ഓഹരി, മ്യൂച്ചൽ ഫണ്ട് നിക്ഷേപം : സൗജന്യ സെമിനാർ തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ

Mail This Article
ജിയോജിത്ത് ഫfനാൻഷ്യൽ സർവീസസ്, മലയാള മനോരമ സമ്പാദ്യം, തിരുവനന്തപുരം പ്രസ്ക്ലബ്ബ് എന്നിവ ചേർന്നു ഓഹരി - മ്യൂച്ചൽഫണ്ട് നിക്ഷേപ സെമിനാര്‍ നടത്തും. ഇതേക്കുറിച്ച് പഠിക്കാൻ താൽപര്യമുള്ള വിദ്യാർത്ഥികൾക്കും മാധ്യമ പ്രവർത്തകർക്കും പൊതുജനങ്ങൾക്കുമായി നവംബർ 18 ശനിയാഴ്ച 2.30 ന് തിരുവനന്തപുരം പ്രസ് ക്ലബിലെ പ്രസ് കോൺഫറൻസ് ഹാളിലാണ് (സെക്രട്ടറിയേറ്റ് ആസ്ഥാനത്തിന് സമീപം) സൗജന്യ സെമിനാർ നടത്തുക.
ജിയോജിത് ചീഫ് ഇൻവെസ്റ്റ്മെൻറ് സ്ട്രാറ്റജിസ്റ്റ് ഡോ. വി. കെ. വിജയകുമാർ സെമിനാറിനു നേതൃത്വം നൽകും. ജിയോജിത് സൗത്ത് കേരള ഹെഡ് മനോജ് എൻ. ജി സംശയങ്ങൾക്ക് മറുപടി പറയും.
സെമിനാറിൽ പങ്കെടുക്കുന്ന എല്ലാവർക്കും സൗജന്യമായി ഡീമാറ്റ് അക്കൗണ്ട് എടുക്കുന്നതിനും ജിയോജിത് സൗകര്യമൊരുക്കുന്നുണ്ട്.
ഏറ്റുമാനൂർ അർച്ചന വുമൺ സെൻററിലെ സ്ത്രീ തൊഴിലാളികൾ നിർമ്മിച്ച ഉൽപ്പന്നങ്ങളുടെ വിപണന മേളയും സെമിനാറിനോട് അനുബന്ധിച്ച് ഉണ്ടായിരിക്കുമെന്ന് പ്രസ് ക്ലബ്ബ് പ്രസിഡൻറ് എം രാധാകൃഷ്ണൻ, സെക്രട്ടറി കെ എൻ സാനു എന്നിവർ അറിയിച്ചു.
അന്വേഷണങ്ങൾക്കു ബന്ധപ്പെടേണ്ട നമ്പർ: ജിയോജിത്ത് ഫിനാൻഷ്യൽ കൺസൾട്ടന്റ് (കലൂർ ബ്രാഞ്ച്) സ്മിത സി. ചെറിയാൻ - 9961188401