരാഗത പദ്ധതികളാവും സ്‌കെയിലിലെ താഴ്ന്ന സൂചിക സാധാരണ ചൂണ്ടിക്കാട്ടുക. ഉയര്‍ന്ന നിലയാണെങ്കില്‍ ഉയര്‍ന്ന നഷ്ട സാധ്യതയുള്ള തെരഞ്ഞെടുപ്പുകളുമായി ബന്ധപ്പെട്ടതാകും.

നഷ്ടസാധ്യത നേരിടാനുള്ള നിങ്ങളുടെ കഴിവും നിക്ഷേപ ലക്ഷ്യങ്ങളും അനുസരിച്ചുള്ള പദ്ധതികള്‍ കണ്ടെത്താന്‍ റിസ്‌കോമീറ്റര്‍ ഉപയോഗിക്കണം. നഷ്ടസാധ്യതകള്‍ ഒഴിവാക്കി മൂലധന സംരക്ഷണമണു നിങ്ങള്‍ തേടുന്നതെങ്കില്‍ കുറഞ്ഞ നഷ്ടസാധ്യതയുള്ള പദ്ധതികള്‍ തെരഞ്ഞെടുക്കണം. നിങ്ങള്‍ക്കു ദീര്‍ഘമായ നിക്ഷേപ കാലാവധിയും വിപണിയിലെ കൂടുതല്‍ ചാഞ്ചാട്ടങ്ങളെ നേരിടാന്‍ കഴിവുമുണ്ടെങ്കില്‍ ഉയര്‍ന്ന നഷ്ടസാധ്യതയുള്ള പദ്ധതികള്‍ തെരഞ്ഞെടുക്കാം. ഒരു നിശ്ചിത റിസ്‌ക് വിഭാഗത്തിനുള്ളില്‍ തന്നെ വിവിധ മ്യൂചല്‍ ഫണ്ടുകള്‍ അവയുടെ ആസ്തിയുടേയും തന്ത്രങ്ങളുടേയും അടിസ്ഥാനത്തില്‍ വ്യത്യസ്തതയുള്ളവയാകും. നഷ്ടസാധ്യത കൂടുതല്‍ വിപുലമായ മേഖലകളിലേക്കു കൊണ്ടു പോകുന്ന രീതിയില്‍ നിങ്ങളുടെ നിക്ഷേപം വൈവിധ്യവല്‍ക്കരിക്കുകയും വിവിധ റിസ്‌ക് തലങ്ങളിലുള്ള പദ്ധതികളില്‍ നിക്ഷേപിക്കുകയും വേണം.
റിസ്‌ക് പ്രൊഫൈലര്‍ മനസിലാക്കാം

നഷ്ടസാധ്യതകള്‍ നേരിടാനുള്ള കഴിവിനെ കുറിച്ചു കൂടുതല്‍ വിപുലമായി വിലയിരുത്താന്‍ നിക്ഷേപകരെ സഹായിക്കുന്ന ചോദ്യാവലിയോ ടൂളോ ആണ് റിസ്‌ക് പ്രൊഫൈലര്‍. സാമ്പത്തിക ലക്ഷ്യങ്ങള്‍, നിക്ഷേപ കാലാവധി, വ്യക്തിഗത റിസ്‌ക് വിലയിരുത്തല്‍ നല്‍കാനുള്ള വൈകാരിക തലം തുടങ്ങിയ ഘടകങ്ങള്‍ ഇവിടെ പരിഗണിക്കും. നിങ്ങളുടെ നിക്ഷേപ സാധ്യതകള്‍ വിലയിരുത്തുകയും മുന്നിലേക്കുള്ള പാത നിര്‍ണയിക്കുകയും ചെയ്യുന്ന നവീനമായ ഒരു സംവിധാനമാണ് ആക്‌സിസ് മ്യൂചല്‍ ഫണ്ട് റിസ്‌ക് പ്രൊഫൈലര്‍.

റിസ്‌ക് പ്രൊഫൈലറിലെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കിക്കൊണ്ടാണ് തുടങ്ങേണ്ടത്. നിങ്ങളുടെ സാമ്പത്തിക ലക്ഷ്യങ്ങള്‍, നിക്ഷേപ കാലാവധി, നഷ്ടസാധ്യത നേരിടുന്നതുമായി ബന്ധപ്പെട്ട കാഴ്ചപ്പാട് തുടങ്ങിയവ ഇവിടെ വിലയിരുത്തും. കണ്‍സര്‍വേറ്റീവ്, മോഡറേറ്റ്, അഗ്രസ്സീവ് തുങ്ങിയ വിഭാഗങ്ങളിലാണ് ഇതു സാധാരണയായി ഉള്‍പ്പെടുത്തുക. നിങ്ങളുടെ നഷ്ടസാധ്യത നേിടാനുള്ള കഴിവിനെ അടിസ്ഥാനമാക്കി സാമ്പത്തിക ലക്ഷ്യങ്ങള്‍ പരിഗണിച്ചുള്ള മ്യൂചല്‍ ഫണ്ടുകളോ നിക്ഷേപങ്ങളോ ശുപാര്‍ശ ചെയ്യും. എങ്കില്‍ തന്നെയും നിക്ഷേപത്തിനു മുന്‍പായി നിക്ഷേപകന്‍ തന്റെ സാമ്പത്തിക, നികുതി ഉപദേശകരേയോ മറ്റ് ഉപദേശകരെയോ ബന്ധപ്പെടണം.
വിവിധ റിസ്‌ക് തലങ്ങളുമായി ബന്ധപ്പെട്ടുള്ള വൈവിധ്യമാര്‍ന്ന ആസ്തികള്‍ നിര്‍ദ്ദേശിക്കുകയാണ് ഇവയിലൂടെ ലക്ഷ്യമിടുന്നത്. റിസ്‌ക് പ്രൊഫൈലിങ് എന്നത് സ്ഥിരമായ ഒന്നല്ല. ഇത് ഇടക്കാലങ്ങളില്‍ സന്ദര്‍ശിച്ച് നിങ്ങള്‍ ഉള്‍പ്പെട്ടിട്ടുള്ള സാമ്പത്തിക സാഹചര്യങ്ങളും ലക്ഷ്യങ്ങളും വിലയിരുത്തണം.
നിക്ഷേപങ്ങള്‍ സംബന്ധിച്ച് അറിവിന്റെ അടിസ്ഥാനത്തിലുള്ള തീരുമാനങ്ങള്‍ കൈക്കൊള്ളാനും ആവശ്യത്തിലേറെ ജാഗ്രതയോ ആവശ്യത്തിലേറെ നഷ്ടസാധ്യതയോ ഉള്ള തെരഞ്ഞെടുപ്പുകള്‍ നടത്തുന്നത് ഒഴിവാക്കാനും റിസ്‌കോമീറ്ററും റിസ്‌ക് പ്രൊഫലറും സഹായകമാകും.

നിക്ഷേപകര്‍ തെരഞ്ഞെടുക്കുന്ന പദ്ധതികള്‍ തങ്ങളുടെ സാമ്പത്തിക ലക്ഷ്യങ്ങള്‍ക്ക് അനുസൃതമാണെന്ന് ഉറപ്പിക്കാന്‍ ഇതു സാഹായിക്കും. റിട്ടയര്‍മെന്റ് പ്ലാനിങ്, സമ്പത്തു സൃഷ്ടിക്കല്‍, മറ്റു ലക്ഷ്യങ്ങള്‍ തുടങ്ങിയവയിലെല്ലാം ഇതു ബാധകമാണ് വിപണിയിലെ ചാഞ്ചാട്ടങ്ങളോട് വൈകാരികമായി പ്രതികരിക്കുന്നത് ഒഴിവാക്കാനും നഷ്ടസാധ്യത വിലയിരുത്താന്‍ ചട്ടക്കൂടിന്റെ അടിസ്ഥാനത്തിലുള്ള സമീപനം സ്വീകരിക്കാനും ഇതു സഹായിക്കും. ഓരോരുത്തര്‍ക്കും അനുയോജ്യമായ വ്യക്തിഗത നിക്ഷേപ തന്ത്രങ്ങളാവും റിസ്‌ക് പ്രൊഫൈലര്‍ നല്‍കുക. ഓരോരുത്തര്‍ക്കും സവിശേഷമായ രീതിയില്‍ ഇതു നല്‍കുന്നത് നഷ്ടസാധ്യതകള്‍ തങ്ങളുടെ തലത്തില്‍ അഭിമുഖീകരിച്ചു മുന്നോട്ടു പോകാന്‍ സഹായിക്കും.

അനുയോജ്യമായ നിക്ഷേപങ്ങളുമായി മുന്നോട്ടു പോകുന്ന നിക്ഷേപകര്‍ക്ക് അതിനെ നഷ്ടസാധ്യത നേരിടാനുള്ള തങ്ങളുടെ കഴിവുമായി താരതമ്യം ചെയ്യാന്‍ സഹായിക്കുന്ന വിലപ്പെട്ട സംവിധാനങ്ങളാണ് റിസ്‌കോമീറ്ററും റിസ്‌ക് പ്രൊഫൈലറും എന്ന് ഉപസംഹിച്ചു പറയാം.

അറിവിന്റെ അടിസ്ഥാനത്തിലുള്ള തെരഞ്ഞെടുപ്പുകള്‍, നഷ്ടസാധ്യത ഫലപ്രദമായി ആസൂത്രണം ചെയ്യല്‍, ആത്മവിശ്വാസത്തോടെ സാമ്പത്തിക ലക്ഷ്യങ്ങള്‍ കൈവരിക്കുക എന്നിവയ്ക്ക് ഇതു സഹായകമാകും. അതേ സമയം നഷ്ട സാധ്യത വിലയിരുത്തല്‍ എന്നത് ഒറ്റത്തവണ ചെയ്യേണ്ട ഒന്നല്ല എന്നും മനസിലാക്കണം. നിങ്ങളുടെ സാമ്പത്തിക സാഹചര്യങ്ങളുടേയും ലക്ഷ്യങ്ങളുടേയും അടിസ്ഥാനത്തില്‍ അത് കാലാകാലങ്ങളില്‍ വിലയിരുത്തണം.

ആക്‌സിസ് മ്യൂചല്‍ ഫണ്ടിന്റെ നിക്ഷേപ വിദ്യാഭ്യാസ, ബോധവല്‍ക്കണത്തിന്റെ ഭാഗമാണിത്. നിക്ഷേപകര്‍ ഒറ്റത്തവണ കെവൈസി പ്രക്രിയ പൂര്‍ത്തിയാക്കണം.

കൂടുതല്‍ വിവരങ്ങള്‍ക്കായി www.axismf.com സന്ദര്‍ശിക്കുകയോ customerservice@axismf.com ല്‍ ബന്ധപ്പെടുകയോ ചെയ്യുക. നിക്ഷേപകര്‍ രജിസ്റ്റേഡ് മ്യൂചല്‍ ഫണ്ടുകളുമായി മാത്രം ഇടപാടുകള്‍ നടത്തുക. അവയുടെ വിവരങ്ങള്‍ www.sebo.in .Intermediaries/ Market Infrastructure Institutions section. വിഭാഗത്തില്‍ ലഭ്യമാണ്.

.For any grievance redressal, investors can call us on 1800 221 322 or write us at customerservice@axismf.com or register complaint on SEBI Scores portal at http://scores.gov.in.
No representation or warranty is made as to the accuracy, completeness or fairness of the information and opinions contained herein. The AMC reserves the right to make modifications and alterations to this statement as may be required from time to time.
The risk profiler is just a tool to help you determine your risk profile based on your inputs. Investors are responsible for their own investment decisions and may seek investment advice from their financial advisors.
Statutory Details: Axis Mutual Fund has been established as a Trust under the Indian Trusts Act, 1882, sponsored by Axis Bank Ltd. (liability restricted to Rs. 1 Lakh). Trustee: Axis Mutual Fund Trustee Ltd. Investment Manager: Axis Asset Management Co. Ltd. (the AMC). Risk Factors: Axis Bank Limited is not liable or responsible for any loss or shortfall resulting from the operation of the scheme.
Mutual Fund Investments are subject to market risks, read all scheme related documents carefully.

∙DISCLAIMER : ഈ ലേഖനം പരസ്യമെന്ന നിലയിൽ പ്രസിദ്ധീകരിച്ചിട്ടുള്ളതാണ്. ഇതിൽ സൂചിപ്പിച്ചിട്ടുള്ള വസ്തുതകളും അവകാശ വാദങ്ങളും സംബന്ധിച്ച് പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് ബോധ്യപ്പെട്ട ശേഷം മാത്രം നിക്ഷേപ / ഇടപാടു തീരുമാനങ്ങളെടുക്കുക. നിക്ഷേപങ്ങൾ സംബന്ധിച്ച പരാതികളിൽ മനോരമ ഓൺലൈനോ മലയാള മനോരമ കമ്പനിയോ കക്ഷിയായിരിക്കുന്നതല്ല.

English Summary:

Know More about Risk O Meter

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com